എസ്‌എസ്‌എല്‍സി പരീക്ഷാഫലം പുറത്ത്. പരീക്ഷ എഴുതിയവരില്‍ 99.07% പേർ വിജയിച്ചു. എ പ്ലസ് ഇത്തവണ വൻതോതില്‍ കുറഞ്ഞു.
നേർ പകതിയായെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറി അറിയിച്ചു.
99.5 ശതമാനമായിരുന്നു കഴിഞ്ഞ വർഷം വിജയശതമാനം. 30504 പേർക്ക് എല്ലാ വിഷയത്തിലും എപ്ലസ് ലഭിച്ചു. കഴിഞ്ഞ വർഷം ഇത് 61449 ആയിരുന്നു. പരീക്ഷ എഴുതിയ ആണ്‍കുട്ടികളുടെ എണ്ണം 210727 ആണ്. ഇവരില്‍ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടിയത് 280474 പേർ വിജയിച്ചു. 230563 പെണ്‍കുട്ടികളാണ് പരീക്ഷ എഴുതിയത്. ഇവരില്‍ 210982 പേർ വിജയിച്ചു. 99.22 ശതമാനമാണ് പെണ്‍കുട്ടികളില്‍ വിജയശതമാനം.
ഫുള്‍ എപ്ലസ് കിട്ടിയത് 20771 പെണ്‍കുട്ടികള്‍ക്കാണ്. 9743 ആണ്‍കുട്ടികള്‍ക്കാണ് എ പ്ലസ് കിട്ടിയത്.
വൈകിട്ട് മൂന്ന് മണിക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറിയാണ് ഫലം പ്രഖ്യാപിച്ചത്. ഇത്തവണ മന്ത്രിയല്ല ഫലം പ്രഖ്യാപിച്ചത്. സാധാരണ വകുപ്പ് മന്ത്രിയാണ് പരീക്ഷഫലം പ്രഖ്യാപിക്കുക. 4,17,497 വിദ്യാർഥികളാണ് പരീക്ഷയെഴുതിയത്. സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റുകളിലൂടെ ഫലം വിശദമായി അറിയാവുന്നതാണ്. ഈ മാസം അവസാനം സേ പരീക്ഷ എഴുതാനും സംവിധാനം ഉണ്ടാകും. ജൂണ്‍ ആദ്യ ആഴ്ച പ്ലസ് വണ്‍ പ്രവേശന നടപടികള്‍ ആരംഭിക്കാനാണ് ശ്രമം . കഴിഞ്ഞവർഷം 99.5 ശതമാനമായിരുന്നു വിജയം.
എസ്‌എസ്‌എല്‍സി പരീക്ഷാ ഫലം അറിയാൻ ആധികാരിക സോഴ്സായി 'നമ്മുടെ കേരളം' എന്ന പേരില്‍ കേരള സ്റ്റേറ്റ് ഐടി മിഷൻ ഒരു മൊബൈല്‍ ആപ്പ് ഇറക്കിയിട്ടുണ്ട്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നും ഇത് ഡൗണ്‍ലോഡ് ചെയ്യാം. www.results.kite.kerala.gov.in എന്ന ക്ലൗഡധിഷ്ഠിത പോർട്ടലിലും ഫലം അറിയാൻ കഴിയും. 'Sabhalam KITE' എന്ന മൊബൈല്‍ ആപ്പ് വഴിയും ഫലം അറിയാം. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ Saphalam KITEഎന്ന് നല്‍കി മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.
അതെസമയം ഫലം വൈകിയതില്‍ വലിയ പ്രതിഷേധം ഉയരുന്നുണ്ട്. മന്ത്രിമാരെ തെരഞ്ഞെടുക്കാത്തതും സത്യപ്രതിജ്ഞ നടക്കാത്തതു തങ്ങളുടെ കുറ്റമല്ലെന്ന് വിദ്യാർത്ഥികള്‍ പറയുന്നു. കുട്ടികളുടെ ഭാവിയെ പ്രശ്നത്തിലാക്കുന്ന നിലപാടാണ് സര്‍ക്കാരിനെന്ന് മാതാപിതാക്കളും ആശങ്ക പങ്കുവെക്കുന്നു.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ