കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിക്ക് സമീപം യുവാവിനെ നിർത്തിയിട്ടിരുന്ന ജീപ്പിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കായക്കൊടി സ്വദേശി വിനു പ്രസാദ് ആണ് മരിച്ചത്. ഭാര്യയുടെ പ്രസവത്തിനായി ആശുപത്രിയിൽ കൂട്ടിരിക്കാൻ എത്തിയതായിരുന്നു വിനു.
ഗർഭിണിയായ ഭാര്യയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്ന് ഇയാൾ ആശുപത്രിയിൽ എത്തിയതായിരുന്നു. തുടർന്ന് ആശുപത്രി പരിസരത്ത് നിർത്തിയിട്ടിരുന്ന ജീപ്പിനുള്ളിൽ ഇയാളെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
മൃതദേഹം തുടർനടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. മരണകാരണം എന്താണെന്ന് നിലവിൽ വ്യക്തമായിട്ടില്ല. സംഭവത്തിൽ മെഡിക്കൽ കോളേജ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ മരണകാരണത്തിൽ കൂടുതൽ വ്യക്തത വരു എന്ന് പോലീസ് അറിയിച്ചു.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ