സംസ്ഥാനത്ത് രണ്ടാംതവണയും സ്വർണവില താഴേക്ക്. ജനുവരി നാലിനു ശേഷം ആദ്യമായി വില ഒരു ലക്ഷത്തിനു താഴെയെത്തി. ഗ്രാമിന് 400 രൂപയും പവന് 3,200 രൂപയുമാണ് കുറഞ്ഞത്. ഇതോടെ, ഒരു ഗ്രാം സ്വർണത്തിന് 12,435 രൂപയിലും പവന് 99,480 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
നേരത്തെ, വൻ വീഴ്‌ച നടന്ന രാവിലെ ഗ്രാമിന് 545 രൂപയും പവന് 4,360 രൂപയും ഇടിഞ്ഞിരുന്നു. ഇതോടെ, ഇന്ന് ഇതുവരെ മാത്രം ഗ്രാമിന് 945 രൂപയും പവന് 7,560 രൂപയുമാണ് കുറഞ്ഞത്. ജനുവരി ഒമ്പതിന് ശേഷം സംസ്ഥാനത്തെ ഏറ്റവും താഴ്ന്ന വിലയാണ് ഇന്നു രേഖപ്പെടുത്തിയത്.
ഇതാണ് ട്രെൻഡ് എങ്കിൽ കേരളത്തിൽ പവൻവില ഇനിയും താഴേക്ക് പോകാനാണ് സാധ്യത.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ