സംസ്ഥാനത്തെ മഴ മുന്നറിയത്തിൽ മാറ്റം. എല്ലാ ജില്ലകളിലും മഴ, വയനാട് ഉൾപ്പെടെ ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്.


സംസ്ഥാനത്ത് മഴ കൂടുതൽ ശക്തമാകുന്നു. ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വയനാട് ഉൾപ്പെടെ 6 ജില്ലകളിൽ ഓറഞ്ച് അലേർട്ട് ആണ് നൽകിയിട്ടുള്ളത്. 

എറണാകുളം, ഇടുക്കി, തൃശ്ശൂർ,മലപ്പുറം കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലേർട്ട്. മറ്റ് എല്ലാ ജില്ലകളിലും മഞ്ഞ ജാഗ്രത നൽകിയിട്ടുണ്ട്. 

കള്ളക്കടൽ ജാഗ്രത നിർദ്ദേശവും നിലവിലുണ്ട്.

ഓണനാളുകളിൽ ശക്തമായ മഴ ജനങ്ങളെ ബുദ്ധിമുട്ടിലാക്കുകയാണ്. വിപണിയിലും ഇത് സാരമായി തന്നെ ബാധിക്കും.