കൈകൾ കൂട്ടിക്കെട്ടി; പോത്തൻകോട്ട് യുവാവും യുവതിയും ഒരേ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ.

 


 


   

തിരുവനന്തപുരം | പോത്തന്‍കോട് വെള്ളാണിക്കല്‍ പാറയില്‍ യുവാവിനെയും യുവതിയെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആര്യനാട് ഭാഗത്തുനിന്ന് കാണാതായ വെള്ളനാട് സ്വദേശികളായ ഷെബിന്‍ (34), അര്‍ച്ചന (32) എന്നിവരെയാണ് റബര്‍ മരത്തിന്റെ രണ്ടു ശിഖരങ്ങളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഓരോ കൈകള്‍ തമ്മില്‍ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. ഇവര്‍ കമിതാക്കളാണെന്നാണു പൊലീസ് കരുതുന്നത്. 

വിനോ ദസഞ്ചാരികള്‍ വരുന്ന പ്രദേശത്ത് വെള്ളിയാഴ്ച രാവിലെ പാറയുടെ മുകളില്‍ എത്തിയവരാണ് മൃതദേഹങ്ങള്‍ കണ്ടത്. തുടര്‍ന്ന് പോത്തന്‍കോട് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. അര്‍ച്ചനയെ കാണാനില്ലെന്നു കാട്ടി ഭര്‍ത്താവ് ആര്യനാട് പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നതിനിടെയാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്