കോഴിക്കോട്ട് മിന്നലേറ്റ് ഒരു മരണം; അഞ്ച് പേര്‍ക്ക് പരിക്ക്


കോഴിക്കോട് കൂമ്പാറയില്‍ മിന്നലേറ്റ് ഒരാള്‍ മരിച്ചു. കൂമ്പാറ മുണ്ടുമല ഇളംപുള്ളിയില്‍ ജെയ്സണാണ് മരിച്ചത്.

മൃതദേഹം കെഎംസിടി ആശുപത്രിയിലേക്ക് മാറ്റി. താമരശ്ശേരിയില്‍ നാല് പേർക്കും പരിക്കേറ്റു.

പുതുപ്പാടി മലോറം നെരൂക്കുംചാല്‍ പുത്തൻപീടികയില്‍ സാബിത, വഹീത എന്നിവർക്കും ചമല്‍ എട്ടേക്കറില്‍ ഇന്ദുലേഖ, ചക്കിക്കാവ് കുണ്ടോത്ത് അംബിക എന്നിവർക്കുമാണ് മിന്നലേറ്റത്. നാല് പേരും താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.