സ​തീ​ശ​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞ തി​ങ്ക​ളാ​ഴ്ച; വി​ജ​യ് എ​ത്തി​യേ​ക്കും.


തി​ങ്ക​ളാ​ഴ്ച ന‌​ട​ക്കു​ന്ന വി.​ഡി.​സ​തീ​ശ​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ൽ ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി വി​ജ​യ് പ​ങ്കെ​ടു​ത്തേ​ക്കും. വി​ജ​യ്‌​യെ ച​ട​ങ്ങി​ലേ​ക്ക് ക്ഷ​ണി​ക്കാ​ൻ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം തീ​രു​മാ​നി​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ സ്‌​റ്റേ​ഡി​യ​ത്തി​ൽ വ​ച്ചാ​യി​രി​ക്കും സ​ത്യ​പ്ര​തി​ജ്ഞ. ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി, പ്രി​യ​ങ്ക ഗാ​ന്ധി എം​പി, കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ എ​ന്നി​വ​രെ​ത്തും.

കോ​ൺ​ഗ്ര​സ് ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ലെ മു​ഖ്യ​മ​ന്ത്രി​മാ​രും പാ​ർ​ട്ടി​യു​ടെ ദേ​ശീ​യ നേ​താ​ക്ക​ളും ച​ട​ങ്ങി​ന് സാ​ക്ഷി​ക​ളാ​കും. സ​തീ​ശ​നൊ​പ്പം ഘ​ട​ക​ക​ക്ഷി​ക​ളി​ലെ മ​ന്ത്രി​മാ​രും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റെ​ടു​ക്കും. മ​റ്റു മ​ന്ത്രി​മാ​രു​ടെ സ​ത്യ​പ്ര​തി​ജ്ഞ പി​ന്നീ​ടാ​യി​രി​ക്കും.