പച്ചക്കറി വാഹനത്തിൽ നിന്നും മെത്തംഫിറ്റാമിൻ പിടികൂടി.

 


 മാനന്തവാടി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ശ്രീ ദിലീപ് എമിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ്   മെത്തംഫിറ്റാമിൻ പിടികൂടിയത്. മാനന്തവാടി ക്ലബ്കുന്ന് ഭാഗത്ത്  വെച്ച് ആണ് സംഭവം.  KL 14 X 3137 നമ്പർ മഹീന്ദ്ര pickup വാഹനത്തിൽ കടത്തിക്കൊണ്ടു വന്ന 27.485 ഗ്രാം മെത്തംഫിറ്റാമിൻ  പിടികൂടി.  വാളാട് അത്തിലൻ വീട്ടിൽ ഇബ്രാഹിം മകൻ മുഹമ്മദ് അസ്‌ലം ആണ് പിടിയിലായത്.

പരിശോധന പാർട്ടിയിൽ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് അജയകുമാർ കെ, സിവിൽ എക്‌സൈസ് ഓഫീസർമാരായ മാനുൽ ജിംസൺ ടി പി, വിപിൻ പി എന്നിവർ പങ്കെടുത്തിട്ടുള്ളതാണ്. മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ്‌ മജിസ്‌ട്രേറ്റ് സെക്കന്റ്‌ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമന്റ് ചെയ്തു.