`ഇന്ത്യൻ എംബസി പ്രത്യേക ഹെല്‍പ്പ് ലൈൻ നമ്പറുകളും (+977 985 131 6807, +977 970 910 7500) തുറന്നിട്ടുണ്ട്.`
നേപ്പാളിലുണ്ടായ ശക്തമായ മിന്നല്‍ പ്രളയത്തില്‍ കാഞ്ഞങ്ങാട് മുൻ എസ്.ഐ. പ്രദീപ് അടക്കമുള്ള 36 അംഗ മലയാളി ടൂറിസ്റ്റ് സംഘവും അപകടമേഖലയില്‍ കുടുങ്ങി.
കനത്ത നാശനഷ്ടം വിതച്ച ദുരന്തബാധിത പ്രദേശത്താണ് മലയാളികള്‍ ഉള്‍പ്പെടുന്ന സംഘം പെട്ടിരിക്കുന്നത്. പ്രളയത്തില്‍ കുടുങ്ങിയ മലയാളികളുടെ സുരക്ഷയും വിവരങ്ങളും ഔദ്യോഗികമായി അന്വേഷിക്കുന്നതിനായി സംസ്ഥാന സർക്കാർ അടിയന്തര നടപടികള്‍ സ്വീകരിച്ചു. ഇതിന്റെ ഭാഗമായി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായും, വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് ആവശ്യമായ ഇടപെടലുകള്‍ നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. അപകടത്തില്‍പ്പെട്ട ഇന്ത്യൻ പൗരന്മാർക്കായി ഇന്ത്യൻ എംബസി പ്രത്യേക ഹെല്‍പ്പ് ലൈൻ നമ്പറുകളും (+977 985 131 6807, +977 970 910 7500) തുറന്നിട്ടുണ്ട്.
അതേസമയം, നേപ്പാളില്‍ കനത്ത നാശനഷ്ടം വിതച്ച മിന്നല്‍ പ്രളയത്തില്‍ മരണം 16 ആയി ഉയർന്നു. 105 ഇന്ത്യക്കാരും 32 പോലീസുകാരും 25 തീർത്ഥാടകരും ഉള്‍പ്പെടെ 384 പേരെയാണ് കാണാതായിരിക്കുന്നത്. നേപ്പാള്‍ ടൂറിസം ബോർഡിന്റെ കണക്കുകള്‍ പ്രകാരം പ്രളയബാധിത മേഖലയിലുണ്ടായിരുന്ന വിനോദസഞ്ചാരികളുമായി നിലവില്‍ ബന്ധപ്പെടാൻ സാധിച്ചിട്ടില്ല. ഇതിനിടെ അപകടത്തില്‍പ്പെട്ട 12 പേരെ ഹെലികോപ്റ്ററില്‍ സുരക്ഷിതമായി രക്ഷപ്പെടുത്തിയിട്ടുണ്ട്.
ചൈനീസ് അതിർത്തി മേഖലയിലാണ് പ്രളയം ഏറ്റവും രൂക്ഷമായി ബാധിച്ചത്. പ്രളയജലത്തില്‍ നിരവധി ഗ്രാമങ്ങളും മാർക്കറ്റുകളും ജലസേചന പദ്ധതികളും ഒലിച്ചുപോയി. ഗതാഗത സംവിധാനങ്ങള്‍ പൂർണ്ണമായി തകരുകയും മേഖലയിലെ ആറ് പ്രധാന ജലവൈദ്യുത കേന്ദ്രങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. നേപ്പാള്‍ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവർത്തനം ഊർജിതമായി പുരോഗമിക്കുകയാണ്.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ