ഗുണ്ടൽപേട്ടിൽ കാറും ലോറിയും കൂട്ടിയിടിച്ച് മലയാളി സ്ത്രീ മരിച്ചു.

 


​ഗുണ്ടൽപേട്ട്: മലയാളികൾ സഞ്ചരിച്ചിരുന്ന കാറും ലോറിയും കൂട്ടിയിടിച്ച് പാലക്കാട് സ്വദേശിനിയായ സ്ത്രീ മരിച്ചു. മണ്ണാർക്കാട് പാലോട്  സ്വദേശി പട്ടിശ്ശേരി മുഹമ്മതിന്റെ മകൻ നബീലിന്റെ ഭാര്യ  ലിസ്ന നബീൽ ആണ് മരണപ്പെട്ടത്.  

​ഇന്ന് ഗുണ്ടൽപേട്ടിൽ വെച്ചായിരുന്നു അപകടം സംഭവിച്ചത്. അപകട വിവരമറിഞ്ഞ് ഓൾ ഇന്ത്യ കെ.എം.സി.സി (All India KMCC) പ്രവർത്തകർ ഉടൻ തന്നെ സംഭവസ്ഥലത്തെത്തുകയും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തു. തുടര്‍ന്ന് മൃതദേഹം സമീപത്തെ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മേൽനടപടികൾ പുരോഗമിക്കുകയാണ്.