ഊട്ടിയുടെ ചരിത്രത്തിലാദ്യമായി നഗരത്തിൽ കാട്ടാനയിറങ്ങി; ഭീതിയിലായി ജനങ്ങള്‍.

 


ഊട്ടി ∙ ഊട്ടിയുടെ ചരിത്രത്തിലാദ്യമായി നഗരത്തിൽ കാട്ടാനയിറങ്ങി. എടിസി റോഡിലെ ബിഎസ് ആശുപത്രിയിലാണ് ഇന്നലെ രാവിലെ ആനയെത്തിയത്. ആനയെ കണ്ട് രോഗികളും ജനങ്ങളും ഭീതിയിലായെങ്കിലും ആശുപത്രിയിൽ ഒരു റൗണ്ട് അടിച്ച് ആന റോഡിലേക്കിറങ്ങുകയായിരുന്നു. 

ആനയെ കണ്ട് വാഹനങ്ങളിൽ വന്നവരും ഭീതിയിലായെങ്കിലും അത് ആളുകളെ ഉപദ്രവിക്കാതെ നടന്നു നീങ്ങി. വനം വകുപ്പ് ജീവനക്കാർ കൊമ്പനെ കാട്ടിലേക്ക് തുരത്താൻ ശ്രമം നടത്തിവരികയാണ്. 

ഇന്നലെ വൈകിട്ട് ആന എൽക്ക്ഹില്ലിനു സമീപമുള്ള കാരറ്റ് തോട്ടത്തിൽ നിലയുറപ്പിച്ചിരുന്നു. ഇതിനു മുൻപ് ദൊഡ്ഡബെട്ടയിൽ കാട്ടാനയെത്തിയിരുന്നു.