വയനാട്ടിലെ വന്യമൃഗ ആക്രമണം: ഹോട്ട് സ്പോട്ടുകളിൽ സോളാർ ലൈറ്റു കൾ സ്ഥാപിക്കാൻ പ്രത്യേക മിഷൻ


കൽപ്പറ്റ: വയനാട്ടിൽ വന്യമൃഗ ആക്രമണം
രൂക്ഷമായ എല്ലാ ഹോട്ട് സ്പോട്ടുകളിലും സോളാർ ലൈറ്റുകൾ സ്ഥാപിക്കുന്നതിന് പ്ര ത്യേക മിഷൻ ആരംഭിക്കുമെന്ന് കൃഷി മ ന്ത്രി ടി. സിദ്ദിഖ്. കളക്‌ടറേറ്റിൽ മനുഷ്യ- വന്യ മൃഗ സംഘർഷ ലഘൂകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

മിഷൻ നിർവഹണത്തിന് ദുരന്തനിവാരണ ഫണ്ട്, സിഎസ്ആർ ഫണ്ട് എന്നിവ ഉപയോ ഗിക്കും. ജില്ലയിൽ എത്ര ഹോട്ട്സ്പോട്ടുക ൾ ഉണ്ടെന്നും ലൈറ്റുകൾ സ്ഥാപിക്കാൻ ആകെ ചെലവ് എത്രയാണെന്നും കണക്കാ ക്കാൻ മന്ത്രി നിർദേശിച്ചു.

മുമ്പ് വന്യമൃഗ ആക്രമണത്തിൽ പരിക്കേറ്റ് കിടപ്പിലായ രോഗികളുടെ ജീവിത സാഹച ര്യങ്ങളും പ്രശ്‌നങ്ങളും പരിഹരിക്കാൻ നടപ ടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. അത്ത രം ആളുകളുടെ വിവരം ശേഖരിക്കും. വനം മന്ത്രിയുമായി സംസാരിച്ച് തുടർനടപടികൾ സ്വീകരിക്കും. വന്യമൃഗ ആക്രമണത്തിൽ പ രിക്കേറ്റ് സ്വകാര്യ ആശുപത്രികളിൽ ചികി ത്സ തേടുന്ന സാധാരണക്കാരായ മനുഷ്യരു ടെ ചികിത്സച്ചെലവ് ഏറ്റെടുക്കണമെന്ന് സ ർക്കാരിനോട് ശിപാർശ ചെയ്യും.

വന്യജീവി ആക്രമണത്തിൽ മരിച്ചയാളുടെ ആശ്രിതർക്ക് സമാശ്വാസധനമായി 10 ല ക്ഷം രൂപ നൽകുന്നത് വർഷങ്ങളായുള്ള രീ തിയാണ്. നിലവിൽ കേന്ദ്ര, സംസ്ഥാന സർ ക്കാരുകൾ 10 ലക്ഷം രൂപ വീതം അനുവദി ക്കുന്നുണ്ടെങ്കിലും കേന്ദ്രത്തിൽനിന്നുള്ള തുക അഡ്വാൻസ് സ്‌കീമിൽ വാങ്ങി നൽ കുന്നതിനാൽ ആകെ 10 ലക്ഷം രൂപയാണ് അനുവദിക്കുന്നത്. കേന്ദ്ര, സംസ്ഥാന സർ ക്കാരുകളുടെ തുകകൾ ഒന്നിച്ച് ചേർത്ത് സ മാശ്വാസധനം 20 ലക്ഷം രൂപയായി വർധി പ്പിക്കാനുള്ള സാധ്യതകൾ പരിശോധിക്കും.

നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് അപേ ക്ഷകൾ പരിഗണിക്കുന്നതിലെ കാലതാമ സം ഒഴിവാക്കേണ്ടതുണ്ട്. തീർപ്പാക്കാനുള്ള അപേക്ഷകളുടെ പുരോഗതി വിലയിരുത്താ ൻ റിവ്യൂ മീറ്റിംഗ് നടത്തും. അപേക്ഷകളിലെ തീരുമാനം വേഗത്തിലാക്കാൻ എല്ലാ പഞ്ചാ യത്തുകളിലും ഒരു ബീറ്റ് ഫോറസ്റ്റ് ഓഫീസ റെ ലെയ്സൺ ഓഫീസറായി ചുമതലപ്പെടു ത്തുന്നത് പരിഗണിക്കും.

വന്യജീവി ആക്രമണത്തിൽ മരണപ്പെട്ടവരു ടെ കുടുംബാംഗങ്ങൾക്ക് താത്കാലിക ജോ ലി അടിയന്തരമായി നൽകാൻ സംവിധാനം ഉണ്ടാകണം. കൃഷിനാശവുമായി ബന്ധപ്പെട്ട് നിലവിൽ എത്ര അപേക്ഷകൾ ബാക്കിയു ണ്ടെന്ന വിവരം കൈമാറണം. വിവിധ സ്കീ മുകളിൽ ഉൾപ്പെട്ടിട്ടും ഇതുവരെ ടെൻഡർ വിളിക്കാതെയും ഇംപ്ലിമെന്റ് ചെയ്യാതെയും കിടക്കുന്ന പ്രോജക്‌ടുകൾ ഏതെല്ലാമെന്ന് കണ്ടെത്തണം. നകളുടെ യഥാർത്ഥ സഞ്ചാ രപഥം തിരിച്ചറിയാൻ സംവിധാനം ഉറപ്പുവ രുത്തണമെന്നും മന്ത്രി പറഞ്ഞു.

വനത്തോടു ചേർന്നുള്ള റോഡുകളുടെ അ രികുകളിലെ കാട് സമയബന്ധിതമായി വെ ട്ടിമാറ്റാൻ വനം ഉദ്യോഗസ്ഥർക്ക് അദ്ദേഹം നിർദേശം നൽകി. സ്വകാര്യ വ്യക്തികളുടെ തോട്ടങ്ങളിലെ കാട് വെട്ടുന്നതിന് നിർദേശം നൽകണമെന്ന് റവന്യു അധികാരികളോട് ആവശ്യപ്പെട്ടു. കളക്‌ടറേറ്റ്‌ മിനി കോൺഫ് ൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ കളക്ട‌ർ ഡി.ആർ. മേഘശ്രീ, ചീഫ് വൈൽ ഡ് ലൈഫ് വാർഡൻ പ്രമോദ് കൃഷ്ണൻ, സിസിഎഫ് ബി.എൻ. അൻജൻകുമാർ, ടി. ഉമ തുടങ്ങിയവർ പങ്കെടുത്തു.