പ്രഭാത വാർത്തകൾ...



   *⬛സോ​ണി​യ ഗാ​ന്ധി ആ​ശു​പ​ത്രി​യി​ൽ; ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ*

ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ് നേ​താ​വ് സോ​ണി​യ ഗാ​ന്ധി ആ​ശു​പ​ത്രി​യി​ൽ. ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്നാ​ണ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത് എ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​രം. ഡ​ൽ​ഹി​യി​ലെ ഗം​ഗ റാം ​ആ​ശു​പ​ത്രി​യി​ലാ​ണ് സോ​ണി​യ ഗാ​ന്ധി ചി​കി​ത്സ​യി​ലു​ള്ള​ത്.

രാ​ഹു​ൽ ഗാ​ന്ധി​യും പ്രി​യ​ങ്ക ഗാ​ന്ധി​യും ആ​ശു​പ​ത്രി​യി​ലു​ണ്ട്. സോ​ണി​യ ഗാ​ന്ധി​യു​ടെ ആ​രോ​ഗ്യ​നി​ല നി​ല​വി​ൽ തൃ​പ്തി​ക​ര​മാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഡോ​ക്ട​ർ​മാ​രു​ടെ സം​ഘം വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി​വ​രി​ക​യാ​ണെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

ഇ​ക്ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ലും ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളെ തു​ട​ർ​ന്ന് സോ​ണി​യ​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ശ്വാ​സ​ത​ട​സ​വും ചു​മ​യും കാ​ര​ണ​മാ​യി​രു​ന്നു സോ​ണി​യ ഗാ​ന്ധി ജ​നു​വ​രി​യി​ൽ ചി​കി​ത്സ തേ​ടി​യ​ത്.
  
   *⬛പാക്കിസ്ഥാന്‍റെ മധ്യസ്ഥത: ആ​​​ലിം​​​ഗ​​​ന​​​ത​​​ന്ത്രം പാളി; വിമർശിച്ച് കോണ്‍ഗ്രസ്*
ന്യൂ​​​ഡ​​​ൽ​​​ഹി: പ​​​ശ്ചി​​​മേ​​​ഷ്യ​​​ൻ സം​​​ഘ​​​ർ​​​ഷം പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​യി പാ​​​ക്കി​​​സ്ഥാ​​​ൻ മ​​​ധ്യ​​​സ്ഥ​​​ത വ​​​ഹി​​​ക്കു​​​മെ​​​ന്ന മാ​​​ധ്യ​​​മ റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​നെ​​​തിരേ രൂ​​​ക്ഷ​​​വി​​​മ​​​ർ​​​ശ​​​ന​​​വു​​​മാ​​​യി കോ​​​ണ്‍ഗ്ര​​​സ്.

യു​​​എ​​​സ്-​​​ഇ​​​സ്ര​​​യേ​​​ലി​​​നും ഇ​​​റാ​​​നും ഇ​​​ട​​​യി​​​ൽ പാ​​​ക്കി​​​സ്ഥാ​​​നും ഒ​​​രു മ​​​ധ്യ​​​സ്ഥ​​​നാ​​​ണെ​​​ന്ന റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ ശ​​​രി​​​യാ​​​ണെ​​​ങ്കി​​​ൽ ഇ​​​ന്ത്യ​​​ക്കു​​​ള്ള ‘ക​​​ന​​​ത്ത തി​​​രി​​​ച്ച​​​ടി​​​യാ​​​യി’ അ​​​തു ക​​​ണ​​​ക്കാ​​​ക്ക​​​പ്പെ​​​ടു​​​മെ​​​ന്നും ഇ​​​തി​​​നെ​​​ല്ലാം കാ​​​ര​​​ണ​​​ഭൂ​​​ത​​​ൻ സ്വ​​​യം പ്ര​​​ഖ്യാ​​​പി​​​ത വി​​​ശ്വ​​​ഗു​​​രു​​​വാ​​​ണെ​​​ന്നും എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ജ​​​യ്റാം ര​​​മേ​​​ശ് കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.

ഓ​​​പ്പ​​​റേ​​​ഷ​​​ൻ സി​​​ന്ദൂ​​​റി​​​ൽ ഇ​​​ന്ത്യ പാ​​​ക്കി​​​സ്ഥാ​​​നു​​​മേ​​​ൽ സൈ​​​നി​​​ക​​​വി​​​ജ​​​യം നേ​​​ടി​​​യി​​​ട്ടും, അ​​​തി​​​നു​​​ശേ​​​ഷ​​​മു​​​ള്ള പാ​​​ക്കി​​​സ്ഥാ​​​ന്‍റെ ന​​​യ​​​ത​​​ന്ത്ര ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ളും വ്യാ​​​ഖ്യാ​​​ന​​​ങ്ങ​​​ളും മോ​​​ദി സ​​​ർ​​​ക്കാ​​​രി​​​നു മു​​​ക​​​ളി​​​ൽ സ്വീ​​​ക​​​രി​​​ക്ക​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്നു​​​വെ​​​ന്ന​​​താ​​​ണ് ദുഃ​​​ഖ​​​ക​​​ര​​​മാ​​​യ യാ​​​ഥാ​​​ർ​​​ഥ്യം.

പ​​​ഹ​​​ൽ​​​ഗാം ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​നു പ​​​ശ്ചാ​​​ത്ത​​​ലം സൃ​​​ഷ്‌​​​ടി​​​ക്കു​​​ന്ന​​​തി​​​നു കാ​​​ര​​​ണ​​​മാ​​​യ വി​​​ദ്വേ​​​ഷ​​​ക​​​ര​​​മാ​​​യ പ​​​രാ​​​മ​​​ർ​​​ശം ന​​​ട​​​ത്തി​​​യ ആ​​​ളെ ട്രം​​​പ് തു​​​ട​​​ർ​​​ച്ച​​​യാ​​​യി ആ​​​ലിം​​​ഗ​​​നം ചെ​​​യ്ത​​​തും പാ​​​ക്കി​​​സ്ഥാ​​​ൻ ഫീ​​​ൽ​​​ഡ് മാ​​​ർ​​​ഷ​​​ൽ അ​​​സം മു​​​നീ​​​റി​​​നു വൈ​​​റ്റ് ഹൗ​​​സ് ര​​​ണ്ട് ത​​​വ​​​ണ ആ​​​തി​​​ഥേ​​​യ​​​ത്വം വ​​​ഹി​​​ച്ച​​​തും ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ട്രം​​​പി​​​ന്‍റെ അ​​​ടു​​​ത്ത വൃ​​​ത്ത​​​ത്തി​​​ൽ പാ​​​ക്കി​​​സ്ഥാ​​​ൻ സു​​​ഖ​​​ക​​​ര​​​മാ​​​യ ബ​​​ന്ധം വ​​​ള​​​ർ​​​ത്തി​​​യെ​​​ടു​​​ത്തി​​​ട്ടു​​​ണ്ടെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

മോ​​​ദി ഇ​​​സ്ര​​​യേ​​​ൽ സ​​​ന്ദ​​​ർ​​​ശ​​​നം ന​​​ട​​​ത്തി​​​യ​​​ത്, ന​​​മ്മു​​​ടെ രാ​​​ഷ്‌​​​ട്രീ​​​യ ച​​​രി​​​ത്ര​​​ത്തി​​​ലെ വി​​​നാ​​​ശ​​​ക​​​ര​​​മാ​​​യ തീ​​​രു​​​മാ​​​ന​​​മാ​​​യി രേ​​​ഖ​​​പ്പെ​​​ടു​​​ത്തും. മ​​​ധ്യ​​​സ്ഥം വ​​​ഹി​​​ക്കേ​​​ണ്ട സ്ഥാ​​​ന​​​ത്തു​​​നി​​​ന്ന് ന​​​മ്മെ താ​​​ഴേ​​​ക്കി​​​റ​​​ക്കി​​​യ​​​ത് ഈ ​​​തീ​​​രു​​​മാ​​​ന​​​മാ​​​ണ്. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ ആ​​​ലിം​​​ഗ​​​ന​​​ത​​​ന്ത്രം തു​​​റ​​​ന്നു​​​കാ​​​ട്ട​​​പ്പെ​​​ട്ടു​​​വെ​​​ന്നും രാ​​​ജ്യ​​​മാ​​​ണ് ഇ​​​തി​​​ന് വി​​​ല കൊ​​​ടു​​​ക്കേ​​​ണ്ടി വ​​​രു​​​ന്ന​​​തെ​​​ന്നും ജ​​​യ്റാം ര​​​മേ​​​ശ് പ​​​റ​​​ഞ്ഞു.

    *⬛ഏ​ഴു ശക്തീ​ക​ര​ണ ഗ്രൂ​പ്പു​ക​ൾ രൂ​പീ​ക​രി​ച്ചു: പ്ര​ധാ​ന​മ​ന്ത്രി*

ന്യൂ​ഡ​ൽ​ഹി: ഇ​ന്ധ​നം, വി​ത​ര​ണ ശൃം​ഖ​ല​ക​ൾ, വ​ള​ങ്ങ​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള മേ​ഖ​ല​ക​ളി​ലെ ത​ന്ത്ര​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​നും ഇ​റാ​ൻ-ഇ​സ്രാ​യേ​ൽ-യു​എ​സ് സം​ഘ​ർ​ഷ​ത്തി​ന്‍റെ ആ​ഘാ​തം ത​ട​യു​ന്ന​തി​നു​മാ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ ഏ​ഴ് ശ​ക്തീ​ക​ര​ണ ഗ്രൂ​പ്പു​ക​ൾ രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി.

പ​ശ്ചി​മേ​ഷ്യ​യി​ലെ പ്ര​തി​സ​ന്ധി ആ​ശ​ങ്കാ​ജ​ന​ക​മാ​ണെ​ന്നും അ​ഭൂ​ത​പൂ​ർ​വ​മാ​യ വെ​ല്ലു​വി​ളി​ക​ൾ ഉ​യ​ർ​ത്തു​ന്നു​ണ്ടെ​ന്നും രാ​ജ്യ​സ​ഭ​യി​ൽ ഇ​ന്ന​ലെ ന​ട​ത്തി​യ പ്ര​സ്താ​വ​ന​യി​ൽ അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. തി​ങ്ക​ളാ​ഴ്ച ലോ​ക്സ​ഭ​യി​ലും പ്ര​ധാ​ന​മ​ന്ത്രി ഇ​ക്കാ​ര്യ​ത്തി​ൽ പ്ര​സ്താ​വ​ന ന​ട​ത്തി​യി​രു​ന്നു.

സം​ഘ​ർ​ഷം ല​ഘൂ​ക​രി​ക്കു​ക​യും പ​രി​ഹ​രി​ക്കു​ക​യും ചെ​യ്യു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ളോ​ടൊ​പ്പ​മാ​ണ് ഇ​ന്ത്യ. എ​ത്ര​യും വേ​ഗം യു​ദ്ധ​ത്തി​നു പ​രി​ഹാ​ര​മു​ണ്ടാ​ക​ണം. ച​ർ​ച്ച​യും ന​യ​ത​ന്ത്ര​വു​മാ​ണു പ​രി​ഹാ​ര​മാ​ർ​ഗ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ചൂ​ണ്ടി​ക്കാട്ടി.

    *⬛രാജ്യതാത്പര്യം ബലികഴിച്ചു: രാഹുൽ*
​ന്യൂ​ഡ​ൽ​ഹി: അ​മേ​രി​ക്ക​യു​ടെ​യും ഇ​സ്ര​യേ​ലി​ന്‍റെ​യും അ​മി​ത സ്വാ​ധീ​ന​ത്തി​നും സ​മ്മ​ർ​ദത്തി​നും ഇ​ന്ത്യ വ​ഴ​ങ്ങി​യെ​ന്നും രാ​ജ്യ​താ​ത്പ​ര്യം ബ​ലി​ക​ഴി​ക്കു​ക​യാ​ണെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി ആ​രോ​പി​ച്ചു.

വ്യ​ക്ത​ത​യി​ല്ലാ​ത്ത​തും കാ​ല​ങ്ങ​ളാ​യു​ള്ള നി​ല​പാ​ടു​ക​ളി​ൽ നി​ന്നു വ്യ​തി​ച​ലി​ച്ചു​മു​ള്ള കേ​ന്ദ്ര​ത്തി​ന്‍റെ വി​ദേ​ശ​ന​യ​ത്തെ രാ​ഹു​ൽ നി​ശി​ത​മാ​യി വി​മ​ർ​ശി​ച്ചു.

സ​ർ​വ​ക​ക്ഷി യോ​ഗം ന​ട​ക്ക​ണം. കേ​ര​ള​ത്തി​ൽ എ​നി​ക്കൊ​രു പ​രി​പാ​ടി ഉ​ള്ള​തി​നാ​ൽ പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​യി​ല്ല. പ​ക്ഷേ ഒ​രു ഘ​ട​നാ​പ​ര​മാ​യ തെ​റ്റു സം​ഭ​വി​ച്ചു. ഇ​തു പ​രി​ഹ​രി​ക്കാ​ൻ ക​ഴി​യി​ല്ല. പ്ര​ത്യേ​കി​ച്ച് പ്ര​ധാ​ന​മ​ന്ത്രി​ക്കു ക​ഴി​യി​ല്ല.

അ​മേ​രി​ക്ക പ​റ​യു​ന്ന​തെ​ന്തും അ​ദ്ദേ​ഹം ചെ​യ്യും. ക​ർ​ഷ​ക​രു​ടെ​യും രാ​ജ്യ​ത്തി​ന്‍റെ​യും താ​ൽ​പ​ര്യ​ങ്ങ​ൾ​ക്കാ​യി പ്ര​വ​ർ​ത്തി​ക്കി​ല്ല. അ​മേ​രി​ക്ക​യും ഇ​സ്രാ​യേ​ലും പ​റ​യു​ന്ന​തെ​ന്തും അ​ദ്ദേ​ഹം ചെ​യ്യും.’’- രാ​ഹു​ൽ കു​റ്റ​പ്പെ​ടു​ത്തി.

    *⬛"യുദ്ധം അവസാനിപ്പിക്കാൻ അമേരിക്ക; മോദിയുമായി ഫോണിൽ സംസാരിച്ച് ട്രംപ്*
ന്യൂഡൽഹി : പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ലോകത്തെ പ്രധാന എണ്ണ വിതരണ പാതയായ ഹോർമുസ് കടലിടുക്ക് തുറക്കേണ്ടതിന്റെ അനിവാര്യത ഇരുനേതാക്കളും ചർച്ചചെയ്തു.

പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കുകയും സംഘർഷം ലഘൂകരിക്കുകയും അത്യാവശ്യമാണ്. ഈ വിഷയിത്തിൽ ഇന്ത്യ അമേരിക്കയെ പിന്തുണയ്ക്കുന്നതായി സമൂഹ മാധ്യമത്തിലൂടെ മോദി വ്യക്തമാക്കി. ആഗോള സാമ്പത്തിക സ്ഥിരതയ്ക്ക് ഹോർമുസ് കടലിടുക്ക് സുരക്ഷിതമായും തടസ്സമില്ലാതെയും തുറന്നുപ്രവർത്തിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും മോദി കുറിച്ചിട്ടുണ്ട്.

ഇറാനെതിരെയുള്ള ആക്രമണങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തീരുമാനിച്ചിട്ടുണ്ട്. ഇറാനുമായി സമാധാന ചർച്ചകൾ നടത്തിയെന്നും ഹോർമുസ് കടലിടുക്ക് തുറന്നു നൽകാൻ അഞ്ച് ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ടെന്നും അമേരിക്ക വ്യക്തമാക്കി. അതേസമയം അമേരിക്കയുമായി യാതൊരു ചർച്ചയും നടന്നിട്ടില്ലെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഘാലിബഫ് വ്യക്തമാക്കി."

   *⬛"വാണിജ്യ എൽപിജി വിഹിതം; അവശ്യമേഖലകളെ പുനർനിർണയിച്ചു*

തിരുവനന്തപുരം : യുദ്ധസാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ പാചകവാതക വിതരണത്തിൽ രാജ്യവ്യാപകമായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ സാഹചര്യത്തിൽ സംസ്ഥാനത്ത്‌ എൽപിജി വിതരണത്തിൽ ക്രമീകരണങ്ങളും നിയന്ത്രണങ്ങളും ഏർപ്പെടുത്തി ഉത്തരവിറങ്ങി. നടപടികൾ ഏകോപിപ്പിക്കുന്നതിനും നിർദ്ദേശങ്ങൾ നൽകുന്നതിനും ചീഫ്‌ സെക്രട്ടറിയുടെ അധ്യക്ഷതയിൽ ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ്‌ സെക്രട്ടറി കൺവീനർ ആയും ബന്ധപ്പെട്ട വകുപ്പ്‌ സെക്രട്ടറിമാർ മെമ്പർമാർ ആയും സ്റ്റേറ്റ് ക്രൈസിസ് മാനേജ്മെന്റ് കമ്മിറ്റി രൂപീകരിച്ചു.

ഹോട്ടൽ മേഖലയ്‌ക്ക്‌ ആവശ്യമായതിന്റെ 40 ശതമാനം സിലിണ്ടറുകൾ അനുവദിച്ച്‌ ഉത്തരവായി. ആശുപത്രികൾ, അംഗണവാടികൾ അടക്കമുള്ള സ്കൂളുകൾ, ശ്മശാനങ്ങൾ, ഇൻഡസ്‌ട്രിയൽ കാന്റീനുകൾ, സ്കൂൾ-കോളേജ്‌ ഹോസ്റ്റലുകൾ, കമ്മ്യൂണിറ്റി കിച്ചൺ / സുഭിക്ഷ ഹോട്ടൽ, വൃദ്ധസദനങ്ങൾ / അനാഥാലയങ്ങൾ എന്നിവയെ മുൻ​ഗണന മേഖലകളായി നിശ്ചയിച്ചു. ഇവയ്ക്ക് ആവശ്യമുള്ള സിലിണ്ടറുകൾ ലഭ്യമാക്കും.

ഹോട്ടലുകൾ, റെസ്സറോറന്റുകൾ, കാന്റീനുകൾ, ഭക്ഷ്യസംസ്കരണ യൂണിറ്റുകൾ, സർക്കാർ. തദ്ദേശ സ്ഥാപനങ്ങൾ നടത്തുന്ന കിച്ചണുകൾ, മൈഗ്രന്റ്‌ തൊഴിലാളികൾക്കുള്ള 5 കിലോ LPG തുടങ്ങിയ മേഖലകൾക്ക്‌ ആവശ്യമായതിന്റെ 40 ശതമാനം ലഭ്യമാക്കും. മരുന്ന്‌ കന്പനികൾ, മത്സ്യമേഖല, റെയിൽവേ, എയർലൈൻ കാറ്ററിങ്‌ എന്നിവയ്‌ക്ക്‌ ആവശ്യമായതിന്റെ 70 ശതമാനം ലഭ്യമാക്കും.

എല്ലാ വാണിജ്യ/ഇൻഡസ്‌ട്രിയൽ എൽപിജി ഉപഭോക്താക്കളും അവരുടെ പ്രദേശത്ത്‌ സിറ്റി ​ഗ്യാസ് (CGD) ലഭ്യമാണെങ്കിൽ ടി സ്ഥാപനങ്ങളിൽ നിന്ന്‌ പൈപ്‌ ലൈൻ നാചുറൽ ഗ്യാസ്‌ (PNG) കണക്ഷൻ ലഭ്യമാക്കുന്നതിനായി ഉടൻ അപേക്ഷിക്കണം. അടിയന്തര ആവശ്യങ്ങൾക്കായി https://www.lpgtrackerkerala.in എന്ന വെബ്‌ പോർട്ടൽ പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്‌.
  
   *⬛"ക്രൂഡോയിൽ ശേഖരം
5 ദിവസത്തേക്ക്‌ മാത്രം; സ്ഥിതി കോവിഡ്‌ സമാനമെന്ന്‌ മോദി*

ന്യൂഡൽഹി: പശ്‌ചിമേഷ്യൻ സംഘർഷം തുടരവെ രാജ്യത്ത്‌ ക്രൂഡോയിലിന്റെ കരുതൽ ശേഖരം അഞ്ച്‌ ദിവസത്തേക്ക്‌ മാത്രമാണ്‌ ശേഷിക്കുന്നതെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. രാജ്യസഭയിൽ പെട്രോളിയം സഹമന്ത്രി സുരേഷ്‌ ഗോപി നൽകിയ കണക്കുകളിലാണ്‌ ഇത്‌ വ്യക്തമാകുന്നത്‌. 33.72 ലക്ഷം ടൺ ക്രൂഡ്‌ ഓയിൽ ശേഖരമുണ്ടെന്നാണ്‌ മന്ത്രി ചോദ്യത്തിന്‌ മറുപടിയായി അറിയിച്ചത്‌.

ശരാശരി 8 ലക്ഷം ടണ്ണാണ്‌ രാജ്യത്തിന്റെ പ്രതിദിന ഉപയോഗം. ഇതുപ്രകാരം അഞ്ചു ദിവസത്തേക്ക്‌ മാത്രമാണ്‌ കരുതൽ ശേഖരം ശേഷിക്കുന്നത്‌. പശ്‌ചിമേഷ്യൻ സംഘർഷം നീളുകയും റിഫൈനറികളുടെ പക്കലുള്ള ശേഖരത്തിൽ ഇടിവുണ്ടാകുകയും ചെയ്‌താൽ രാജ്യം പ്രതിസന്ധിയിലേക്ക്‌ നീങ്ങുമെന്ന്‌ വ്യക്തമാക്കുന്നതാണ്‌ മന്ത്രിയുടെ മറുപടി. ആവശ്യത്തിന്‌ ക്രൂഡ്‌ ഓയിൽ കരുതൽ ശേഖരമുണ്ടെന്ന്‌ പാർലമെന്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പെട്രോളിയം മന്ത്രി ഹർദീപ്‌ സിങ്‌ പുരിയും അവകാശപ്പെട്ടിരുന്നു.

ഇതിന്‌ പിന്നാലെയാണ്‌ സഹമന്ത്രിയുടെ ഇ‍ൗ വെളിപ്പെടുത്തൽ. എന്നാൽ പ്രധാനമന്ത്രിയും മന്ത്രിമാരും മന്ത്രിമാർ രാജ്യത്തെ തെറ്റിദ്ധരിപ്പിച്ചുവെന്ന്‌ വ്യക്തമാക്കുന്നതാണ്‌ രാജ്യസഭയിലെ മറുപടി. ക്രൂഡോയിൽ ശേഖരവും പെട്രോൾ– ഡീസൽ ശേഖരവുമെല്ലാമായി 74 ദിവസത്തെ ഉപയോഗത്തിനുള്ള ഇന്ധനശേഖരം രാജ്യത്തുണ്ടെന്ന്‌ പെട്രോളിയം സഹമന്ത്രി സുരേഷ്‌ ഗോപി കഴിഞ്ഞ ദിവസം പാർലമെന്റിൽ പറഞ്ഞിരുന്നു. ക്രൂഡോയിലുമായി ആവശ്യത്തിന്‌ കപ്പലുകൾ അടുത്ത ദിവസങ്ങളിൽ ഇന്ത്യയിലേക്ക്‌ എത്തിയില്ലെങ്കിൽ ഉ‍ൗർജപ്രതിസന്ധി കൂടുതൽ രൂക്ഷമാകും.

"കോവിഡ്‌ സമയത്തെന്ന പോലെ രാജ്യം ദീർഘകാല പ്രതിസന്ധിയിലേക്ക്‌ നീങ്ങുകയാണെന്നും പ‍ൗരർ അത്‌ നേരിടാൻ പ‍ൂർണസജ്ജരാകണമെന്നും പ്രധാനമന്ത്രി. ഉ‍ൗർജവിതരണ ശൃംഖലകളിലെ സ്‌തംഭനവും വിലക്കയറ്റവും ദൂരവ്യാപക പ്രത്യാഘാതങ്ങൾക്കിടയാക്കും. പശ്ചിമേഷ്യൻ സംഘര്‍ഷത്തെക്കുറിച്ച് രാജ്യസഭയിൽ നടത്തിയ പ്രസ്‌താവനയിലാണ് നരേന്ദ്ര മോദിയുടെ കുറ്റസമ്മതം.

‘യുദ്ധമുണ്ടാക്കുന്ന പ്രതിസന്ധി ദീർഘകാലമുണ്ടാകും. കോവിഡ്‌ കാലത്തേതുപോലെ രൂപീകരിക്കുന്ന ഉന്നതതല സംഘങ്ങൾ ഇന്ധനം, വിതരണശൃംഖലകൾ, വളം വിതരണം, വിലക്കയറ്റം പിടിച്ചുനിർത്തൽ തുടങ്ങിയവയുമായി ബന്ധപ്പെട്ട തന്ത്രങ്ങൾക്ക്‌ രൂപം നൽകും. തൊഴിലാളികൾക്കും അവശജനവിഭാഗങ്ങളുമാണ്‌ ക്ലേശങ്ങളുണ്ടാകുക. അവരെ സംസ്ഥാനങ്ങൾ സംരക്ഷിക്കണം. കരിഞ്ചന്തയും പൂഴ്‌ത്തിവയ്‍പ്പും തടയണം’– മോദി പറഞ്ഞു. അതിനിടെ ബുധനാഴ്ച സർവകക്ഷിയോഗം ഡൽഹിയിൽ വിളിച്ചുചേർത്തിട്ടുണ്ട്."

    *⬛"അരിജിത് സിങ്ങിന്റെ മാസ്മരിക ശബ്ദം; 'ഭൂത് ബംഗ്ല'യിലെ പുതിയ ഗാനം പുറത്ത്*
മുംബൈ: പിന്നണി ഗാനരംഗത്തുനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതിന് പിന്നാലെ അരിജിത് സിങ് വീണ്ടും തരം​ഗമാകുന്നു. അക്ഷയ് കുമാർ നായകനാകുന്ന 'ഭൂത് ബംഗ്ല' (Bhoot Bangla) എന്ന ചിത്രത്തിലെ 'തു ഹി ദിസ്ദ' (Tu Hi Disda) എന്ന റൊമാന്റിക് ഗാനമാണ് അരിർജിത് സിങ് ആലപിച്ചിരിക്കുന്നത്.

കഴിഞ്ഞ ജനുവരി 27-ന് താൻ ഇനി പുതിയ പാട്ടുകൾ ഏറ്റെടുക്കില്ലെന്നും പിന്നണി ഗാനരംഗത്തുനിന്ന് വിരമിക്കുകയാണെന്നും അരിജിത് പ്രഖ്യാപിച്ചിരുന്നു. ഇതിനുശേഷം പുറത്തുവരുന്ന ഗാനമായതിനാൽ ആരാധകർക്കിടയിൽ ഇത് വലിയ ചർച്ചയായിട്ടുണ്ട്.

സംഗീത സംവിധായകൻ പ്രീതവുമായി കൈകോർത്താണ് പുതിയ ഗാനം. ഈ പാട്ടിന്റെ ഈണം ഇഷ്ടപ്പെട്ട അരിജിത് സിംഗ് സ്വയം താല്പര്യം പ്രകടിപ്പിച്ചാണ് ഇതിന്റെ ഭാഗമായതെന്ന് റിപ്പോർട്ടുകളുണ്ട്. അരിജിത് സിങ്ങിന് തന്റെ എക്സ് (X) ഹാൻഡിലിലൂടെ അക്ഷയ് കുമാർ നന്ദി അറിയിച്ചു. അരിജിത്തിന്റെ ശബ്ദം ഗാനത്തിന് മാന്ത്രികത നൽകിയെന്ന് അദ്ദേഹം കുറിച്ചു.

'തും ഹി ഹോ', 'കേസരിയ', 'അഗർ തും സാത്ത് ഹോ' തുടങ്ങിയ നിരവധി ഹിറ്റ് ഗാനങ്ങളിലൂടെ പതിറ്റാണ്ടായി ഇന്ത്യൻ സിനിമയിലെ പകരം വയ്ക്കാനില്ലാത്ത ശബ്ദമായിരുന്നു അരിജിത് സിങ്."

    *⬛ക്രൂഡോയിലുമായി 'എംടി ഒയാസിസ്' മംഗലാപുരത്ത് നങ്കൂരമിട്ടു*
മം​ഗലാപുരം: 99000 മെട്രിക് ടൺ ക്രൂഡോയിലുമായി ഒമാൻ പതാക വഹിച്ച എംടി ഒയാസിസ് എസ്പിഎം കപ്പൽ മംഗലാപുരത്ത് നങ്കൂരമിട്ടു. മംഗലാപുരം റിഫൈനറിക്ക് വേണ്ടി വന്ന ഈ കപ്പലിൽ 3 ലക്ഷം മെട്രിക് ടൺ ഹാൻഡിൽ ചെയ്യാൻ കപ്പാസിറ്റി ഉള്ളതാണ്. കേരള എക്സ്പോർട്ടേഴ്സ് ഫോറം മെമ്പർ കൂടിയായ മംഗലാപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന എസ് എസ് മാരിടൈം ഷിപ്പിങ് കമ്പനിയുടെ മാനേജിങ് ഡയറക്ടർ ശ്രീ മഹാദേവനാണ് ഇക്കാര്യം അറിയിച്ചത്."

    ബംഗ്ലാദേശിൽ മുൻ സൈനിക ജനറൽ അറസ്റ്റിൽ*
ധാക്ക : ബം​​ഗ്ലാദേശിൽ 2007ലെ സൈനിക ഇടക്കാല സർക്കാർ സ്ഥാപിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച മുൻ സൈനിക ജനറൽ അറസ്റ്റിലായി. 2007ലെ സർക്കാരിനെ താഴെയിറക്കുന്നതിലും തുടർന്നുള്ള രണ്ട് വർഷം ഇടക്കാല മേധാവിയെ നിയമിക്കുന്നതിലും പ്രധാന പങ്കുവഹിച്ച ലെഫ്റ്റനന്റ് ജനറൽ മസൂദ് ഉദ്ദീൻ ചൗധരിയെയാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു. ബം​ഗ്ലാദേശ് പൊലീസിന്റെ ഡിറ്റക്ടീവ് ബ്രാഞ്ചാണ് കഴിഞ്ഞ ദിവസം രാത്രി ധാക്കയിലെ ബരിധാരയിലെ വസതിയിൽ നിന്ന് ചൗധരിയെ അറസ്റ്റ് ചെയ്തത്. അഞ്ച് കേസുകളിലായാണ് അറസ്റ്റെന്ന് ബ്രാഞ്ച് മേധാവി ഷഫീഖുൽ ഇസാം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

അഴിമതി വിരുദ്ധ പ്രവർത്തനങ്ങൾക്കായി രൂപീകരിച്ച ദേശീയ ഏകോപന സമിതിയുടെ കോർഡിനേറ്ററായിരുന്നു ചൗധരി.

പിന്നീട് ഓസ്‌ട്രേലിയയിലെ ബംഗ്ലാദേശ് അംബാസഡറായി സേവനമനുഷ്ഠിക്കുകയും പിന്നീട് ജാത്യ പാർടിയിൽ നിന്ന് പാർലമെന്റ് അംഗമാവുകയും ചെയ്ത വ്യക്തിയാണ് ചൗധരി. സ്ഥാനഭ്രഷ്ടയാക്കപ്പെട്ട പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ, ഇപ്പോൾ പിരിച്ചുവിട്ട അവാമി ലീഗിന്റെ തിരഞ്ഞെടുപ്പ് സഖ്യകക്ഷിയായിരുന്നു ജതിയ പാർട്ടി."

 *⬛വിവാഹിതയായത്‌ പ്രായപൂർത്തിയായശേഷം; കുപ്രചാരണത്തിന്‌ പിന്നിൽ 
ഉപദ്രവിക്കാൻ ശ്രമിച്ച 
സംവിധായകൻ: മൊണാലിസ*
കൊച്ചി : കുംഭമേളയിലെ വൈറൽ യുവതി മൊണാലിസ ഹോസ്‌ലെയുടെ ഭര്‍ത്താവ് മുഹമ്മദ് ഫർമാൻ ഖാനെ അറസ്റ്റ് ചെയ്യാനുള്ള മധ്യപ്രദേശ് സര്‍ക്കാര്‍ നീക്കത്തിനെതിരെ ഇരുവരും രംഗത്ത്. തനിക്ക് 18 വയസ്സ്‌ പൂര്‍ത്തിയായശേഷമാണ് വിവാഹമെന്നും പ്രായത്തിന്റെ പേരിൽ നടക്കുന്ന തെറ്റായ പ്രചാരണങ്ങൾക്ക്‌ പിന്നിൽ തന്റെ ആദ്യസിനിമയുടെ സംവിധായകനാണെന്നും മൊണാലിസ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സിനിമ ചിത്രീകരണത്തിനിടെ തന്റെ സമ്മതമില്ലാതെ അയാൾ മൂന്നുതവണ സ്പർശിക്കാൻ ശ്രമിച്ചിരുന്നു. മാതാപിതാക്കൾ തടസ്സംനിന്നതിനാലാണ്‌ പരാതിപ്പെടാതിരുന്നതെന്നും മൊണാലിസ വെളിപ്പെടുത്തി. ആ സംവിധായകൻ തുടർന്നും കുഴപ്പങ്ങളുണ്ടാക്കാൻ ശ്ര മിക്കുന്നതിനാലാണ്‌ ചില കാര്യങ്ങൾ മാധ്യമങ്ങളോട്‌ പറയുന്നത്‌. തങ്ങളെ സ്വസ്ഥമായി ജീവിക്കാൻ അനുവദിക്കണം.

നാട്ടിലേക്ക് പോകാന്‍ ആഗ്രഹമുണ്ടെങ്കിലും പ്രശ്നങ്ങളെ ഭയന്ന് കേരളത്തിൽത്തന്നെ തുടരാനാണ് തീരുമാനം. ഈ രാജ്യത്ത് ഹിന്ദുവും മുസ്ലിമും സ്നേഹിക്കുന്നതും കല്യാണം കഴിക്കുന്നതും ആദ്യസംഭവമല്ലെന്നും എല്ലാ മതങ്ങളെയും ആചാരങ്ങളെയും ബഹുമാനിക്കുന്ന വ്യക്തിയാണ് താനെന്നും മുഹമ്മദ് ഫർമാൻ ഖാന്‍ പറഞ്ഞു. അറസ്റ്റ് തടഞ്ഞ്‌ ഹൈ ക്കോടതിയുടെ ഇടക്കാല ഉത്തരവുണ്ടെന്നും ഇരുവരും പറഞ്ഞു.

*⬛ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കല്‍ തെരഞ്ഞെടുപ്പ് കാലത്തെ വലിയ അഴിമതി: കെ.സി. വേണുഗോപാൽ*

ആ​ല​പ്പു​ഴ: ഈ ​തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്ത് ബാ​റു​ക​ള്‍ക്കെ​ല്ലാം ലൈ​സ​ന്‍സ് പു​തു​ക്കി​ക്കൊ​ടു​ക്കാ​ന്‍ കേ​ര​ള സ​ര്‍ക്കാ​ര്‍ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത് ഏ​റ്റ​വും വ​ലി​യ അ​ഴി​മ​തി​യാ​ണെ​ന്ന് എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍ എം​പി.

ബാ​ര്‍ ലൈ​സ​ന്‍സ് അ​ഞ്ച് വ​ര്‍ഷ​ത്തി​ലൊ​രി​ക്ക​ലാ​ണ് പു​തു​ക്കി​ക്കൊ​ടു​ക്കാ​റു​ള്ള​ത്. എ​ന്നാ​ല്‍ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ മ​ന​സി​ലാ​ക്കാ​ന്‍ ക​ഴി​യു​ന്ന​ത് കേ​ന്ദ്ര ടൂ​റി​സം വ​കു​പ്പി​ന്‍റെ ക്ലാ​സി​ഫി​ക്കേ​ഷ​ന്‍ ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് കേ​ര​ള സ​ര്‍ക്കാ​ര്‍ ലൈ​സ​ന്‍സ് പു​തു​ക്കാ​ൻ തീ​രു​മാ​ന​മെ​ടു​ത്തി​രി​ക്കു​ന്ന​തെ​ന്നാ​ണ്.

കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ ബാ​ര്‍ ഉ​ട​മ​ക​ളി​ല്‍ നി​ന്നു കൈ​ക്കൂ​ലി വാ​ങ്ങി​യി​ട്ടാ​ണ് പു​തു​ക്ക​ല്‍ ന​ട​പ​ടി പൂ​ര്‍ത്തി​യാ​ക്കി​യ​ത്.

ക്ലാ​സി​ഫി​ക്കേ​ഷ​ന്‍ ന​ട​പ​ടി​ക​ള്‍ക്കു കാ​ത്തി​രി​ക്കാ​തെ വെ​ബ്‌​സൈ​റ്റി​ല്‍പോ​ലും പ്ര​സി​ദ്ധീ​ക​രി​ക്കാ​തെ ര​ഹ​സ്യ​മാ​യി​ട്ടാ​ണ് ബാ​റു​ക​ള്‍ക്ക​ല്ലാം ലൈ​സ​ന്‍സ് പു​തു​ക്കി​ക്കൊ​ടു​ത്തി​രി​ക്കു​ന്ന​ത്. ബാ​റു​ക​ളു​ടെ സ​മ​യ​പ​രി​ധി കൂ​ട്ടി​ക്കൊ​ടു​ത്ത​തും അ​ഴി​മ​തി​യാ​യി​രു​ന്നു. ഇ​ത് അ​തി​നെ​ക്കാ​ളും വ​ലു​താ​ണ്.

കേ​ര​ള​ത്തെ മ​ദ്യ​ത്തി​ല്‍ മു​ക്കി​ക്കൊ​ല്ലാ​ന്‍ വേ​ണ്ടി ബാ​ര്‍ ഉ​ട​മ​ക​ള്‍ അ​വ​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന എ​ല്ലാ കാ​ര്യ​ങ്ങ​ളും സ​ര്‍ക്കാ​ർ ചെ​യ്തു​കൊ​ടു​ക്കു​ക​യാ​ണ്. ഏ​റ്റ​വും വ​ലി​യ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​മാ​ണ് ഇ​ട​തു​മു​ന്ന​ണി ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഇ​തി​നാ​യി കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യാ​ണ് ബാ​ര്‍ ഉ​ട​മ​ക​ളി​ല്‍നി​ന്നു കൈ​പ്പ​റ്റി​യി​രി​ക്കു​ന്ന​തെ​ന്നും കെ.​സി. വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു.

പി​ണ​റാ​യി വി​ജ​യ​ന്‍ കോം​പ്ര​മൈ​സ്ഡ് ചീ​ഫ് മി​നി​സ്റ്റ​ര്‍
മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ കു​റെ നാ​ളു​ക​ളാ​യി കോം​പ്ര​മൈ​സ്ഡ് ചീ​ഫ് മി​നി​സ്റ്റ​ര്‍ ആ​യി മാ​റി. സി​പി​എ​മ്മി​ന്‍റെ​യും ബി​ജെ​പി​യു​ടെ​യും സ്ഥാ​നാ​ര്‍ഥി പ​ട്ടി​ക പ​രി​ശോ​ധി​ച്ചാ​ൽ കൃ​ത്യ​മാ​യ അ​ന്ത​ര്‍ധാ​ര​യു​ണ്ടെ​ന്ന് മ​ന​സി​ലാ​കും. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ​ര​സ്പ​രം സ​ഹാ​യി​ക്കാ​നു​ള്ള അ​ന്ത​ര്‍ധാ​രാ​യ​ാണ​ത്. ഇ​ത് ഞ​ങ്ങ​ള്‍ നേരത്തേ വ്യ​ക്ത​മാ​ക്കി​യ​താ​ണെ​ന്ന് കെ.​സി. വേ​ണു​ഗോ​പാ​ല്‍ പ​റ​ഞ്ഞു.

മോ​ദി​യു​ടെ മു​ന്നി​ല്‍ ഒ​ന്നും പ​റ​യാ​ന്‍ ക​ഴി​യു​ന്നി​ല്ല. ഇഡി​യെ പേ​ടി​ച്ച് ജീ​വി​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി​യാ​ണ് പി​ണ​റാ​യി വി​ജ​യ​ന്‍. അ​ക്കാ​ര​ണ​ത്താ​ല്‍ ഒ​രു കാ​ര്യ​ത്തി​ലും കേ​ന്ദ്ര​വു​മാ​യി ഏ​റ്റു​മു​ട്ടാ​ന്‍ അ​ദ്ദേ​ഹം ത​യാ​റാ​കു​ന്നി​ല്ല. ഏ​റ്റ​വും ഒ​ടു​വി​ല്‍ ഭരണം കൈ​വി​ട്ടു പോ​കു​മെന്നു മ​ന​സി​ലാ​യ​പ്പോ​ള്‍ അ​ധാ​ര്‍മി​ക​മാ​യ രാ​ഷ്‌​ട്രീ​യ ധാ​ര​ണ​യ്ക്കാ​ണ് സി​പി​എം നേ​തൃ​ത്വം കൊ​ടു​ത്തി​രി​ക്കു​ന്ന​ത്.

സ്വ​ന്തം അ​ണി​ക​ളെ വ​ഞ്ചി​ച്ചുകൊ​ണ്ട് സി​പി​എ​മ്മും ബി​ജെ​പി​യും ന​ട​ത്തു​ന്ന​ത് സ്വാ​ര്‍ഥ താ​ത്പ​ര്യ​ങ്ങ​ള്‍ സം​ര​ക്ഷി​ച്ചു​കൊ​ണ്ടു​ള്ള ഡീ​ല്‍ ആ​ണ്. പ​രാ​ജ​യം മ​ന​സി​ലാ​യ മു​ഖ്യ​മ​ന്ത്രി​ ഇ​ന്ന​ലെ ന​ട​ത്തി​യ​ത് സ​മ​നി​ല തെ​റ്റി​യ പ​രാ​മ​ർ​ശ​മാ​ണെ​ന്നും കെ.​സി. വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു.

ക​ൺവൻ​ഷ​നി​ൽ സാ​ധാ​ര​ണ ഒ​രു പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ന്‍റെ​ ചോ​ദ്യ​മാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി​യോ​ട്. ത​ങ്ങ​ളോ​ടും രാ​ഷ്‌​ട്രീ​യ പ്ര​വ​ർ​ത്ത​കര്‍ ഇ​ഷ്ടം​പോ​ലെ ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ക്കാ​റു​ണ്ട്. വീ​ട്ടി​ൽ പോ​യി ചോ​ദി​ക്കാ​ൻ ഞ​ങ്ങ​ൾ ആ​രോ​ടും പ​റ​യാ​റി​ല്ലെ​ന്നും കെ.​സി. വേ​ണു​ഗോ​പാ​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

മു​ഖ്യ​മ​ന്ത്രി​യു​ടെ പ​രാ​മ​ർ​ശം ഇ​വി​ടെ ആ​ല​പ്പു​ഴ​യി​ൽ സു​ധാ​ക​ര​നെതിരേ​യും ന​ട​ത്തി. ചെ​റ്റ​ത്ത​രം എ​ന്ന വാ​ക്ക് ഉ​പ​യോ​ഗി​ച്ച​തി​നെ​തി​രേ ഇ​പ്പോ​ൾ സി​പി​എം നേ​താ​ക്ക​ൾ പ​ല​ത​ര​ത്തി​ലു​ള്ള വ്യാ​ഖ്യാ​ന​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ക​യാ​ണ്. പ്ര​തീ​ക്ഷി​ച്ച​തി​ന​പ്പു​റം സീ​റ്റു​ക​ളു​മാ​യി ആ​ല​പ്പു​ഴ​യി​ൽ യു​ഡി​എ​ഫ് വി​ജ​യി​ക്കു​മെ​ന്നും കെ.​സി. വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു.

 *⬛കോ​ണ്‍​ഗ്ര​സും സി​പി​എ​മ്മും ര​ണ്ട​ല്ല: രാ​​​ജീ​​​വ് ച​​​ന്ദ്ര​​​ശേ​​​ഖ​​​ർ*

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​ണ്‍​ഗ്ര​​​സും സി​​​പി​​​എ​​​മ്മും ര​​​ണ്ട​​​ല്ല ഒ​​​ന്നാ​​​ണെ​​​ന്നു ജ​​​ന​​​ങ്ങ​​​ൾ മ​​​ന​​​സി​​​ലാ​​​ക്കി​​​യി​​​ട്ടു​​​ണ്ടെ​​​ന്നു ബി​​​ജെ​​​പി സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ൻ രാ​​​ജീ​​​വ് ച​​​ന്ദ്ര​​​ശേ​​​ഖ​​​ർ. ബി​​​ജെ​​​പി​​​യെ ല​​​ക്ഷ്യ​​​മി​​​ട്ട് ഇ​​​രു​​​വ​​​രും ഡീ​​​ൽ ആ​​​രോ​​​പ​​​ണം ഉ​​​ന്ന​​​യി​​​ക്കു​​​ന്ന​​​തു സാ​​​ധാ​​​ര​​​ണ ജ​​​ന​​​ങ്ങ​​​ളെ പ​​​റ്റി​​​ക്കാ​​​നു​​​ള്ള പ​​​തി​​​വു ത​​​ന്ത്ര​​​മാ​​​ണ്.

ബി​​​ജെ​​​പി​​​യെ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്താ​​​ൻ ഇ​​​ട​​​തും വ​​​ല​​​തും ഒ​​​രു​​​മി​​​ച്ചു വോ​​​ട്ട് ചെ​​​യ്ത ഉ​​​ദാ​​​ഹ​​​ര​​​ണ​​​ങ്ങ​​​ൾ കേ​​​ര​​​ള​​​ത്തി​​​ലു​​​ണ്ടെ​​​ന്നു മ​​​റ​​​ക്ക​​​രു​​​ത്. കേ​​​ര​​​ള​​​ത്തി​​​നു പു​​​റ​​​ത്ത് 28 സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലും എ​​​ട്ടു കേ​​​ന്ദ്ര​​​ഭ​​​ര​​​ണ​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലും കോ​​​ണ്‍​ഗ്ര​​​സും സി​​​പി​​​എ​​​മ്മും ഒ​​​രു​​​മി​​​ച്ചാ​​​ണെ​​​ന്നു മ​​​ല​​​യാ​​​ളി​​​ക​​​ൾ​​​ക്ക​​​റി​​​യാ​​​മെ​​​ന്നും രാ​​​ജീ​​​വ് ച​​​ന്ദ്ര​​​ശേ​​​ഖ​​​ർ പ​​​റ​​​ഞ്ഞു.

ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞ​​​ടു​​​പ്പു ക​​​ഴി​​​ഞ്ഞ​​​പ്പോ​​​ൾ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ ത​​​ങ്ങ​​​ൾ​​​ക്ക് 120 സീ​​​റ്റ് കി​​​ട്ടും എ​​​ന്നൊ​​​ക്കെ​​​യാ​​​യി​​​രു​​​ന്നു കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ പ്ര​​​ചാ​​​ര​​​ണം. എ​​​ന്നാ​​​ൽ അ​​​തൊ​​​ന്നും കി​​​ട്ടാ​​​ൻ പോ​​​കു​​​ന്നി​​​ല്ലെ​​​ന്ന് അ​​​വ​​​ർ​​​ക്ക് കൃ​​​ത്യ​​​മാ​​​യി മ​​​ന​​​സി​​​ലാ​​​യി​​​ട്ടു​​​ണ്ട്. ഇ​​​പ്പോ​​​ൾ മു​​​സ്‌​​​ലിം വോ​​​ട്ടു​​​ക​​​ൾ ത​​​ങ്ങ​​​ൾ​​​ക്ക് അ​​​നു​​​കൂ​​​ല​​​മാ​​​ക്കി​​​മാ​​​റ്റാ​​​നു​​​ള്ള ശ്ര​​​മ​​​മാ​​​ണു സി​​​പിഎ​​​മ്മും കോ​​​ണ്‍​ഗ്ര​​​സും ന​​​ട​​​ത്തു​​​ന്ന​​​ത്.

സി​​​പി​​​എ​​​മ്മി​​​നു പോ​​​കു​​​ന്ന മു​​​സ്‌​​​ലിം വോ​​​ട്ട് പി​​​ടി​​​ക്കാ​​​ൻ സി​​​പി​​​എം ബി​​​ജെ​​​പി​​​യു​​​ടെ ബി-​​​ടീ​​​മാ​​​ണെ​​​ന്നു കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ന്നു. മ​​​റു​​​വ​​​ശ​​​ത്തു മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​യു​​​ന്ന​​​ത് രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യാ​​​ണു ബി​​​ജെ​​​പി​​​യു​​​ടെ ബി-​​​ടീം എ​​​ന്നാ​​​ണ്. പ​​​ണ്ട​​​ത്തെ പോ​​​ലെ ഈ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മു​​​സ്‌​​​ലിം സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ളെ ഇ​​​ര​​​ക​​​ളാ​​​ക്കാ​​​ൻ ക​​​ഴി​​​യി​​​ല്ല. നു​​​ണ പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ന്ന​​​തു കോ​​​ണ്‍​ഗ്ര​​​സും സി​​​പി​​​എ​​​മ്മും അ​​​വ​​​സാ​​​നി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നും രാ​​​ജീ​​​വ് ച​​​ന്ദ്ര​​​ശേ​​​ഖ​​​ർ പ​​​റ​​​ഞ്ഞു.

ത​​​ന്നോ​​​ടു​​​ള്ള കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ പ​​​ക​​​യ്ക്കു കാ​​​ര​​​ണം 2 ജി ​​​അ​​​ഴി​​​മ​​​തി പു​​​റ​​​ത്തു​​​വി​​​ട്ട​​​ത്

ത​​​ന്നോ​​​ടു​​​ള്ള കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ പ​​​ക​​​യ്ക്കു കാ​​​ര​​​ണം 2 ജി ​​​അ​​​ഴി​​​മ​​​തി പു​​​റ​​​ത്തു​​​വി​​​ട്ട​​​താ​​​ണെ​​​ന്നു ബി​​​ജെ​​​പി സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ൻ രാ​​​ജീ​​​വ് ച​​​ന്ദ്ര​​​ശേ​​​ഖ​​​ർ. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​മെ​​​ന്നു വ​​​രു​​​ന്പോ​​​ൾ കോ​​​ണ്‍​ഗ്ര​​​സ് ന​​​ട​​​ത്തു​​​ന്ന പ​​​തി​​​വു ദു​​​ഷ്ട​​​പ്ര​​​ചാ​​​ര​​​ണ​​​മാ​​​ണു സ്വ​​​ത്തു മ​​​റ​​​ച്ചു​​​വ​​​ച്ചു​​​വെ​​​ന്ന ആ​​​രോ​​​പ​​​ണം.

2008മു​​​ത​​​ൽ 18 കൊ​​​ല്ല​​​മാ​​​യി കോ​​​ണ്‍​ഗ്ര​​​സ് തെ​​​ര​​​ഞ്ഞു​​​പി​​​ടി​​​ച്ചു​​ത​​​ന്നെ ആ​​​ക്ര​​​മി​​​ക്കാ​​​ൻ ശ്ര​​​മം ന​​​ട​​​ത്തി പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ട​​​താ​​​ണ്. കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ പ​​​രാ​​​തി പ​​​തി​​​വു പോ​​​ലെ ഇ​​​ത്ത​​​വ​​​ണ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ ത​​​ള്ളി​​​യെ​​​ന്നും രാ​​​ജീ​​​വ് ച​​​ന്ദ്ര​​​ശേ​​​ഖ​​​ർ പ​​​റ​​​ഞ്ഞു.

നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു പ​​​ത്തു ദി​​​വ​​​സം മു​​​ന്പു ജ​​​ന​​​ങ്ങ​​​ളു​​​ടെ ശ്ര​​​ദ്ധ തി​​​രി​​​ക്കാ​​​നാ​​​ണു കോ​​​ണ്‍​ഗ്ര​​​സ് പ​​​തി​​​വു പോ​​​ലെ ശ്ര​​​മി​​​ക്കു​​​ന്ന​​​ത്. വി​​​ക​​​സ​​​ന​​​ത്തെ​​​ക്കു​​​റി​​​ച്ചു ച​​​ർ​​​ച്ച ചെ​​​യ്യാ​​​ൻ കോ​​​ണ്‍​ഗ്ര​​​സും സി​​​പി​​​എ​​​മ്മും ത​​​യാ​​​റാ​​​വ​​​ണം. നു​​​ണ​​​പ്ര​​​ചാ​​​ര​​​ണം ന​​​ട​​​ത്തി ഭ​​​യ​​​പ്പെ​​​ടു​​​ത്താ​​​ൻ നോ​​​ക്കേ​​​ണ്ട.

തോ​​​ൽ​​​ക്കു​​​മെ​​​ന്നു നൂ​​​റു ശ​​​ത​​​മാ​​​നം പേ​​​ടി​​​യു​​​ള്ള​​​തു​​​കൊ​​​ണ്ടാ​​​ണു കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ ഈ ​​​പ​​​തി​​​വു ത​​​ന്ത്രം. കോ​​​ണ്‍​ഗ്ര​​​സി​​​നു പ​​​രാ​​​തി​​​യു​​​ണ്ടെ​​​ങ്കി​​​ൽ കോ​​​ട​​​തി​​​യി​​​ൽ പോ​​​ക​​​ണം. നേ​​​രി​​​ടാ​​​ൻ താ​​​ൻ ത​​​യാ​​​റാ​​​ണ്. ആ​​​രോ​​​പ​​​ണ​​​ത്തി​​​ൽ പ​​​റ​​​യു​​​ന്ന വീ​​​ടും​​​ ഭൂ​​​മി​​​യും ത​​​ന്‍റെ പേ​​​രി​​​ല​​​ല്ല. വീ​​​ട് ത​​​ന്‍റെ മാ​​​ത്രം ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള​​​തല്ല. താ​​​ൻ കൂ​​​ടി ഭാ​​​ഗ​​​മാ​​​യു​​​ള്ള ക​​​ന്പി​​​നി​​​യു​​​ടേ​​​താ​​​ണ്. താ​​​മ​​​സി​​​ക്കു​​​ന്ന വീ​​​ടി​​​നെക്കുറിച്ചു​​​ള്ള വി​​​വ​​​രം മ​​​റ​​​ച്ചു​​​വ​​​യ്ക്കാ​​​ൻ താ​​​ൻ അ​​​ത്ര​​​യ്​​​ക്കു വിഡ്‌ഢി​​​യാ​​​ണോ​​​യെ​​​ന്നും രാ​​​ജീ​​​വ് പ​​​റ​​​ഞ്ഞു.

ശുഭദിനം.