ഓറഞ്ച് അലർട്ട് പിൻവലിച്ചു. കാസർഗോഡ് മുതൽ മലപ്പുറം വരെ മഴ തുടരും. അടുത്ത 5 ദിവസത്തേക്കുള്ള മഴ പ്രവചനം.

 


കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ പ്രഖ്യാപിച്ച ഓറഞ്ച് അലർട്ട് പിൻവലിച്ചു. അതേസമയം കാസർഗോഡ് മുതൽ മലപ്പുറം വരെയുള്ള ജില്ലകളിൽ  പ്രഖ്യാപിച്ച

 മഞ്ഞ (Yellow) അലർട്ട് ഇന്ന് തുടരും. നാളെ മുതൽ മഴ കുറയാനാണ് സാധ്യത. നാളെ മുതൽ ഉള്ള ദിവസങ്ങളിൽ പച്ച അലർട്ട് ആണ് നൽകിയിരിക്കുന്നത്.

25/09/2026:  മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്

എന്നീ  ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.