കൽപ്പറ്റ: വയനാട് ചുരത്തിലെ യാത്രാ ദുരിതത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. വലിയ വാഹനങ്ങൾ ചുരത്തിൽ കുടുങ്ങി ഗതാഗത തടസം ഉണ്ടാവുന്നത് പതിവായിരിക്കുകയാണ്.
ചുരത്തിലെ വളവുകൾ വീതി കൂട്ടൽ ജോലി നടക്കുന്ന ഭാഗത്തെ റോഡിന്റെ ശോച്യാവസ്ഥ കൂടിയാകുബോൾ ചുരം യാത്ര ദുരിതമായി മാറുകയാണ്. ചുരത്തിലെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നത്‌വരെ കണ്ടയ്നർ ലോറികൾക്കും, അമിതഭാരം കയറ്റി വരുന്ന വലിയ ലോറികൾക്കും നിരോധനം ഏർപ്പെടുത്തണം. ചുരം റോഡിലെ വളവുകളിൽ ഉണ്ടായിട്ടുളള കുഴികൾ അടച്ച് സുഗമമായ ഗതാഗതത്തിന് ബന്ധപ്പെട്ട അധികാരികൾ നടപടിയെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രശ്നപരിഹാരമാകുന്നില്ലെങ്കിൽ ചുരം പ്രവേശന കവാടത്തിൽ മാർച്ചും ഉപവാസ സമരം സംഘടിപ്പിക്കുന്നതിനും തീരുമാനിച്ചു.ജില്ല പ്രസിഡൻ്റ് ജോജിൻ ടി. ജോയി അധ്യക്ഷത വഹിച്ചു , ജില്ലാ ജനറൽ സെക്രട്ടറി കെ. ഉസ്മാൻ, ട്രഷറർ നൗഷാദ് കരിമ്പനക്കൽ, മത്തായി ആതിര, സി.വി. വർഗ്ഗീസ്, സി. രവീന്ദ്രൻ, കമ്പ അബ്ദുള്ള ഹാജി, പി.വി. മഹേഷ്, എം. മുജീബ്, വി.ഡി. ജോസ്, സേവ്യർ കരണി, ഇ. ഹൈദ്രൂ, കെ.കെ. അമ്മദ് ഹാജി, പി.കെ. അബ്ദുറഹ്മാൻ, അബ്ദുൾ നാസർ, ഷിബി എൻ.പി., താരിഖ് കടവൻ, അബ്ദുൾ ഖാദർ, ടി.പി. ഓമനക്കുട്ടൻ, രഞ്ജിത്ത് പി., അഷ്റഫ് കൊട്ടാരം, സി. റഷീദ്, സുബൈർ അത്തിലൻ, നെജീബ് പൂങ്ങാടൻ,സലീം മേമന, അസ്ലം ബാവ, അനിൽകുമാർ, നിസാർ ദിൽവേ, ജോയി പനമരം, റഫീഖ് മേപ്പാടി, ജോണി പെരിക്കല്ലൂർ, ഹരീന്ദ്രൻ ചീരാൽ, ജോയി പേര്യ, മുനീർ നെടുങ്കരണ,പ്രസംഗിച്ചു.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ