കാണാതായ യുവാവിനെ കബനി പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി.



 പുൽപ്പള്ളി  മുള്ളൻകൊല്ലി മൂന്ന്പാലം ഹൊസള്ളി ഉന്നതിയിലെ സുശീലൻ (35 )നെ കബനി പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

വെള്ളിയാഴ്ച്ച വീട്ടിൽ നിന്ന് പോയതായിരുന്നു. നാട്ടുകാരാണ് മൃതദേഹം കണ്ടത്. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മൃതദേഹം കരക്കെത്തിച്ചു.
ഭാര്യ: മഞ്ജുള, ഒരു മകനുണ്ട്.