ഹാൻസ് മോഷണക്കേസിലെ പ്രതി പോലീസ് തന്നെ.


                         
ബത്തേരി: ബത്തേരി പോലീസ് സ്‌റ്റേഷൻ പരിസരത്തെ തൊണ്ടിമുതൽ
റൂമിൽ സൂക്ഷിച്ച ഏഴ് ചാക്ക് ഹാൻസ് മോഷ്ടിച്ച കേസിലെ പ്രതിയെ തിരി ച്ചറിഞ്ഞു. സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ 'ഗ്രേഡ് സബിത് ആണ് ഹാൻസ് മോഷ്ടിച്ചത്. മുട്ടിൽ സ്വദേശിയായ ഇയാൾക്കെ തിരെ പോലീസ് എഫ്ഐആർ ഇട്ടു. ജൂലൈ 19 ന് അർധരാത്രിയിലായി രുന്നു സംഭവം. അന്നേ ദിവസം ജി.ഡി ചുമതല വഹിച്ചിരുന്ന സബിത് ഹാൻസ് ചാക്കുകൾ പുറത്തേക്ക് മാറ്റിയ ശേഷം തൻ്റെ കാറിൽ കടത്തിക്കൊണ്ടു പോകുകയായിരുന്നു. പിന്നീട് ആഗസ്റ്റ് 22 മുതൽ ഇയാൾ ദീർഘ അവധി യിൽ പ്രവേശിക്കുകയായിരുന്നു.എന്നാൽ മോഷണ വിവരം പുറത്തിറഞ്ഞ തു മുതൽ ഇയാൾ ഒളിവിലാണെന്ന് പോലീസ് വ്യക്തമാക്കി. ഇയാൾക്കെ തിരെ കേസെടുത്തതിന് പുറമേ ഡിപ്പാർട്ട്മെൻ്റ് നടപടികൾക്കായി റിപ്പോർട്ട് നൽകിയതായും പോലീസ് അധികൃതർ വ്യക്തമാക്കി