കൊച്ചി മെട്രോ അങ്കമാലിയിലേക്ക്; മൂന്നാം ഘട്ടത്തിനുള്ള ഡി.പി.ആര്‍ സമര്‍പ്പിച്ചു.


കൊച്ചി മെട്രോ മൂന്നാംഘട്ടത്തിനുള്ള ഡി.പി.ആര്‍ സര്‍ക്കാരിന് സമര്‍പ്പിച്ച് കെ.എം.ആര്‍.എല്‍. ആലുവ മുതല്‍ അങ്കമാലി വരെയുള്ള പാതയാണ് മൂന്നാംഘട്ടത്തിലുള്ളത്. മൂന്നാംഘട്ട പാതയില്‍ നെടുമ്പാശേരി വിമാനത്താവളവും ഉള്‍പ്പെടുന്നുണ്ട്.

ആലുവ മുതല്‍ അങ്കമാലി വരെയുള്ള 17.5 കിലോമീറ്റര്‍ വരെയുള്ള പാതയ്ക്കുള്ള വിശദ പദ്ധതിരേഖയാണ് സര്‍ക്കാരിന് സമര്‍പ്പിച്ചത്. ആലുവ, കരിയാട്, നെടുമ്പാശേരി വിമാനത്താവളം വഴി അങ്കമാലി വരെയാണ് പാത. കഴിഞ്ഞ നവംബറിലാണ് ഡി.പി.ആറുമായി ബന്ധപ്പെട്ട പഠനം തുടങ്ങിയത്. സര്‍ക്കാരിന് മൂന്നാംഘട്ട ഡി.പി.ആര്‍ സമര്‍പ്പിച്ചതിനെപ്പറ്റി കൊച്ചി മെട്രോ എം.ഡി.സ്ഥാനത്തുനിന്ന് വിരമിച്ച ലോക്‌നാഥ് ബെഹ്റ നേരത്തെ വ്യക്തമാക്കിയിരുന്നു.