മാനന്തവാടി: എരുമത്തെരുവിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ ലോറിയിടിച്ച് കാൽനടയാത്രികൻ മരിച്ചു. കണ്ണോത്തുമല സ്വദേശി അറുമുഖൻ (63) ആണ് മരിച്ചത്.
ഇന്ന് ഉച്ചയോടെയാണ് സംഭവം.
ലോട്ടറി കച്ചവടം നടത്തിവരികയായിരുന്ന അറുമുഖൻ എരുമത്തെരുവിൽ വെച്ച് റോഡ് മുറിച്ചുകടക്കുന്നതിനിടയിൽ എതിരെ വന്ന ലോറി ഇടിക്കുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തിൽ സംഭവസ്ഥലത്തുതന്നെ അദ്ദേഹം മരണപ്പെട്ടു.
വിവരമറിഞ്ഞ് മാനന്തവാടി പൊലീസും അധികൃതരും സ്ഥലത്തെത്തി ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള പ്രാഥമിക നടപടികൾ സ്വീകരിച്ചു. മൃതദേഹം തുടർനപടികൾക്കായി മാനന്തവാടി ഗവ. മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ