അസംബന്ധ വാർത്തകൾക്കെതിരെനിയമ നടപടി - പി എംമുഹമ്മദ് റിയാസ്.


ED അന്വേഷണവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കെല്ലാം ഇന്നലെ തന്നെ വിശദമായി മാധ്യമങ്ങൾക്ക് മറുപടി നൽകിയതാണ്.

സിഎംആറിൽ നിന്ന് വീണയ്ക്ക് സേവനത്തിന് ലഭിച്ച പണം എന്റെ അക്കൗണ്ട് വഴി പലരുടെയും അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്തുവെന്നും, ഇതുമായി ബന്ധപ്പെട്ട് രണ്ടുതവണ എന്നോട് ഫോണിൽ വിശദീകരണം ചോദിച്ചുവെന്നുമുള്ള ഇന്നത്തെ മലയാള മനോരമ വാർത്ത പച്ചക്കള്ളമാണ്.

ഇന്ന് മലയാള മനോരമ ദിനപത്രത്തിന്റെ ഫ്രണ്ട് പേജിൽ എന്റെ ഫോട്ടോ വെച്ച് പ്രസിദ്ധീകരിച്ച ഈ അസംബന്ധ വാർത്തയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കും.

അന്വേഷണം നടക്കുന്നതിനാലും,നിയമപരമായി നേരിടുന്നതിനാലും ഓരോ ദിവസവും വരുന്ന അടിസ്ഥാനരഹിതമായ വാർത്തകൾക്ക് മറുപടി നൽകുന്നില്ല.

തെറ്റ് ചെയ്യാത്തതിനാൽ ആത്മവിശ്വാസത്തോടെ,നിയമപരമായി നേരിടാനാകും എന്ന നല്ലബോധ്യമുണ്ട്.
ഇതിന്റെ രാഷ്‌ട്രീയ വശങ്ങൾ പാർട്ടിയും ഞാനും നേരത്തെ സൂചിപ്പിച്ചതാണ്.