സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലേർട്ട്.

 



സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു. കേന്ദ്ര കാലാവസ്ഥാ വകുപ്പ് കേരളത്തിൽ ശക്തമായ മഴ മുന്നറിയിപ്പ് നൽകി. ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കാസർഗോഡ്, കണ്ണൂർ, എറണാകുളം, കോട്ടയം ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ടുള്ളത്. മറ്റ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ഇല്ല. അതേസമയം നാളെ രണ്ട് ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കാസർഗോഡ്, കണ്ണൂർ ജില്ലകളിൽ മാത്രമാണ് നാളെ യെല്ലോ അലേർട്ടുള്ളത്.