ബത്തേരി തൊണ്ടിമുതൽ മോഷണം അട്ടിമറിക്കുന്നു: ഡിവൈഎഫ്ഐ; നാളെ പൊലീസ് സ്‌റ്റേഷൻ മാർച്ച്‌.

 


ബത്തേരി: ബത്തേരി സ്റ്റേഷനിൽനിന്നും തൊണ്ടിമുതലായ ലഹരിവസ്‌തുക്കൾ മോഷണം പോയ കേസിൽ പ്രതിയായ പൊലീസ് ഉദ്യോഗസ്ഥനെ രക്ഷിക്കാൻ പോലീസ് ശ്രമിക്കുന്നതായി ഡിവൈഎഫ്ഐ ആരോപിച്ച്ട് നാളെ (സെപ്തംബർ 16) ബത്തേരി സ്റ്റേഷനിലേക്ക് മാർച്ച് നടത്തും. രാവിലെ 11 നാണ് പൊലീസ് സ്‌റ്റേഷൻ മാർച്ച് പ്രതിയായ പൊലീസുകാരൻ മാധ്യമങ്ങൾക്ക് മുന്നിൽ പരസ്യമായി എത്തിയിട്ടും അന്വേഷകസംഘം അറസ്റ്റ് ചെയ്യുന്നില്ല. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി സ്റ്റേഷനുകളിൽനിന്ന് കടത്തുന്നത് പതിവാകുകയാണ്. ഉന്നത ഉദ്യോഗസ്ഥരടക്കം പ്രതിയെ രക്ഷപ്പെടുത്താൻ പഴുതുകൾ സൃഷ്ടിക്കുകയാണെന്നും ആഭ്യന്തര വകുപ്പ് വിശദമായ പരിശോധന നടത്താൻ അടിയന്തരമായി തയ്യാറാകണമെന്നും ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടും കൊണ്ടാണ് പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തുന്നത്.