കോട്ടത്തറ മാടക്കുന്ന് പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി.


​കോട്ടത്തറ: വയനാട് കോട്ടത്തറ മാടക്കുന്ന് പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. പ്രദേശവാസികളാണ് പുഴയിൽ മൃതദേഹം ഒഴുകിനടക്കുന്നത് കണ്ട് പൊലീസിനെ വിവരമറിയിച്ചത്.

​കണ്ടെത്തിയ മൃതദേഹത്തിന് ഏകദേശം മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. മരണപ്പെട്ടയാളെ തിരിച്ചറിയാനുള്ള ശ്രമങ്ങളും അന്വേഷണവും പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്.