സുൽത്താൻ ബത്തേരിയിൽ വീടിന് തീപിടിച്ച് വയോധികൻ മരിച്ചു. അമ്മായിപാലം പുത്തൻവീട് കൃഷ്ണൻകുട്ടിയാണ് മരിച്ചത്.
അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ കൃഷ്ണൻകുട്ടിയുടെ ഭാര്യയെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രിയോടെയാണ് ദാരുണമായ സംഭവം നടന്നത്.
ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
വീടിന്റെ കിടപ്പുമുറിയടക്കം പൂർണ്ണമായും കത്തിനശിച്ച നിലയിലാണ്.
നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് തീ നിയന്ത്രണവിധേയമാക്കിയെങ്കിലും കൃഷ്ണൻകുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.
നിലവിൽ അദ്ദേഹത്തിന്റെ ഭാര്യ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ