പ്രശസ്ത ആണവ ശാസ്ത്രജ്ഞനും കമ്യൂണിസ്റ്റ് ചിന്തകനുമായ ഡോക്ടർ എം.പി. പരമേശ്വരൻ അന്തരിച്ചു. 92 വയസായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് തൃശൂരിലെ വസതിയിലായിരുന്നു അന്ത്യം.
എം.പി. പരമേശ്വരൻ്റെ നാലാംലോക സിദ്ധാന്തം കേരളത്തിലെ ഇടതുപക്ഷത്തിനിടയിലും സി പിഎമ്മിലും ഒരുകാലത്ത് വലിയ സൈദ്ധാന്തിക ചർച്ചകൾക്ക് വഴിമരുന്നിട്ടിരുന്നു. ഇതിനെത്തുടർന്ന് 2004ൽ അദ്ദേഹത്തെ സിപിഎം പാർട്ടിയിൽനിന്ന് പുറത്താക്കിയിരുന്നു. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സജീവ പ്രവർത്തകനായിരുന്നു.
ശാസ്ത്രം, സാങ്കേതികവിദ്യ, വികസനം എന്നിവയെക്കുറിച്ചുള്ള പൊതുചർച്ചകൾ ശക്തമാക്കാനും ജനങ്ങളിൽ ശാസ്ത്രീയ മനോഭാവം വളർത്താനും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ഏറെ സഹായിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ എഴുത്തുകളും പ്രഭാഷണങ്ങളും കേരളത്തിലെ പുരോഗമന, ബൗദ്ധിക രംഗത്ത് കാര്യമായ ചർച്ചകൾക്ക് കാരണമായിരുന്നു.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ