മല്ല റെഡ്ഡി സര്‍വകലാശാലയില്‍ ടോക്സിക് സിനിമയുടെ പ്രീ റിലീസ് ഇവന്റിനിടെ സൗണ്ട് സിസ്റ്റത്തിന്റെ സ്റ്റാന്‍ഡ് തകര്‍ന്ന് അപകടം.
രണ്ട് പേര്‍ക്ക് പരുക്കേറ്റു, ഒരാള്‍ക്ക് ബോധം നഷ്ടപ്പെട്ടു. യാഷ് ഉള്‍പ്പടെ പങ്കെടുത്ത പ്രീ റിലീസ് ഇവന്റിനിടെയാണ് അപകടം.
വേദിക്ക് സമീപം വച്ചിരുന്ന വലിയ സൗണ്ട് സിസ്റ്റം നിലംപൊത്തുകയായിരുന്നു. അടുത്തുണ്ടായിരുന്ന ഫ്ളഡ് ലൈറ്റുകളും താഴെ വീണു. രണ്ട് വിദ്യാര്‍ഥികള്‍ക്കാണ് പരുക്കേറ്റത്.
തിരുവോണ ദിനമായ 26നാണ് ടോക്സിക് തിയേറ്ററുകളിലെത്തുന്നത്. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം രാജീവ് രവിയാണ്. യഷും ഗീതു മോഹന്‍ദാസും ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. കന്നഡയിലും ഇംഗ്ലീഷിലും ഒരേസമയം ചിത്രീകരിച്ചിട്ടുണ്ട്. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഉള്‍പ്പെടെ നിരവധി ഭാഷകളിലും ഡബ്ബിംഗ് പതിപ്പുകള്‍ ഒരുങ്ങുന്നുണ്ട്.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ