കൃഷ്ണഗിരി പാതിരിക്കവലയിൽ സ്വകാര്യ കാപ്പിത്തോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്.ബത്തേരി മാനിക്കുനി ഉന്നതിയിലെ കറുപ്പി(72)യുടേതാണ് മൃതദേഹം.
ഫെബ്രുവരി 14ന് ഇവരെ വീട്ടിൽ നിന്നും കാണ്മാനില്ലായിരുന്നു. ഇന്ന് ഉച്ചയോടെയാണ് കൃഷ്ണഗിരി പാതിരിക്കവലയിൽ മൃതദേഹം കണ്ടെത്തിയത്. മകൾ തങ്കമ്മയാണ് മൃതദേഹം തിരിച്ചറിഞ്ഞത്.
എസ്റ്റേറ്റ് തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. തലയോട്ടി മാറി വേർപെട്ട നിലയിലാണ്. മീനങ്ങാടി പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ