സന്തോഷ വാര്‍ത്ത, ഇക്കുറി ബലി പെരുന്നാളിന് കൂടുതല്‍ ദിവസം അവധി, 28നും കേരളത്തില്‍ അവധി പ്രഖ്യാപിച്ചു.


ബലിപെരുന്നാള്‍ പ്രമാണിച്ച്‌ കേരളത്തില്‍ മെയ് 28-നുംഅവധി. 27 നായിരുന്നു നേരത്തെ അവധി നിശ്ചയിച്ചിരുന്നത്.

മാസപ്പിറവി കാണാത്തതിനെ തുടർന്നാണ് കേരളത്തില്‍ 28നാണ് ബലിപെരുന്നാള്‍ ആഘോഷിക്കുക. അതുകൊണ്ട് തന്നെ 28 നും പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് ദിവസം പൊതു അവധി പ്രഖ്യാപിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കി. ഇതോടെ സംസ്ഥാനത്ത് തുടർച്ചയായ രണ്ട് ദിവസങ്ങളില്‍ ബലിപെരുന്നാള്‍ അവധി ലഭിക്കും.

അവധി നീട്ടാനുള്ള കാരണം

കലണ്ടർ പ്രകാരം ആദ്യം മെയ് 27-നായിരുന്നു പെരുന്നാള്‍ അവധി നിശ്ചയിച്ചിരുന്നത്. എന്നാല്‍, മാസപ്പിറവി ദൃശ്യമാകാത്തതിനെ തുടർന്ന് പെരുന്നാള്‍ ആഘോഷം മെയ് 28-ലേക്ക് മാറുകയായിരുന്നു. ഇതേതുടർന്ന് പെരുന്നാള്‍ ദിനമായ 28-നും കൂടി അവധി നല്‍കണമെന്ന് സർക്കാരിനോട് ആവശ്യമുയർന്നിരുന്നു. പൊതുജനങ്ങളുടെയും ജീവനക്കാരുടെയും സൗകര്യം മുൻനിർത്തിയാണ് സർക്കാർ രണ്ട് ദിവസത്തെ അവധി അനുവദിച്ച്‌ അടിയന്തര ഉത്തരവിറക്കിയത്.