തിരുവനന്തപുരം : സംസ്ഥാനത്ത് മറ്റന്നാള്‍ സ്വകാര്യ ബസ് പണിമുടക്ക്. കെഎസ്‌ആർടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിച്ചതോടെ സ്വകാര്യ ബസുകളുടെ വരുമാനം സാരമായി കുറഞ്ഞതില്‍ പ്രതിഷേധിച്ചാണ് സമരം.
കെഎസ്‌ആർടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിച്ചതോടെ ഡീസലിന് വേണ്ട വരുമാനം പോലും ലഭിക്കുന്നില്ല എന്നാണ് ബസ് ഉടമകളുടെ പരാതി. ഇന്ന് കാസർകോട് ജില്ലയിലെ സൂചനാ പണിമുടക്ക് പൂര്‍ണമായിരുന്നു. കാസർകോട് ജില്ലയിലെ 450 ല്‍ അധികം സ്വകാര്യ ബസുകളാണ് പണിമുടക്കുന്നത്. കെഎസ്‌ആർടിസി ബസുകള്‍ സർവീസ് നടത്താത്ത റൂട്ടുകളില്‍ യാത്രക്കാർ ദുരിതത്തില്‍ ആയി.
വിവിധ തൊഴിലാളി സംഘടനകള്‍ പണിമുടക്കില്‍ പങ്കാളികളായി. ഒഴിഞ്ഞ ബസുമായി അണങ്കൂരില്‍ നിന്ന് കളക്ടറേറ്റിലേക്ക് മാർച്ചും സംഘടിപ്പിച്ചു. സ്വകാര്യ ബസ് മേഖലയിലെ പ്രശ്‌നം പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണം എന്നാണ് ആവശ്യം.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ