വീണ്ടും പാമ്പുകടിയേറ്റ് മരണം; മരിച്ചത് കൊല്ലം സ്വദേശി രാജേന്ദ്രന്‍.


സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് വീണ്ടും മരണം. കൊല്ലം സ്വദേശി രാജേന്ദ്രനാണ് (64) മരിച്ചത്. പാമ്പ് കടിയേറ്റ് ചികിത്സയില്‍ ആയിരുന്നു. കഴിഞ്ഞ 24 നാണ് കൊല്ലത്തെ വീടിനുള്ളില്‍ വെച്ച് രാജേന്ദ്രന് പാമ്പ് കടിയേറ്റത്. അണലിയാണ് കടിച്ചത്. ആരോഗ്യാവസ്ഥ മോശമായതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായായിരുന്നു. ഇന്ന് രാവിലെയാണ് മരിച്ചത്.