താമരശ്ശേരി ചുരത്തിൽ കെ.എസ്.ആർ.ടി.സി ബസ് തകരാറിലായി; ഗതാഗതക്കുരുക്ക്.



​താമരശ്ശേരി ചുരം ഒൻപതാം വളവിനു സമീപമുള്ള വ്യൂ പോയിന്റിൽ കെ.എസ്.ആർ.ടി.സി ബസ് കേടായതിനെ തുടർന്ന് ചുരത്തിൽ ഭാഗികമായി ഗതാഗത തടസ്സം നേരിടുന്നു.

 തകരാർ പരിഹരിക്കുന്നതിനായി മെക്കാനിക് സംഘം സ്ഥലത്തെത്തിയിട്ടുണ്ടെങ്കിലും, നിലവിൽ വലിയ വാഹനങ്ങൾക്ക് ഇതുവഴി കടന്നുപോകാൻ സാധിക്കുന്നില്ല. മറ്റ് ചെറിയ വാഹനങ്ങൾ വൺവേ രീതിയിൽ ഒരു വശത്തുകൂടി കടത്തിവിടുന്നുണ്ട്. കേടായ ബസ് എത്രയും വേഗം റോഡിൽനിന്ന് മാറ്റി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. 

അത്യാവശ്യ യാത്രക്കാർ സമയം ക്രമീകരിച്ച് യാത്ര ചെയ്യുക.