പാചകവാതക ക്ഷാമത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച ഹോട്ടലുകള്‍ അടച്ചിടുമെന്ന് കേരള ഹോട്ടല്‍ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ അറിയിച്ചു.
കേരളത്തിലുടനീളം ഹോട്ടലുകളെ മുൻഗണന പട്ടികയില്‍ ഉള്‍പ്പെടുത്തി പാചകവാതകം വിതരണം ചെയ്യണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. വ്യാഴാഴ്ച ബോട്ടിലിംഗ് പ്ലാന്റുകളിലേക്ക് മാർച്ച് നടത്തും.
പാചകവാതക ക്ഷാമം ഉപഭോക്താക്കളെയും ഹോട്ടല്‍ വ്യവസായത്തെയും ഗുരുതരമായി ബാധിച്ചെന്നും അസോസിയേഷൻ വ്യക്തമാക്കി.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ