തുടരും എന്ന സൂപ്പർഹിറ്റ് സിനിമയ്ക്ക് ശേഷം മോഹൻലാൽ – തരുൺമൂർത്തി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന അതിമനോഹരത്തിന്റെ ചിത്രീകരണം ശബരിമലയിൽ ആരംഭിച്ചു. സിനിമയുടെ രണ്ടാം ഷെഡ്യൂൾ ശബരിമലയിൽ ചിത്രീകരിക്കാൻ ആദ്യം വനംവകുപ്പ് അനുമതി നൽകിയിരുന്നില്ല. പിന്നീട് ഹൈക്കോടതിയെ സമീപിച്ചതിന് ശേഷമാണ് അനുമതി ലഭിച്ചത്. തുടർന്ന് നടൻ മോഹൻലാലും അണിയറപ്രവർത്തകരും പമ്പയിലെത്തി.
നിലക്കൽ ബസ്റ്റാന്റ്, പമ്പ തുടങ്ങിയ സ്ഥലങ്ങളിലാണ് ചിത്രീകരണത്തിന് അനുമതി കൊടുത്തിട്ടുള്ളത്. ശബരിമലയേയോ വിശ്വാസത്തെയോ മോശമാക്കുന്ന ഭാഗങ്ങൾ ഉണ്ടാകരുത്, തീർഥാടകർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലോ വനം-വന്യജീവി, പരിസ്ഥിതി എന്നിവയ്ക്ക് കോട്ടം ഉണ്ടാക്കുന്ന വിധത്തിലോ ചിത്രീകരണം നടത്തരുത് തുടങ്ങിയ നിബന്ധനകളോടെയാണ് ചിത്രീകരണത്തിന് അനുമതി ലഭിച്ചിട്ടുള്ളത്.
തൊടുപുഴയിലും കൊച്ചിയിലുമായി ചിത്രത്തിന്റെ എൻപത് ശതമാനത്തോളം ചിത്രീകരണം പൂർത്തിയായിട്ടുണ്ട്. ശബരിമല, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലായാണ് അവസാന ഘട്ട ചിത്രീകരണം.
മോഹൻലാലിനൊപ്പം മീര ജാസ്മിൻ നായികയായി എത്തുന്ന ചിത്രത്തിൽ ലാലു അലക്സ്, മനോജ് കെ ജയൻ, ജഗദീഷ്, ഇർഷാദ്, സുധീഷ്, പ്രമോദ് വെളിയനാട്, സജീവൻ, ശ്രീനാഥ് ബാബു, കിരൺ പീതാംബരൻ, വിജി വിശ്വനാഥ്, ഭാമ അരുൺ, പ്രാർത്ഥന തുടങ്ങിയവരും അണിനിരക്കുന്നു. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്‌മാൻ ആണ് ചിത്രം നിർമിക്കുന്നത്. ഡിസംബർ 24 ന് ചിത്രം പ്രദർശനത്തിനെത്തും.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ