കര്‍ണാടകയില്‍ ട്രാക്ടര്‍ തലകീഴായി മറിഞ്ഞ് ഒരു കുടുംബത്തിലെ ആറു പേര്‍ മരിച്ചു; 13 പേര്‍ക്ക് പരിക്കേറ്റു: മരിച്ചവരില്‍ ഒരു വയസുള്ള കുട്ടിയും.


കര്‍ണാടക: ഹോസ്‌പേട്ടില്‍ ഒടിക്കൊണ്ടിരിക്കെ ട്രാക്ടര്‍ തലകീഴായി മറിഞ്ഞ് ഒരു കുടുംബത്തിലെ ആറു പേര്‍ മരിച്ചു. 13 പേര്‍ക്ക് പരുക്കേറ്റു. മരിച്ചവരില്‍ ഒരു വയസുള്ള കുട്ടിയും ഉള്‍പ്പെടുന്നു. മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്കു മാറ്റി.

ദാവണ്‍ഗരെയിലെ സന്ദൂരില്‍ നിന്ന് ഹൂളിഗമ്മ ക്ഷേത്ര ദര്‍ശനത്തിനായി പോയവരാണ് അപകടത്തില്‍പ്പെട്ടത്. തുംഗഭദ്ര ഡാമിന് സമീപമായിരുന്നു ഇന്നലെ രാത്രിയാണ് അപകടം. 19 പേരാണ് ട്രാക്ടറില്‍ ഉണ്ടായിരുന്നത്.

റോഡിലെ ഉയരമുള്ള ഭാഗത്ത് നിന്ന് താഴേക്ക് ട്രാക്ടര്‍ തലകീഴായി മറിയുകയായിരുന്നു. പരുക്കേറ്റവരെ ഹോസ്‌പേട്ടിലെയും കൊപ്ലയിലേയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതില്‍ ചിലരുടെ നില ഗുരുതരമാണ്.