സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മുന്നേറ്റം തുടരുന്നു. ഇന്ന് ഗ്രാമിന് 45 രൂപ ഉയര്‍ന്ന് 14,660 രൂപയായി. പവന് 360 രൂപ വര്‍ധിച്ച് 1,17,280 രൂപയിലുമെത്തി.
തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സ്വര്‍ണ വില മുന്നേറ്റം രേഖപ്പെടുത്തുന്നത്. ഇന്നലെ രണ്ട് തവണയായി പവന് 1,920 രൂപ ഉയര്‍ന്നിരുന്നു. ഇതോടെ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെയുള്ള വര്‍ധന 2,880 രൂപയുമായി.
ഇന്ന് 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 35 രൂപ ഉയര്‍ന്ന് 12,045 രൂപയായി. 14 കാരറ്റിന് ഗ്രാമിന് 9,380 രൂപയും ഒമ്പത് കാരറ്റിന് ഗ്രാമിന് 6,045 രൂപയുമാണ് വില.
വെള്ളി വില ഇന്ന് നേരിയ മുന്നേറ്റം കാഴ്ച വച്ചു. ഗ്രാമിന് 5 രൂപ ഉയര്‍ന്ന് 285 രൂപയായി.
അതേസമയം രാജ്യാന്തര വിലകള്‍ ഇന്ന് നേരിയ ഇടിവിലാണ്. ഔണ്‍സിന് 0.16 ശതമാനം ഇടിഞ്ഞ് 4,536 ഡോളറിലാണ് വ്യാപാരം.
പണപ്പെരുപ്പ സാധ്യതകള്‍ മുന്‍നിര്‍ത്തി സമീപ ഭാവിയില്‍ തന്നെ യുഎസ് ഫെഡറല്‍ റിസര്‍വ് പണനയം കര്‍ശനമാക്കിയേക്കുമെന്ന ഊഹാപോഹങ്ങളാണ് വിപണിയെ ബാധിച്ചത്.
സ്വര്‍ണത്തിന്റെ നീക്കം എങ്ങോട്ട്
സ്വര്‍ണവിലയുടെ ഗതിയെക്കുറിച്ചുള്ള സൂചനകള്‍ക്കായി യുഎസ്-ഇറാന് ചര്‍ച്ചകള്‍, ട്രഷറി യീല്‍ഡിലെ (Treasury Yields) വര്‍ധന പണപ്പെരുപ്പ സാധ്യതകള്‍, ഫെഡറല്‍ റിസര്‍വിന്റെ പണനയം ഉള്‍പ്പെടെയുള്ള ഒന്നിലധികം ഘടകങ്ങള്‍ നിക്ഷേപകര്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.
എന്നിരുന്നാലും, ചര്‍ച്ചകള്‍ അനിശ്ചിതത്വത്തില്‍ തുടരുകയോ സംഘര്‍ഷങ്ങള്‍ കൂടുതല്‍ വഷളാവുകയോ ചെയ്താല്‍, വിപണിയിലെ ആശങ്കാജനകമായ അന്തരീക്ഷം നിലനില്‍ക്കുന്നുണ്ടെങ്കിലും, പലിശനിരക്ക് വര്‍ധനയ്ക്കുള്ള സാധ്യതകള്‍ക്കൊപ്പം പണപ്പെരുപ്പ ഭീതിയും ശക്തമാകുന്നതിനാല്‍ സ്വര്‍ണവില ഇടിഞ്ഞേക്കാമെന്നാണ് വിലയിരുത്തലുകള്‍.
അതേസമയം, യുഎസ്-ഇറാന് ചര്‍ച്ചകളിലെ അനുകൂലമായ പുരോഗതി ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിലേക്ക് നയിക്കുകയാണെങ്കില്‍, അത് ഡോളര്‍ ദുര്ബലമാകാനും പണപ്പെരുപ്പ ഭീതി കുറയാനും കാരണമാകും; ഇത് സ്വര്‍ണവില വര്‍ധിക്കാന്‍ ഇടയാക്കിയേക്കാം.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ