പ്രഭാത വാർത്തകൾ.....


   *🟨വത്തിക്കാന്‍റെ ഇടപെടല്‍; ക്യൂബയില്‍ 51 തടവുകാരെ മോചിപ്പിക്കും*
 
ഹ​​​വാ​​​ന: വി​​​ശു​​​ദ്ധ​​​വാ​​​ര​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ക്യൂ​​​ബ​​​യി​​​ൽ 51 ത​​​ട​​​വു​​​പു​​​ള്ളി​​​ക​​​ളെ മോ​​​ചി​​​പ്പി​​​ക്കാ​​​ന്‍ തീ​​​രു​​​മാ​​​നം.

സ്വാ​​​ത​​​ന്ത്ര്യം നി​​​ഷേ​​​ധി​​​ക്ക​​​പ്പെ​​​ട്ട വ്യ​​​ക്തി​​​ക​​​ളു​​​ടെ പു​​​ന​​​ര​​​വ​​​ലോ​​​ക​​​ന​​​ത്തി​​​നും മോ​​​ച​​​ന​​​ത്തി​​​നു​​​മാ​​​യി ക്യൂ​​​ബ​​​ൻ ഭ​​​ര​​​ണ​​​കൂ​​​ട​​​വു​​​മാ​​​യി വ​​​ത്തി​​​ക്കാ​​​ന്‍ ന​​​ട​​​ത്തി​​​യ ച​​​ര്‍ച്ച​​​യാ​​​ണു ഫ​​​ലം ക​​​ണ്ട​​​ത്.

ക്യൂ​​​ബ​​​യും അ​​​മേ​​​രി​​​ക്ക​​​യും ത​​​മ്മി​​​ല്‍ ജ​​​നു​​​വ​​​രി​​​യി​​​ൽ ആ​​​രം​​​ഭി​​​ച്ച സം​​​ഘ​​​ർ​​​ഷ​​​ങ്ങ​​​ളു​​​ടെ​​​യും ഇ​​​രു രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ​​​യും പ്ര​​​തി​​​നി​​​ധി​​​ക​​​ൾ വ​​​ത്തി​​​ക്കാ​​​ൻ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​മാ​​​യി ന​​​ട​​​ത്തി​​​യ സ​​​മീ​​​പ​​​കാ​​​ല കൂ​​​ടി​​​ക്കാ​​​ഴ്ച​​​ക​​​ളു​​​ടെ​​​യും ഇ​​​ട​​​യി​​​ലാ​​​ണ് പ്ര​​​ഖ്യാ​​​പ​​​നം വ​​​രു​​​ന്ന​​​ത്.

നേ​​​ര​​​ത്തേ ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ മ​​​ധ്യ​​​സ്ഥ​​​ത​​​യെ​​​ത്തു​​​ട​​​ർ​​​ന്ന് നി​​​ര​​​വ​​​ധി ത​​​ട​​​വു​​​കാ​​​രെ ക്യൂ​​​ബ​​​ൻ ഭ​​​ര​​​ണ​​​കൂ​​​ടം മോ​​​ചി​​​പ്പി​​​ച്ചി​​​രു​​​ന്നു.
  
   *🟨യുഎഇയിൽ ഉൾപ്പെടെ പാചകവാതക നിയന്ത്രണമുണ്ട്; അവിടെ ജനാധിപത്യമല്ലാത്തതു കൊണ്ട് ജനങ്ങൾ കയർക്കുന്നില്ല: സുരേഷ് ഗോപി*
തിരുവനന്തപുരം: പാചകവാതക ക്ഷാമത്തിൽ പ്രതികരണവുമായ കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി. യുഎഇയിലും മറ്റ് പലയിടത്തും പാചകവാതകത്തിന് നിയന്ത്രണങ്ങളുണ്ടെന്നും അവിടെയൊക്കെ ജനാധിപത്യം അല്ലാത്തതുകൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

തിരുവനന്തപുരം കോർപ്പറേഷൻ വിളിച്ചുചേർത്ത ഹോട്ടൽ ഉടമകളുടെയും കേറ്ററിംഗ് അസോസിയേഷന്‍റെയും യോഗത്തിൽ ഫോണിലൂടെയാണ് മന്ത്രി സംസാരിച്ചത്.

പശ്ചിമേഷ്യയിലെ യുദ്ധം സാരമായി തന്നെ ലോകരാജ്യങ്ങളെ ബാധിച്ചിട്ടുണ്ട്. വാണിജ്യ മേഖലയിൽ 20 ശതമാനം വാതകം എത്തിക്കുന്നതിനുള്ള നടപടികൾ കേന്ദ്രം സ്വീകരിച്ചിട്ടുണ്ട്. കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും കാരണം ജനങ്ങൾക്ക് പാചകവാതകം കിട്ടാതാകരുതെന്നും മന്ത്രി പറഞ്ഞു.

സർക്കാരിന്‍റെ ഭാഗത്തുനിന്ന് നിയന്ത്രണങ്ങൾ ചില ഘട്ടങ്ങളിൽ അനിവാര്യമാണ്. യുദ്ധത്തിന്‍റെ സാഹചര്യത്തിൽ കേന്ദ്രം ചില മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.

    *🟨സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ളം വെ​ട്ടി​ക്കു​റ​ച്ച് പാ​ക്കി​സ്ഥാ​ൻ*
ഇ​​​​​സ്‌​​​​​ലാ​​​​​മാ​​​​​ബാ​​​​​ദ്: പ​​​​​ശ്ചി​​​​​മേ​​​​​ഷ്യ സം​​​​​ഘ​​​​​ർ​​​​​ഷം മൂ​​​​​ലം പാ​​​​​ക്കി​​​​​സ്ഥാ​​​​​ൻ കൂ​​​​​ടു​​​​​ത​​​​​ൽ പ്ര​​​​​തി​​​​​സ​​​​​ന്ധി​​​​​യി​​​​​ലേ​​​​​ക്ക്. സ​​​​​ർ​​​​​ക്കാ​​​​​ർ, സ്വ​​​​​യം​​​​​ഭ​​​​​ര​​​​​ണ സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലെ ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​രു​​​​​ടെ ശ​​​​​മ്പ​​​​​ളം അ​​​​​ഞ്ച് മു​​​​​ത​​​​​ൽ 30 ശ​​​​​ത​​​​​മാ​​​​​നം വ​​​​​രെ വെ​​​​​ട്ടി​​​​​ക്കു​​​​​റ​​​​​യ്ക്കു​​​​​ന്നു. ചെ​​​​​ല​​​​​വു​​​​​ചു​​​​​രു​​​​​ക്ക​​​​​ലി​​​​​ന്‍റെ ഭാ​​​​​ഗ​​​​​മാ​​​​​യു​​​​​ള്ള ന​​​​​ട​​​​​പ​​​​​ടി​​​​​ക്ക് പാ​​​​​ക് പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ഷെ​​​​​ഹ്ബാ​​​​​സ് ഷെ​​​​​രീ​​​​​ഫ് അം​​​​​ഗീ​​​​​കാ​​​​​രം ന​​​​​ൽ​​​​​കി.

യു​​​​​എ​​​​​സ്-​​​​​ഇ​​​​​സ്ര​​​​​യേ​​​​​ൽ-​​​​​ഇ​​​​​റാ​​​​​ൻ സം​​​​​ഘ​​​​​ർ​​​​​ഷം മൂ​​​​​ല​​​​​മു​​​​​ണ്ടാ​​​​​യ ഇ​​​​​ന്ധ​​​​​ന പ്ര​​​​​തി​​​​​സ​​​​​ന്ധി​​​​​യു​​​​​ടെ സാ​​​​​മ്പ​​​​​ത്തി​​​​​ക പ്ര​​​​​ത്യാ​​​​​ഘാ​​​​​ത​​​​​ങ്ങ​​​​​ൾ വി​​​​​ല​​​​​യി​​​​​രു​​​​​ത്തു​​​​​ന്ന​​​​​തി​​​​​നാ​​​​​യി വി​​​​​ളി​​​​​ച്ചു​​​​​ചേ​​​​​ർ​​​​​ത്ത അ​​​​​വ​​​​​ലോ​​​​​ക​​​​​ന യോ​​​​​ഗ​​​​​ത്തി​​​​​ലാ​​​​​ണ് പു​​​​​തി​​​​​യ ന​​​​​ട​​​​​പ​​​​​ടി​​. സ​​​​​ർ​​​​​ക്കാ​​​​​ർ സം​​​​​രം​​​​​ഭ​​​​​ങ്ങ​​​​​ളി​​​​​ലെ​​​​​യും സ​​​​​ർ​​​​​ക്കാ​​​​​ർ നി​​​​​യ​​​​​ന്ത്ര​​​​​ണ​​​​​ത്തി​​​​​ലു​​​​​ള്ള സ്വ​​​​​യം​​​​​ഭ​​​​​ര​​​​​ണ സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലെ​​​​​യും ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​രു​​​​​ടെ ശ​​​​​മ്പ​​​​​ള​​​​​ത്തി​​​​​ൽ അ​​​​​ഞ്ച് മു​​​​​ത​​​​​ൽ 30 ശ​​​​​ത​​​​​മാ​​​​​നം കു​​​​​റ​​​​​വ് വ​​​​​രു​​​​​ത്താ​​​​​നാ​​​​​ണ് തീ​​​​​രു​​​​​മാ​​​​​ന​​​​​മാ​​​​​യ​​​​​ത്.

ഇ​​​​​ന്ധ​​​​​ന പ്ര​​​​​തി​​​​​സ​​​​​ന്ധി​​ അ​​​തി​​​രൂ​​​ക്ഷ​​​മാ​​​യ​​​തോ​​​ടെ ര​​​​​ണ്ട് മാ​​​​​സ​​​​​ത്തി​​​​​നു​​​​​ള്ളി​​​​​ൽ 60 ശ​​​​​ത​​​​​മാ​​​​​നം സ​​​​​ർ​​​​​ക്കാ​​​​​ർ വാ​​​​​ഹ​​​​​ന​​​​​ങ്ങ​​​​​ളും നി​​​​​ര​​​​​ത്തി​​​​​ൽ​​​​​നി​​​​​ന്നു പി​​​​​ൻ​​​​​വ​​​​​ലി​​​​​ക്കും.

ഔ​​​​​ദ്യോ​​​​​ഗി​​​​​ക വാ​​​​​ഹ​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്കു​​​​​ള്ള ഇ​​​​​ന്ധ​​​​​ന അ​​​​​ല​​​​​വ​​​​​ൻ​​​​​സ് അ​​​​​ടു​​​​​ത്ത ര​​​​​ണ്ട് മാ​​​​​സ​​​​​ത്തേ​​​​​ക്ക് 50 ശ​​​​​ത​​​​​മാ​​​​​നം വെ​​​​​ട്ടി​​​​​ക്കു​​​​​റ​​​​​ച്ചു. കേ​​​​​ന്ദ്ര-​​​​​സം​​​​​സ്ഥാ​​​​​ന മ​​​​​ന്ത്രി​​​​​മാ​​​​​ർ ഉ​​​​​പ​​​​​ദേ​​​​​ഷ്‌​​​​​ടാ​​​​​ക്ക​​​​​ൾ, സ്പെ​​​​​ഷ​​​​​ൽ അ​​​​​സി​​​​​സ്റ്റ​​​​​ന്‍റു​​​​​മാ​​​​​ർ എ​​​​​ന്നി​​​​​വ​​​​​രു​​​​​ടെ അ​​​​​ടു​​​​​ത്ത ര​​​​​ണ്ട് മാ​​​​​സ​​​​​ത്തെ ശ​​​​​മ്പ​​​​​ളം ത‌​​​​​ട​​​​​യും. എം​​​​​പി​​​​​മാ​​​​​രു​​​​​ടെ​​​​​യും എം​​​​​എ​​​​​ൽ​​​​​എ​​​​​മാ​​​​​രു​​​​​ടെ​​​​​യും ശ​​​​​മ്പ​​​​​ളം 25 ശ​​​​​ത​​​​​മാ​​​​​നം വെ​​​​​ട്ടി​​​​​ക്കു​​​​​റ​​​​​യ്ക്കു​​​​​ക​​​​​യും ചെ​​​​​യ്യും.

രാ​​​​​ജ്യാ​​​​​ന്ത​​​​​ര നാ​​​​​ണ​​​​​യ​​​​​നി​​​​​ധി​​​​​യു​​​​​ടെ (ഐ​​​​​എം​​​​​എ​​​​​ഫ്) നി​​​​​ർ​​​​​ദേ​​​​​ശ​​​​​പ്ര​​​​​കാ​​​​​രം പെ​​​​​ട്രോ​​​​​ളി​​​​​ന് ലി​​​​​റ്റ​​​​​റി​​​​​ന് 55 രൂ​​​​​പ ഒ​​​​​റ്റ​​​​​യ​​​​​ടി​​​​​ക്ക് കൂ​​​​​ട്ടി​​​​​യ​​​​​തും ജ​​​​​ന​​​​​ങ്ങ​​​​​ളെ വെ​​​​​ട്ടി​​​​​ലാ​​​​​ക്കി. പെ​​​​​ട്രോ​​​​​ൾ, ഡീ​​​​​സ​​​​​ൽ വി​​​​​ല കൂ​​​​​ടി​​​​​യ​​​​​തോ​​​​​ടെ രാ​​​​​ജ്യ​​​​​ത്ത് അ​​​​​വ​​​​​ശ്യ​​​​​വ​​​​​സ്തു​​​​​ക്ക​​​​​ളു​​​​​ടെ വി​​​​​ല​​​യും ജീ​​​വി​​​ത​​​ച്ചി​​​ല​​​വും കു​​​തി​​​ച്ചു​​​ക​​​യ​​​റു​​​ക​​​യാ​​​ണ്.

    *🟨എം.ആര്‍. അജിത് കുമാറിനെ ബെവ്കോ എംഡിയായി നിയമിച്ചു; ഹർഷിത അട്ടല്ലൂരി ട്രാഫിക് ഐജി*

*തിരുവനന്തപുരം:* എക്സൈസ് കമ്മിഷണര്‍ സ്ഥാനത്തു നിന്ന് മാറ്റിയ എം.ആര്‍. അജിത് കുമാറിനെ ബെവ്‌റിജസ് കോര്‍പ്പറേഷന്‍ സിഎംഡിയായി നിയമിച്ച് സര്‍ക്കാര്‍. ബെവ്കോ എംഡി ആയിരുന്ന ഹര്‍ഷിത അട്ടല്ലൂരിയെ ട്രാഫിക് ഐജിയായി മാറ്റിയാണ് നിയമനം. നേരത്തെ ബെവ്‌കോ ചെയര്‍മാനായി അജിത് കുമാറിനെ നിയമിച്ചിരുന്നെങ്കിലും ഹര്‍ഷിത മാനെജിങ് ഡയറക്റ്റര്‍ പദവിയില്‍ തുടരുകയായിരുന്നു. കമ്മിഷണര്‍ പദവിയില്‍ നിന്നും നീക്കിയാണ് ബെവ്കോയുടെ മുഴുവന്‍ ചുമതലയും അജിത് കുമാറിന് നല്‍കിയിരിക്കുന്നത്.

കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസമാണ് അജിത് കുമാറിനെ കമ്മിഷണര്‍ പദവിയില്‍ നിന്നും മാറ്റിയത്. കേഡര്‍ തസ്തികകളില്‍ ഐഎഎസ് ഉദ്യോഗസ്ഥരെ മാത്രമേ നിയമിക്കാവൂ എന്ന് ട്രൈബ്യൂണല്‍ കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു.

ഇതോടെയാണ് ഐപിഎസുകാരനായ അജിത്കുമാറിനെ എക്സൈസ് കമ്മിഷണര്‍ സ്ഥാനത്തു നിന്ന് സര്‍ക്കാരിന് ഒഴിവാക്കേണ്ടി വന്നത്. ഐഎഎസ് ഓഫിസേഴ്സ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു സിഎടി ഉത്തരവ്. ശബരിമല ട്രാക്റ്റര്‍ വിവാദത്തിനു പിന്നാലെ കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ബറ്റാലിയന്‍ എഡിജിപി സ്ഥാനത്തു നിന്ന് മാറ്റി അജിത് കുമാറിനെ എക്സൈസ് കമ്മിഷണറായി നിയമിച്ചത്.

    *🟨വെ​ടി​നി​ർ​ത്ത​ലി​ന് മ​ധ്യ​സ്ഥത വ​ഹി​ക്കാ​മെ​ന്ന് മക്രോ​ൺ*
പാ​​​​​രീ​​​​​സ്: ല​​​​​ബ​​​​​ന​​​​​ൻ-​​​​​ഇ​​​​​സ്ര​​​​​യേ​​​​​ൽ വെ​​​​​ടി​​​​​നി​​​​​ർ​​​​​ത്ത​​​​​ൽ ച​​​​​ർ​​​​​ച്ച​​​​​ക​​​​​ൾ​​​​​ക്ക് മ​​​​​ധ്യ​​​​​സ്ഥത വ​​​​​ഹി​​​​​ക്കാ​​​​​മെ​​​​​ന്ന് ഫ്ര​​​​​ഞ്ച് പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ഇ​​​​​മ്മാ​​​​​നു​​​​​വ​​​​​ൽ മക്രോ​​​​​ൺ. ല​​​​​ബ​​​​​ന​​​​​ൻ പ്ര​​​​​സി​​​​​ഡ​​​​​ന്‍റ്, പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി, സ്പീ​​​​​ക്ക​​​​​ർ എ​​​​​ന്നി​​​​​വ​​​​​രു​​​​​മാ​​​​​യി സം​​​​​സാ​​​​​രി​​​​​ച്ചെ​​​​​ന്ന് മാ​​​​​ക്രോ​​​​​ൺ പ​​​​​റ​​​​​ഞ്ഞു.

ഹി​​​​​സ്ബു​​​​​ള്ള ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ങ്ങ​​​​​ൾ അ​​​​​ടി​​​​​യ​​​​​ന്ത​​​​​ര​​​​​മാ​​​​​യി നി​​​​​ർ​​​​​ത്ത​​​​​ണ​​​​​മെ​​​​​ന്നും ഇ​​​​​സ്ര​​​​​യേ​​​​​ൽ വ്യോ​​​​​മാ​​​​​ക്ര​​​​​മണ​​​​​ങ്ങ​​​​​ൾ അ​​​​​വ​​​​​സാ​​​​​നി​​​​​പ്പി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നും ഫ്ര​​​​​ഞ്ച് പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ടു. ഇ​​​​​സ്ര​​​​​യേ​​​​​ലു​​​​​മാ​​​​​യി നേ​​​​​രി​​​​​ട്ടു ച​​​​​ർ​​​​​ച്ച ന​​​​​ട​​​​​ത്താ​​​​​ൻ ല​​​​​ബ​​​​​ന​​​​​ൻ നേ​​​​​താ​​​​​ക്ക​​​​​ൾ ത​​​​​യാ​​​​​റാ​​​​​ണ്. ഇ​​​​​സ്ര​​​​​യേ​​​​​ൽ ഈ ​​​​​അ​​​​​വ​​​​​സ​​​​​രം ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്ക​​​​​ണം- മാ​​​​​ക്രോ​​​​​ൺ പ​​​​​റ​​​​​ഞ്ഞു. ഇ​​​​​സ്ര​​​​​യേ​​​​​ലു​​​​​മാ​​​​​യി ച​​​​​ർ​​​​​ച്ച​​​​​യ്ക്കു ത​​​​​യാ​​​​​റാ​​​​​ണെ​​​​​ന്ന് ല​​​​​ബ​​​​​ന​​​​​ൻ പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ജോ​​​​​സ​​​​​ഫ് ഔ​​​​​ണും അ​​​​​റി​​​​​യി​​​​​ച്ചു.

വെ​ള്ളി​യാ​ഴ്ച ബെ​യ്‌​റൂ​ട്ടി​ലും തെ​ക്ക​ൻ ല​ബ​ന​നി​ലു​മാ​യി ഹി​സ്ബു​ള്ള കേ​ന്ദ്ര​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ട് ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ത്തി​യ​താ​യി ഇ​സ്ര​യേ​ൽ സൈ​ന്യം ടെ​ലി​ഗ്രാം പോ​സ്റ്റി​ൽ അ​റി​യി​ച്ചു. ഒ​ന്നി​ല​ധി​കം ക​മാ​ൻ​ഡ് സെ​ന്‍റ​റു​ക​ളും ആ​ക്ര​മി​ച്ചു.

    *🟨ബാ​ലി​സ്റ്റി​ക് മി​സൈ​ൽ തൊ​ടു​ത്ത് ഉ​ത്ത​ര​കൊ​റി​യ*
‌സി​​​​യൂ​​​​ൾ: ദ​​​​ക്ഷി​​​​ണ​​​​കൊ​​​​റി​​​​യ​​​​യും അ​​​​മേ​​​​രി​​​​ക്ക​​​​യും സം​​​​യു​​​​ക്ത സൈ​​​​നി​​​​കാ​​​​ഭ്യാ​​​​സം ന​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​നി​​​​ടെ ബാ​​​​ലി​​​​സ്റ്റി​​​​ക് മി​​​​സൈ​​​​ൽ തൊ​​​​ടു​​​​ത്ത് ഉ​​​​ത്ത​​​​ര​​​​കൊ​​​​റി​​​​യ.

10 ബാ​​​​ലിസ്റ്റി​​​​ക് മി​​​​സൈ​​​​ലു​​​​ക​​​​ളി​​​​ൽ ചി​​​​ല​​​​ത് ത​​​​ങ്ങ​​​​ളു​​​​ടെ പ്ര​​​​ത്യേ​​​​ക സാ​​​​മ്പ​​​​ത്തി​​​​ക മേ​​​​ഖ​​​​ലയ്​​​​ക്കു പു​​​​റ​​​​ത്തു​​​​ള്ള ക​​​​ട​​​​ലി​​​​ൽ പ​​​​തി​​​​ച്ച​​​​താ​​​​യി ജ​​​​പ്പാ​​​​ൻ പ്ര​​​​തി​​​​രോ​​​​ധ മ​​​​ന്ത്രാ​​​​ല​​​​യം അ​​​​റി​​​​യി​​​​ച്ചു.

ദ​​​​ക്ഷി​​​​ണ​​​​കൊ​​​​റി​​​​യ-​​​​അ​​​​മേ​​​​രി​​​​ക്ക​​​ സം​​​​യു​​​​ക്ത സൈ​​​​നി​​​​കാ​​​​ഭ്യാ​​​​സ​​​​ത്തി​​​​ന് ‘ഭ​​​​യാ​​​​ന​​​​ക​​​​മാ​​​​യ പ്ര​​​​ത്യാ​​​​ഘാ​​​​ത​​​​ങ്ങ​​​​ൾ’ നേ​​​​രി​​​​ടേ​​​​ണ്ടിവ​​​​രു​​​​മെ​​​​ന്ന് ഉ​​​​ത്ത​​​​ര​​​​കൊ​​​​റി​​​​യ മു​​​​ന്ന​​​​റി​​​​യി​​​​പ്പ് ന​​​​ൽ​​​​കി​​​​യ​​​​തി​​​​നു പി​​​​ന്നാ​​​​ലെ​​​​യാ​​​​ണ് ന​​​​ട​​​​പ​​​​ടി.

   *🟨ഗുണ്ടാനേതാവിനെ നടുറോഡിലിട്ട് വെട്ടിക്കൊലപ്പെടുത്തിയ സംഭവം; പ്രധാന പ്രതി ഉള്‍പ്പെടെ 4 പേര്‍ പിടിയിൽ*
*കൊല്ലം:* കൊല്ലം കരുനാ​ഗപ്പള്ളിയിൽ ​​പട്ടാപ്പകൽ ​ഗുണ്ടാനേതാവ് അലുവ അതുലിനെ നടുറോഡിലിട്ട് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രധാന പ്രതി ഉള്‍പ്പെടെ 4 പേര്‍ പിടിയിൽ. പിടിയിലായവരിൽ 2 പേർ കൊലപാതകത്തിൽ നേരിട്ട് പങ്കുള്ളവരാണ്. പ്രതികൾ സഞ്ചരിച്ച വാ​ഹനവും പൊലീസ് പിടിച്ചെടുത്തു. സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.

ജാമ്യത്തിലിറങ്ങിയ ഗൂണ്ടാ നേതാവിനെ അതിക്രൂരമായി വെട്ടിക്കൊന്നു. ജിം സന്തോഷ് വധക്കേസ് പ്രതി അലുവ അതുലിനെയാണ് ഒരുസംഘം കാറിലെത്തി വെട്ടിക്കൊലപ്പെടുത്തിയത്. ജാമ്യത്തിലിറങ്ങി സ്റ്റേഷനിൽ എത്തിയ ശേഷം മടങ്ങി പോകുമ്പോഴായിരുന്നു ആക്രമണം.

ജിം സന്തോഷ് വധക്കേസിലെ ഒന്നാം പ്രതിയാണ് അലുവ അതുൽ. കരുനാ​ഗപ്പള്ളി പുതിയകാവിന് അടുത്താണ് ആക്രമണം ഉണ്ടായത്. പ്രതിയെ പിന്തുടർന്ന് വന്ന കാർ ഒരു വശത്തേക്ക് ഇടിച്ച് മറിച്ചിട്ട ശേഷം ആയുധങ്ങളുമായി എത്തിയ സംഘം ആക്രമണം നടത്തുകയായിരുന്നു. അക്രമിസംഘം ആയുധങ്ങൾ ഉപയോഗിച്ച് നിരവധി തവണ അതുലിനെ വെട്ടി. അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെത്തിച്ചെങ്കിലും അതുലിന്‍റെ ജീവൻ രക്ഷിക്കാനായില്ല.

   *🟨യു​ദ്ധ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​യ ക്രൈ​സ്ത​വ​ർ ആ​ത്മ​പ​രി​ശോ​ധ​ന ന​ട​ത്ത​ണം: മാ​ർ​പാ​പ്പ*
വ​​​​ത്തി​​​​ക്കാ​​​​ൻ സി​​​​റ്റി: യു​​​​ദ്ധ​​​​ത്തി​​​​ന് ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ക​​​​ളാ​​​​യ ക്രൈ​​​​സ്ത​​​​വ​​​​ർ ആ​​​​ത്മ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്ത​​​​ണ​​​​മെ​​​​ന്നും കു​​​​ന്പ​​​​സാ​​​​രി​​​​ക്കു​​​​ന്പോ​​​​ൾ മ​​​​നഃ​​​​സാ​​​​ക്ഷി​​​​യെ ഗൗ​​​​ര​​​​വ​​​​മാ​​​​യ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കു വി​​​​ധേ​​​​യ​​​​മാ​​​​ക്ക​​​​ണ​​​​മെ​​​​ന്നും ലെ​​​​യോ പ​​​​തി​​​​നാ​​​​ലാ​​​​മ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ.

സ​​​​മാ​​​​ധാ​​​​ന​​​​വും ഐ​​​​ക്യ​​​​വും വ​​​​ള​​​​ർ​​​​ത്തി​​​​യെ​​​​ടു​​​​ക്കു​​​​ന്ന​​​​തി​​​​ൽ അ​​​നു​​​ര​​​ഞ്ജ​​​ന​​​കൂ​​​ദാ​​​ശ​​​യ്ക്കു ശ​​​​ക്തി​​​​യു​​​​ണ്ടെ​​​​ന്നും മാ​​​​ർ​​​​പാ​​​​പ്പ പ​​​​റ​​​​ഞ്ഞു. വ​​​​ത്തി​​​​ക്കാ​​​​നി​​​​ൽ അ​​​നു​​​ര​​​ഞ്ജ​​​ന കൂ​​​ദാ​​​ശ​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടു​​​​ള്ള സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​നെ​​​​ത്തി​​​​യ വൈ​​​​ദി​​​​ക​​​​രെ​​​​യും വൈ​​​​ദി​​​​ക​​​​വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളെ​​​​യും അ​​​​ഭി​​​​സം​​​​ബോ​​​​ധ​​​​ന ചെ​​​​യ്യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു മാ​​​​ർ​​​​പാ​​​​പ്പ.

സാ​​​​യു​​​​ധ സം​​​​ഘ​​​​ട്ട​​​​ന​​​​ങ്ങ​​​​ളി​​​​ൽ ഗൗ​​​​ര​​​​വ​​​​ത​​​​ര​​​​മാ​​​​യ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വം വ​​​​ഹി​​​​ക്കു​​​​ന്ന ക്രൈ​​​​സ്ത​​​​വ​​​​ർ​​​​ക്കു മ​​​​നഃ​​​​സാ​​​​ക്ഷി​​​​യെ ഗൗ​​​​ര​​​​വ​​​​മാ​​​​യി പ​​​​രി​​​​ശോ​​​​ധി​​​​ച്ച് കു​​​​മ്പ​​​​സാ​​​​രി​​​​ക്കാ​​​​നു​​​​ള്ള എ​​​​ളി​​​​മ​​​​യും ധൈ​​​​ര്യ​​​​വും ഉ​​​​ണ്ടോ​​​​യെ​​​​ന്ന് ആ​​​​രെ​​​​ങ്കി​​​​ലും ചോ​​​​ദി​​​​ച്ചേ​​​​ക്കാം. ദൈ​​​​വ​​​​വു​​​​മാ​​​​യു​​​​ള്ള ഐ​​​​ക്യം പു​​​​നഃ​​​​സ്ഥാ​​​​പി​​​​ക്കു​​​​ക​​​​യും വി​​​​ശു​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു കൃ​​​​പ നി​​​​റ​​​​യ്ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​ന്ന​​​​തി​​​​നാ​​​​ൽ അ​​​​നു​​​​ര​​​​ഞ്ജ​​​​ന കൂ​​​​ദാ​​​​ശ ഒ​​​​രു "ഐ​​​​ക്യ​​​​ത്തി​​​​ന്‍റെ ല​​​​ബോ​​​​റ​​​​ട്ട​​​​റി' യാ​​​​യി വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്നു. കൂ​​​​ടാ​​​​തെ, അ​​​​നു​​​​ര​​​​ഞ്ജ​​​​ന കൂ​​​​ദാ​​​​ശ ന​​​​മ്മെ പ​​​​ര​​​​സ്പ​​​​ര ഐ​​​​ക്യ​​​​ത്തോ​​​​ടെ​​​​യും സ​​​​ഭ​​​​യു​​​​മാ​​​​യും ചേ​​​​ർ​​​​ന്നും ജീ​​​​വി​​​​ക്കാ​​​​ൻ പ​​​​ഠി​​​​പ്പി​​​​ക്കു​​​​ന്നു. അ​​​​നു​​​​ര​​​​ഞ്ജ​​​​ന​​​​മു​​​​ള്ള ഒ​​​​രാ​​​​ൾ​​​​ക്കു മാ​​​​ത്ര​​​​മേ നി​​​​രാ​​​​യു​​​​ധ​​​​നാ​​​​യി ജീ​​​​വി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യൂ.

അ​​​​ഭി​​​​മാ​​​​ന​​​​ത്തി​​​​ന്‍റെ ആ​​​​യു​​​​ധ​​​​ങ്ങ​​​​ൾ താ​​​​ഴെ വ​​​​ച്ച് ദൈ​​​​വ​​​​ത്തി​​​​ന്‍റെ ക്ഷ​​​​മ​​​​യാ​​​​ൽ ജീ​​​​വി​​​​തം ന​​​​വീ​​​​ക​​​​രി​​​​ക്കു​​​​ന്ന ക്രൈ​​​​സ്ത​​​​വ​​​​ർ പി​​​​ന്നീ​​​​ട് ത​​​​ങ്ങ​​​​ളു​​​​ടെ ദൈ​​​​നം​​​​ദി​​​​ന ജീ​​​​വി​​​​ത​​​​ത്തി​​​​ൽ അ​​​​നു​​​​ര​​​​ഞ്ജ​​​​ന​​​​ത്തി​​​​ന്‍റെ വ​​​​ക്താ​​​​ക്ക​​​​ളാ​​​​യി മാ​​​​റു​​​​ന്നു. അ​​​​തേ​​​​സ​​​​മ​​​​യം​​​​ത​​​​ന്നെ, ദൈ​​​​വ​​​​വു​​​​മാ​​​​യി അ​​​​നു​​​​ര​​​​ഞ്ജ​​​​ന​​​​ത്തി​​​​ലാ​​​​യ ആ​​​​ളു​​​​ക​​​​ൾ അ​​​​നി​​​​യ​​​​ന്ത്രി​​​​ത​​​​മാ​​​​യ ഉ​​​​പ​​​​ഭോ​​​​ഗ​​​​സം​​​​സ്കാ​​​​ര​​​​ത്തി​​​​ന്‍റെ പൂ​​​​ർ​​​​ത്തീ​​​​ക​​​​രി​​​​ക്ക​​​​പ്പെ​​​​ടാ​​​​ത്ത വാ​​​​ഗ്ദാ​​​​ന​​​​ങ്ങ​​​​ളും സ​​​​ത്യ​​​​ത്തി​​​​ൽ​​​​നി​​​​ന്നു വേ​​​​ർ​​​​പെ​​​​ട്ട സ്വാ​​​​ത​​​​ന്ത്ര്യ​​​​ത്തി​​​​ന്‍റെ നി​​​​രാ​​​​ശാ​​​​ജ​​​​ന​​​​ക​​​​മാ​​​​യ അ​​​​നു​​​​ഭ​​​​വ​​​​വും കൂ​​​​ടു​​​​ത​​​​ൽ എ​​​​ളു​​​​പ്പ​​​​ത്തി​​​​ൽ തി​​​​രി​​​​ച്ച​​​​റി​​​​യു​​​​ക​​​​യും ചെ​​​​യ്യു​​​​ന്നു.

വ​​​​ർ​​​​ഷ​​​​ത്തി​​​​ൽ ഒ​​​​രി​​​​ക്ക​​​​ലെ​​​​ങ്കി​​​​ലും അ​​​​നു​​​​ര​​​​ഞ്ജ​​​​ന കൂ​​​​ദാ​​​​ശ സ്വീ​​​​ക​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​ണു സ​​​​ഭ ന​​​​മ്മെ പ​​​​ഠി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്. എ​​​​ന്നി​​​​രു​​​​ന്നാ​​​​ലും, ക​​​​ർ​​​​ത്താ​​​​വി​​​​ന്‍റെ ദാ​​​​നം സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി വി​​​​ശ്വാ​​​​സ​​​​ത്തി​​​​ന്‍റെ​​​​യും ഹൃ​​​​ദ​​​​യ​​​​ത്തി​​​​ന്‍റെ​​​​യും ലാ​​​​ളി​​​​ത്യ​​​​ത്തോ​​​​ടെ സ​​​​ഭ​​​​യു​​​​ടെ കാ​​​​രു​​​​ണ്യ​​​​ത്തി​​​​ന്‍റെ അ​​​​ന​​​​ന്ത​​​​മാ​​​​യ നി​​​​ധി​​​​യാ​​​​യ കു​​​​മ്പ​​​​സാ​​​​ര​​​​ക്കൂ​​​​ടി​​​​നെ സ​​​​മീ​​​​പി​​​​ക്കു​​​​ന്ന​​​​തി​​​​ൽ പ​​​​ല​​​​രും പ​​​​ല​​​​പ്പോ​​​​ഴും പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ന്നു -മാ​​​​ർ​​​​പാ​​​​പ്പ പ​​​​റ​​​​ഞ്ഞു.

അ​​​​നു​​​​ര​​​​ഞ്ജ​​​​ന കൂ​​​​ദാ​​​​ശ​​​​യി​​​​ലൂ​​​​ടെ ദൈ​​​​വി​​​​ക​​​​ക​​​​രു​​​​ണ വാ​​​​ഗ്ദാ​​​​നം ചെ​​​​യ്യു​​​​ക​​​​വ​​​​ഴി വ​​​​ലി​​​​യ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​​​​മാ​​​​ണ് കു​​​​ന്പ​​​​സാ​​​​ര​​​​ക്കാ​​​​രാ​​​​യ വൈ​​​​ദി​​​​ക​​​​ർ​​​​ക്കും ഭാ​​​​വി വൈ​​​​ദി​​​​ക​​​​ർ​​​​ക്കു​​​​മു​​​​ള്ള​​​​തെ​​​​ന്നും മാ​​​​ർ​​​​പാ​​​​പ്പ ഓ​​​​ർ​​​​മി​​​​പ്പി​​​​ച്ചു. കു​​​​ന്പ​​​​സാ​​​​ര​​​​മെ​​​​ന്ന കൂ​​​​ദാ​​​​ശ ഒ​​​​രു വ്യ​​​​ക്തി​​​​യെ പ​​​​രി​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തി​​​​നു വി​​​​ധേ​​​​യ​​​​മാ​​​​ക്കു​​​​ന്പോ​​​​ൾ അ​​​​ത് സ​​​​ഭ​​​​യ്ക്കു​​​​ത​​​​ന്നെ ശ​​​​ക്തി പ​​​​ക​​​​രു​​​​ക​​​​യും പു​​​​തി​​​​യ ഊ​​​​ർ​​​​ജം ന​​​​ൽ​​​​കു​​​​ക​​​​യും ചെ​​​​യ്യു​​​​ന്നു.

കു​​​​മ്പ​​​​സാ​​​​ര​​​​ക്കൂ​​​​ട്ടി​​​​ൽ വി​​​​ശു​​​​ദ്ധ​​​​രാ​​​​യി മാ​​​​റി​​​​യ വി​​​​ശു​​​​ദ്ധ ജോ​​​​ൺ മ​​​രി​​​യ വി​​​​യാ​​​​നി, വി​​​​ശു​​​​ദ്ധ ലി​​​​യോ​​​​പോ​​​​ൾ​​​​ദ് മാ​​​​ൻ​​​​ഡി​​​​ക്, വി​​​​ശു​​​​ദ്ധ പാ​​​ദ്രെ പി​​​​യോ, വാ​​​​ഴ്ത്ത​​​​പ്പെ​​​​ട്ട മൈ​​​​ക്ക​​​​ൽ സോ​​​​പോ​​​​ക്കോ തു​​​​ട​​​​ങ്ങി​​​​യ​​​വ​​​രു​​​ടെ കാ​​​​ര്യ​​​​വും മാ​​​​ർ​​​​പാ​​​​പ്പ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി. പാ​​​​പ​​​​മോ​​​​ച​​​​ന​​​​ത്തി​​​​ന്‍റെ കൂ​​​​ദാ​​​​ശ വി​​​​ശ്വ​​​​സ്ത​​​​ത​​​​യോ​​​​ടെ നി​​​​ർ​​​​വ​​​​ഹി​​​​ക്കാ​​​​നും അ​​​​തു​​​​വ​​​​ഴി ദൈ​​​​വി​​​​ക​​​​ക​​​​രു​​​​ണ​​​​യു​​​​ടെ ശു​​​​ശ്രൂ​​​​ഷ​​​​ക​​​​രാ​​​​കാ​​​​നും വൈ​​​​ദി​​​​ക​​​​രെ​​​​യും വൈ​​​​ദി​​​​ക​​​​വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളെ​​​​യും മാ​​​​ർ​​​​പാ​​​​പ്പ ഉ​​​​ദ്ബോ​​​​ധി​​​​പ്പി​​​​ച്ചു.

    *🟨പ്രസിദ്ധീകരണത്തിന്‌* *14.03.2026 കായിക മന്ത്രിയുടെ ഓഫീസ്‌*

*സഞ്ജു സാംസണ്‌ മാർച് 16 ന്‌ സംസ്ഥാന സർക്കാരിന്റെ ആദരം*
തിരുവനന്തപുരം: 20‐20 ലോക കിരീടം നേടിയ ഇന്ത്യൻ ടീമംഗവും ടൂർണമെന്റിലെ മികച്ച താരവുമായ സഞ്ജു സാംസണെ സംസ്ഥാന സർക്കാർ ആദരിക്കുന്നു. തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ മാർച്‌ 16 ന്‌ തിങ്കളാഴ്‌ച വൈകീട്ട്‌ നാലിനാണ്‌ ചടങ്ങ്‌. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. കായിക മന്ത്രി വി അബ്‌ദുറഹിമാൻ അദ്ധ്യക്ഷനാകും. മന്ത്രിമാർ, ചീഫ്‌ സെക്രട്ടറി തുടങ്ങിയവർ പങ്കെടുക്കും.

20‐20 ലോകകപ്പിന്റെ ഫൈനലിൽ ഉൾപ്പെടെ സഞ്‌ജുവിന്റെ തുടർച്ചയായ ബാറ്റിങ്ങ്‌ മികവാണ്‌ കിരീടം നേടാൻ സഹായിച്ചത്‌. ഇടക്കാലത്ത്‌ മോശം ഫോമിലായിരുന്ന മലയാളി താരത്തിന്റെ ശക്തമായ തിരിച്ചുവരവ്‌ കൂടിയായിരുന്നു ലോകകപ്പ്‌. സഞ്ജുവിനുള്ള സ്വീകരണം ഗംഭീരമാക്കാൻ വിപുലമായ ക്രമീകരണങ്ങളാണ്‌ കായികവകുപ്പിന്റെ നേതൃത്വത്തിൽ ഏർപ്പെടുത്തുന്നത്‌.
  
   *🟨യൂർഗൻ ഹാബെർമാസ് അന്തരിച്ചു*
ബ​ർ​ലി​ൻ: ലോ​ക​പ്ര​ശ​സ്ത ജ​ർ​മ​ൻ ത​ത്വ​ചി​ന്ത​ക​നും ഗ്ര​ന്ഥ​കാ​ര​നു​മാ​യ യൂ​ർ​ഗ​ൻ ഹാ​ബെ​ർ​മാ​സ് (96) അ​ന്ത​രി​ച്ചു. ബ​വേ​റി​യ സം​സ്ഥാ​ന​ത്തെ സ്റ്റാ​ൻ​ബെ​ർ​ഗി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​യി​രു​ന്നു അ​ന്ത്യം.

യു​ദ്ധാ​ന​ന്ത​ര ജ​ർ​മ​നി​ക്ക് ബൗ​ദ്ധി​ക നേ​തൃ​ത്വ​വും ദി​ശാ​ബോ​ധ​വും ന​ൽ​കി​യ ഹാ​ബെ​ർ മാ​സ് ആ​ധു​നി​ക ജ​ർ​മ​നി​യി​ലെ ഏ​റ്റ​വും സ്വാ​ധീ​ന​ശ​ക്തി​യു​ള്ള ചി​ന്ത​ക​നാ​യി​രു​ന്നു.

60ക​ളി​ലെ വി​ദ്യാ​ർ​ഥി​മു​ന്നേ​റ്റ​ങ്ങ​ൾ​ക്കു പി​ന്തു​ണ ന​ൽ​കി​യ അ​ദ്ദേ​ഹം പി​ന്നീ​ട് അ​തി​നെ ഇ​ട​തു​പ​ക്ഷ ഫാ​സി​സം എ​ന്നു കു​റ്റ​പ്പെ​ടു​ത്തി. ദേ​ശീ​യ​വാ​ദ​ങ്ങ​ളു​ടെ ഉ​യി​ർ​ത്തെ​ഴു​ന്നേ​ൽ​പ്പ് യൂ​റോ​പ്പി​നെ വീ​ണ്ടും ശി​ഥി​ല​മാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

അ​നേ​കം ഭാ​ഷ​ക​ളി​ലേ​ക്കു ത​ർ​ജ​മ ചെ​യ്യ​പ്പെ​ട്ട അ​മ്പ​തി​ലേ​റെ ഗ്ര​ന്ഥ​ങ്ങ​ൾ ര​ചി​ച്ചി​ട്ടു​ണ്ട്. നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ൾ നേ​ടി.

    *🟨വനനിയമ ഭേദഗതി നിലവിൽ വന്നു, നിസ്സാര വനകുറ്റങ്ങൾ പിഴയൊടുക്കി തീർപ്പാക്കാം* .
 *തിരുവനന്തപുരം* :2025 ലെ കേരള വന (ഭേദഗതി) ബില്‍ നിയമമായി. സ്വകാര്യ ഭൂമിയിലെ ചന്ദനമരം മുറിച്ച് വനം വകുപ്പ് മുഖേന വില്‍പ്പന നടത്താന്‍ അനുവദിക്കുന്ന പുതിയ നിയമം ഫെബ്രുവരി 9 മുതല്‍ നിലവില്‍ വന്നു. മുറിച്ച് വില്‍ക്കുന്ന ചന്ദനമരത്തിന്റെ വില ഭൂ ഉടമയ്ക്ക് ലഭിക്കും. സംസ്ഥാനത്തെ ഭൂ ഉടമകള്‍ക്ക് അവരുടെ ഭൂമിയിലുള്ള ചന്ദനമരം മുറിച്ചു വില്‍പന നടത്താന്‍ ഇതുവരെ അധികാരമില്ലായിരുന്നു. സ്വന്തം ഭൂമിയില്‍ നിന്നും ചന്ദനമരം മോഷണം പോയാലും സ്ഥല ഉടമയ്‌ക്കെതിരെ കേസ് എടുത്തിരുന്നു. ഉണങ്ങിയതും അപകടകരമായതുമായ ചന്ദന മരങ്ങളും വീട് വയ്ക്കുന്ന സ്ഥലത്തുള്ള മരങ്ങളും ഒരു സമിതി പരിശോധിച്ച് ശുപാര്‍ശ ചെയ്താല്‍ മാത്രം മുറിക്കാന്‍ അനുവാദം നല്‍കാം എന്നായിരുന്നു മുന്‍വ്യവസ്ഥ. പുതിയ നിയമം പ്രാബല്യത്തിലായതോടെ കര്‍ഷകര്‍ക്കു മികച്ച അവസരമാണു തുറന്നു കിട്ടുന്നത്.

കോടതിയില്‍ എത്തുന്ന നിസ്സാര സ്വഭാവത്തിലുള്ള വന കുറ്റകൃത്യങ്ങള്‍ ഒത്തുതീര്‍പ്പാക്കാന്‍ നിലവിലെ നിയമത്തില്‍ വ്യവസ്ഥ ഉണ്ടായിരുന്നില്ല. പുതിയ നിയമം നിലവില്‍ വന്നതോടെ അത്തരം കുറ്റകൃത്യങ്ങള്‍ കോടതിയുടെ അനുവാദത്തോടെ അവസാനിപ്പിക്കാന്‍ സാധിക്കും. കേസുകള്‍ കോടതിയുടെ അനുമതിയോടെ പിഴ അടച്ച് കേസ് അവസാനിപ്പിക്കുന്ന വ്യവസ്ഥയും നിയമത്തിലുണ്ട്. ഇങ്ങനെ പിഴ അടയ്ക്കുമ്പോള്‍ ജയില്‍ ശിക്ഷ ഒഴിവായിക്കിട്ടും. എന്നാല്‍ വലിയ കുറ്റങ്ങള്‍ ഇങ്ങനെ അവസാനിപ്പിക്കാന്‍ പറ്റില്ല.

    *🟨യു​ദ്ധ​ക​പ്പ​ലു​ക​ൾ അ​യ​ക്കും; ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് പി​ടി​ച്ചെ​ടു​ക്കു​മെ​ന്ന് ട്രം​പ്*
വാ​ഷിം​ഗ്ട​ൺ: സൈ​നി​ക നീ​ക്ക​ത്തി​ലൂ​ടെ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് തു​റ​ക്കാ​നു​ള്ള ശ്ര​മം ന​ട​ത്തു​മെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ഹോ​ർ​മു​സ് അ​ട​ച്ചി​ട്ട​ത് ബാ​ധി​ച്ച രാ​ജ്യ​ങ്ങ​ളെ​ല്ലാം ചേ​ർ​ന്ന് ക​ട​ലി​ടു​ക്ക് തു​റ​ക്കാ​നും സു​ര​ക്ഷി​ത​മാ​ക്കാ​നും വേ​ണ്ടി യു​ദ്ധ​ക്ക​പ്പ​ലു​ക​ൾ അ​യ​ക്കും.

ചൈ​ന, ഫ്രാ​ൻ​സ്, ജ​പ്പാ​ൻ, ദ​ക്ഷി​ണ കൊ​റി​യ, യു​കെ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളെ ഹോ​ർ​മു​സ് അ​ട​ച്ച​ത് ബാ​ധി​ക്കു​ന്നു​ണ്ട്. അ​വ​ർ ക​ട​ലി​ടു​ക്കി​ലേ​ക്ക് ക​പ്പ​ലു​ക​ൾ അ​യ​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു. അ​തു​വ​ഴി ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് പൂ​ർ​ണ​മാ​യും നി​യ​ന്ത്ര​ണ​ത്തി​ലാ​ക്കാ​മെ​ന്നും ട്രം​പ് പ​റ​ഞ്ഞു.

ഇ​തോ​ടെ പ​ശ്ചി​മേ​ഷ്യ​യി​ൽ വീ​ണ്ടും യു​ദ്ധ​ഭീ​തി ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്. പ​ശ്ചി​മേ​ഷ്യ​യി​ൽ യു​ദ്ധം ശ​ക്ത​മാ​യ​തോ​ടെ ഹോ​ർ​മൂ​സ് ക​ട​ലി​ടു​ക്കി​ലൂ​ടെ​യു​ള്ള ഇ​ന്ധ​ന വ്യാ​പാ​രം നി​ല​ച്ചി​രി​ക്കു​ക​യാ​ണ്. അ​തി​നി​ടെ ഇ​റാ​ന്‍റെ പ്ര​ധാ​ന എ​ണ്ണ ക​യ​റ്റു​മ​തി കേ​ന്ദ്ര​മാ​യ ഖാ​ർ​ഗ് ദ്വീ​പി​ലെ സൈ​നി​ക കേ​ന്ദ്ര​ങ്ങ​ൾ അ​മേ​രി​ക്ക ആ​ക്ര​മി​ച്ചു.

വീ​ഡി​യോ അ​ട​ക്കം പു​റ​ത്തു​വി​ട്ടു​കൊ​ണ്ടാ​ണ് അ​മേ​രി​ക്ക ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ഊ​ർ​ജ സം​വി​ധാ​ന​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യാ​ൽ മേ​ഖ​ല​യി​ലാ​കെ ഇ​രു​ട്ടാ​യി​രി​ക്കും ഫ​ല​മെ​ന്ന് ഇ​റാ​ൻ പ​റ​ഞ്ഞി​രു​ന്നു. ഈ ​മു​ന്ന​റി​യി​പ്പ് വ​ക​വെ​ക്കാ​തെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

    *🟨ആധാർ കാർഡിലെ തെറ്റുകൾ തിരുത്തൽ ഇനി എളുപ്പമല്ല; നിബന്ധനകൾ ഏർപ്പെടുത്തി കേന്ദ്രം, ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം* 

ന്യൂഡൽഹി:
ആധാർ കാർഡിലെ തെറ്റുകൾ തിരുത്തുന്നതിനും മറ്റ് അപ്ഡേഷൻ വരുത്തുന്നതിനുമായി നിരന്തരം പരിശ്രമിക്കുന്നവരാണ് നമ്മൾ. പേര്, ജനനത്തീയതി, വിലാസം തുടങ്ങിയവയിലൊക്കെ ഇത്തരത്തിൽ മാറ്റങ്ങൾ ആവശ്യമായി വരാറുണ്ട്.

എന്നാൽ, ആധാർ കാർഡിൽ പേര് മാറ്റുന്നതിന് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ് കേന്ദ്രം. പുതിയ നിയമപ്രകാരം ജീവിതത്തിൽ രണ്ട് തവണ മാത്രമേ ഇനി പേര് മാറ്റാൻ സാധിക്കുകയുള്ളു. കൂടാതെ ജനനത്തീയതി ഒരു തവണ മാത്രമേ തിരുത്താനാകൂവെന്ന് യു ഐ ഡി എ ഐ അറിയിച്ചു. വിലാസം അപ്ഡേറ്റ് ചെയ്യുന്നതിന് നിയന്ത്രണങ്ങളേതുമില്ല."
 
തെറ്റായ വിവരങ്ങൾ ആവർത്തിച്ച് മാറ്റുന്നതും തട്ടിപ്പുകളും തടയാൻ ഇത് സഹായിക്കുമെന്നാണ് അധികൃതർ പറയുന്നത്. ഡിജിറ്റൽ അറസ്റ്റ് ഉൾപ്പെടെയുള്ള തട്ടിപ്പുകൾ നടക്കുന്നത് കണക്കിലെടുത്താണ് പുതിയ നിയന്ത്രങ്ങൾ കൊണ്ടുവരാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. ആധാർ സേവനങ്ങൾ വേ​ഗത്തിലും എളുപ്പത്തിലും അറിയുന്നതിനും മാറ്റങ്ങൾ വരുത്തുന്നതിനുമായി പുതിയ ആധാർ മൊബൈൽ ആപ്പ് കേന്ദ്ര സർക്കാർ നേരത്തെ പുറത്തിറക്കിയിട്ടുണ്ട്.

ആധാർ കാർഡിലെ വിവരങ്ങൾ മാറ്റുമ്പോൾ ചില പ്രധാന രേഖകൾ നിർബന്ധമായും നൽകണം. ജനനത്തീയതി തിരുത്തുന്നതിന് ജനന സർട്ടിഫിക്കറ്റ് നിർബന്ധമാണ്. വിലാസം മാറ്റുന്നതിനായി വോട്ടർ ഐഡി, വൈദ്യുതി ബിൽ, ഗ്യാസ് ബിൽ തുടങ്ങിയ രേഖകൾ ഉപയോഗിക്കാം. പാസ്‌പോർട്ട് പോലുള്ള തിരിച്ചറിയൽ രേഖകളും ഇതിന് സഹായിക്കും. പേര്, മൊബൈൽ നമ്പർ, വിലാസം തുടങ്ങിയവ മൊബൈലിലൂടെ പുതുക്കാനാകും."

    *🟨റ​ഷ്യ​ൻ എ​ണ്ണ വാ​ങ്ങാ​ൻ കെഞ്ചു​ന്നു; അ​മേ​രി​ക്ക​യെ പ​രി​ഹ​സി​ച്ച് ഇ​റാ​ൻ*
ടെ​ഹ്‌​റാ​ൻ: റ​ഷ്യ​ൻ എ​ണ്ണ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​തി​നെ​തി​രേ നേ​ര​ത്തെ ഇ​ന്ത്യ​യ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ൾ​ക്കു മേ​ൽ സ​മ്മ​ർ​ദം ചെ​ലു​ത്തി​യ അ​മേ​രി​ക്ക, ഇ​പ്പോ​ൾ അ​തേ രാ​ജ്യ​ങ്ങ​ളോ​ട് റ​ഷ്യ​ൻ എ​ണ്ണ വാ​ങ്ങാ​ൻ അ​പേ​ക്ഷി​ക്കു​ക​യാ​ണെ​ന്ന് ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സ​യ്യി​ദ് അ​ബ്ബാ​സ് അ​രാ​ഗ്‌​ചി.

എ​ക്സിലാണ് അരാഗ്ചി അ​മേ​രി​ക്ക​യു​ടെ നി​ല​പാ​ടുമാ​റ്റ​ത്തെ പ​രി​ഹ​സി​ച്ചു രം​ഗ​ത്തെ​ത്തി​യ​ത്. ഇ​റാ​നു​മാ​യു​ള്ള സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യ​തോ​ടെ​യാ​ണ് അ​മേ​രി​ക്ക നി​ല​പാ​ടു തിരുത്തിയതെന്നും അ​രാ​ഗ്‌​ചി ആ​രോ​പി​ച്ചു.

"റ​ഷ്യ​യി​ൽനി​ന്നുള്ള എ​ണ്ണ ഇ​റ​ക്കു​മ​തി അ​വ​സാ​നി​പ്പി​ക്കാ​ൻ ഇന്ത്യയുടെമേൽ മാ​സ​ങ്ങ​ളോ​ളം അ​മേ​രി​ക്ക സ​മ്മ​ർദം ചെ​ലു​ത്തി. എ​ന്നാ​ൽ ഇ​റാ​നു​മാ​യു​ള്ള യു​ദ്ധം തു​ട​ങ്ങി ര​ണ്ടാ​ഴ്ച പി​ന്നി​ട്ട​പ്പോ​ൾ, റ​ഷ്യ​ൻ ക്രൂ​ഡ് ഓ​യി​ൽ വാ​ങ്ങാ​ൻ ഇ​ന്ത്യ​യ​ട​ക്ക​മു​ള്ള ലോ​ക​രാ​ജ്യ​ങ്ങ​ളോ​ടു വൈ​റ്റ് ഹൗ​സ് അ​പേ​ക്ഷി​ക്കു​ക​യാ​ണ്...' അരാഗ്ചി കു​റി​ച്ചു.

റ​ഷ്യ​ക്കെ​തി​രേ അ​മേ​രി​ക്ക​യു​ടെ പി​ന്തു​ണ ല​ഭി​ക്കു​മെ​ന്നു ക​രു​തി ഇ​റാ​നെ​തി​രാ​യ യു​ദ്ധ​ത്തെ പി​ന്തു​ണ​ച്ച യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളു​ടെ ന​ട​പ​ടി​യെ​യും അ​രാ​ഗ്‌​ചി രൂ​ക്ഷ​ഭാഷയിൽ വി​മ​ർ​ശി​ച്ചു.

     *🟨ഇനി മദ്യം വാങ്ങാൻ നോട്ടുകൾ സ്വീകരിക്കില്ല; തിങ്കളാഴ്ച മുതല്‍ ബെവ്കോ ഔട്ട്‌ലറ്റുകളിൽ ‘നോട്ട് നിരോധനം*
തിരുവനന്തപുരം: സംസ്ഥാനത്തെ ബെവ്കോയുടെ സെൽഫ് ഹെൽപ്പ് പ്രീമിയം കൗണ്ടറുകളിൽ പുതിയ മാറ്റം. തിങ്കളാഴ്ച മുതൽ ഈ ഔട്ട്‌ലറ്റുകളിൽ നോട്ടുകൾ സ്വീകരിക്കില്ല. മാർച്ച് 15 മുതൽ സംസ്ഥാനത്തെ എല്ലാ സെൽഫ് ഹെൽപ്പ് പ്രീമിയം കൗണ്ടറുകളിലും പൂർണമായും ക്യാഷ്‌ലെസ് രീതിയിൽ മാത്രം മദ്യവിൽപ്പന നടത്തണം എന്ന നിർദേശം ബെവ്കോ എംഡി ഹർഷിത അട്ടലൂരി നൽകി.

ഇത്പ്രകാരം ഇനി ഈ കൗണ്ടറുകളിൽ യുപിഐ, ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് പേയ്‌മെന്റ് എന്നിവ വഴിയാണ് മദ്യം വാങ്ങാൻ കഴിയുക. പണം നേരിട്ട് സ്വീകരിക്കരുതെന്നും ഈ നിർദേശം കർശനമായി പാലിക്കണമെന്നും ഔട്ട്‌ലറ്റുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

ഉപഭോക്താക്കളെ മുൻകൂട്ടി അറിയിക്കുന്നതിനായി ഇനി പണം സ്വീകരിക്കില്ല എന്ന സന്ദേശം ഉൾപ്പെടുത്തിയ നോട്ടീസുകൾ ഹിന്ദി ഉൾപ്പെടെയുള്ള ഭാഷകളിൽ ഔട്ട്‌ലറ്റുകളുടെ മുന്നിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ മാസം 15 മുതലാണ് ഈ സംവിധാനത്തിലേക്ക് മാറുന്നതിനുള്ള നടപടികൾ ആരംഭിച്ചത്. ക്യാഷ് കൈകാര്യം ചെയ്യുന്നതിലെ ബുദ്ധിമുട്ടുകളും സുരക്ഷാ പ്രശ്നങ്ങളും ഒഴിവാക്കുന്നതിനും ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഈ തീരുമാനം എടുത്തതാണെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

    *🟨ഇറാന്‍റെ മരതക കിരീടം*
ടെ​​​​​​​ഹ്റാ​​​​​​​ൻ: ഇ​​​​​​​റാ​​​​​​​ന്‍റെ പ്ര​​​​​​​ധാ​​​​​​​ന എ​​​​​​​ണ്ണ ക​​​​​​​യ​​​​​​​റ്റു​​​​​​​മ​​​​​​​തി കേ​​​​​​​ന്ദ്ര​​​​​​​മാ​​​​​​​യ ഖാ​​​​​​​ർ​​​​​​​ഗ് ദ്വീ​​​​​​​പി​​​​​​​ൽ അ​​​​​​മേ​​​​​​രി​​​​​​ക്ക ആ​​​​​​​ക്ര​​​​​​​മ​​​​​​​ണം ന​​​​​​​ട​​​​​​​ത്തി​​​​​​​യ​​​​​​​തോ​​​​​​​ടെ മൂ​​​​​​ന്നാം ആ​​​​​​ഴ്ച​​​​​​യി​​​​​​ലേ​​​​​​ക്കു ക​​​​​​ട​​​​​​ന്ന പ​​​​​​​ശ്ചി​​​​​​​മേ​​​​​​​ഷ്യ​​​​​​​യി​​​​​​​ലെ സം​​​​​​​ഘ​​​​​​​ർ​​​​​​​ഷം പു​​​​​​​തി​​​​​​​യ ത​​​​​​​ല​​​​​​​ത്തി​​​​​​​ലേ​​​​​​​ക്ക് ക​​​​​​​ട​​​​​​​ക്കു​​​​​​​ക​​​​​​​യാ​​​​​​​ണ്. സാ​​​​​​​മ്പ​​​​​​​ത്തി​​​​​​​ക ന​​​​​​​ട്ടെ​​​​​​​ല്ലാ​​​​​​​യ ഖാ​​​​​​​ർ​​​​​​​ഗ് ദ്വീ​​​​​​​പി​​​​​​​ലെ ആ​​​​​​​ക്ര​​​​​​​മ​​​​​​​ണ​​​​​​​ത്തി​​​​​​​നു ശ​​​​​​​ക്ത​​​​​​​മാ​​​​​​​യ തി​​​​​​​രി​​​​​​​ച്ച​​​​​​​ടി​ ന​​​​​​ൽ​​​​​​കു​​​​​​മെ​​​​​​ന്നാ​​​​​​ണ് ഇ​​​​​​റാ​​​​​​ന്‍റെ മു​​​​​​​ന്ന​​​​​​​റി​​​​​​​യി​​​​​​​പ്പ്.

​നോ​​​ർ​​​ത്തേ​​​ൺ പേ​​​ഴ്സ്യ​​​ൻ ഗ​​​ൾ​​​ഫി​​​ൽ ഇ​​​​​​​റാ​​​​​​​ൻ തീ​​​​​​​ര​​​​​​​ത്തു​​​​​​​നി​​​​​​​ന്ന് 28 കി​​​​​​ലോ​​​​​​മീ​​​​​​റ്റ​​​​​​ർ അ​​​​​​​ക​​​​​​​ലെ​​​​​​​യും ഹോ​​​​​​​ർ​​​​​​​മു​​​​​​​സ് ക​​​​​​​ട​​​​​​​ലി​​​​​​​ടു​​​​​​​ക്കി​​​​​​​ന് 483 കി​​​​​​​ലോ​​​​​​​മീ​​​​​​​റ്റ​​​​​​​ർ വ​​​​​​​ട​​​​​​​ക്കുപ​​​​​​​ടി​​​​​​​ഞ്ഞാ​​​​​​​റു​​​​​​​മാ​​​​​​​യാ​​​​​​​ണ് ഖാ​​​​​​ർ​​​​​​ഗ് ദ്വീ​​​​​​​പ് സ്ഥി​​​​​​​തി ചെ​​​​​​​യ്യു​​​​​​​ന്ന​​​​​​​ത്. സാ​​​ന്പ​​​ത്തി​​​ക​​​മാ​​​യി ത​​​ന്ത്ര​​​പ്ര​​​ധാ​​​ന​​​ മേ​​​ഖ​​​ല​​​യാ​​​യ​​​തി​​​നാ​​​ൽ ‘ഇ​​​റാ​​​ന്‍റെ എ​​​ണ്ണ സാ​​​മ്രാ​​​ജ്യ​​​ത്തി​​​ന്‍റെ മി​​​ടി​​​ക്കു​​​ന്ന ഹൃ​​​ദ​​​യം’ എ​​​ന്നും ത​​​ന്ത്ര​​​പ്ര​​​ധാ​​​ന പ്ര​​​തി​​​രോ​​​ധ​​​കേ​​​ന്ദ്ര​​​മാ​​​യ​​​തി​​​നാ​​​ൽ ‘വി​​​ല​​​ക്ക​​​പ്പെ​​​ട്ട ദ്വീ​​​പ്’ എ​​​ന്നും ഈ ​​​ദ്വീ​​​പ് അ​​​റി​​​യ​​​​​​​പ്പെ​​​​​​​ടു​​​​​​​ന്നത്.

എ​​​​​​ട്ടു കി​​​​​​​ലോ​​​​​​​മീ​​​​​​​റ്റ​​​​​​​ർ നീ​​​​​​​ള​​​​​​വും നാ​​​​​​ലു കി​​​​​​ലോ​​​​​​മീ​​​​​​റ്റ​​​​​​ർ വീ​​​​​​തി​​​​​​യു​​​​​​മാ​​​​​​ണ് ദ്വീ​​​​​​പി​​​​​​നു​​​​​​ള്ള​​​​​​ത്. 8000 ആ​​​​​​​ളു​​​​​​​ക​​​​​​​ളാ​​​​​​​ണ് ദ്വീ​​​​​​​പി​​​​​​​ല്‍ താ​​​​​​​മ​​​​​​​സം. വ​​​​​​​ലി​​​​​​​യ ക​​​​​​​പ്പ​​​​​​​ലു​​​​​​​ക​​​​​​​ൾ​​​​​​​ക്ക് അ​​​​​​​ടു​​​​​​​ക്കാ​​​​​​​ൻ ക​​​​​​​ഴി​​​​​​​യു​​​​​​​ന്ന​​​​​​ത്ര ആ​​​​​​​ഴ​​​​​​​മു​​​​​​​ള്ള​​​​​​താ​​​​​​ണ് ക​​​​​​​ട​​​​​​​ൽ​​​​​​​ത്തീ​​​​​​​രം.

എ​​​​​​​ണ്ണ ടാ​​​​​​​ങ്കു​​​​​​​ക​​​​​​​ൾ, പൈ​​​​​​​പ്പ് ലൈ​​​​​​​നു​​​​​​​ക​​​​​​​ൾ, സൈ​​​​​​​നി​​​​​​​ക താ​​​​​​​വ​​​​​​​ള​​​​​​​ങ്ങ​​​​​​​ൾ എ​​​​​​​ന്നി​​​​​​​വ​​​​​​​യാ​​​​​​​ൽ നി​​​​​​​റ​​​​​​​ഞ്ഞ ഈ ​​​​​​​ദ്വീ​​​​​​പ് അ​​​​​​​തീ​​​​​​​വസു​​​​​​​ര​​​​​​​ക്ഷാ​​​​​​ മേ​​​​​​​ഖ​​​​​​​ല​​​​​​​യാ​​​​​​​ണ്. ഇ​​​​​​​റാ​​​​​​​ന്‍റെ ആ​​​​​​​കെ എ​​​​​​​ണ്ണ ക​​​​​​​യ​​​​​​​റ്റു​​​​​​​മ​​​​​​​തി​​​​​​​യു​​​​​​​ടെ 90 ശ​​​​​​​ത​​​​​​​മാ​​​​​​​ന​​​​​​​വും ന​​​​​​​ട​​​​​​​ക്കു​​​​​​​ന്ന​​​​​​​ത് ഈ ​​​​​​​ചെ​​​​​​​റി​​​​​​​യ ദ്വീ​​​​​​​പ് വ​​​​​​​ഴി​​​​​​​യാ​​​​​​​ണ്. വ​​​​​​​ലി​​​​​​​യ എ​​​​​​​ണ്ണ​​​​​​ക്ക​​​​​​​പ്പ​​​​​​​ലു​​​​​​​ക​​​​​​​ൾ​​​​​​​ക്ക് അ​​​​​​​ടു​​​​​​​ക്കാ​​​​​​​ൻ ക​​​​​​​ഴി​​​​​​​യു​​​​​​​ന്ന ആ​​​​​​​ഴ​​​​​​​ക്ക​​​​​​​ട​​​​​​​ൽ സൗ​​​​​​​ക​​​​​​​ര്യം ഇ​​​​​​​വി​​​​​​​ടെ​​​​​​​യു​​​​​​​ണ്ട്. പ്ര​​​​​​​തി​​​​​​​ദി​​​​​​​നം 70 ല​​​​​​​ക്ഷം ബാ​​​​​​​ര​​​​​​​ൽ എ​​​​​​​ണ്ണ​​​​​​​വ​​​​​​​രെ കൈ​​​​​​​കാ​​​​​​​ര്യം ചെ​​​​​​​യ്യാ​​​​​​​ൻ ടെ​​​​​​​ർ​​​​​​​മി​​​​​​​ന​​​​​​​ലു​​​​​​​ക​​​​​​​ൾ​​​​​​​ക്കു ശേ​​​​​​​ഷി​​​​​​​യു​​​​​​​ണ്ട്.

വ​​​​​​​ലി​​​​​​​യ എ​​​​​​​ണ്ണ​​​​​​​പ്പാ​​​​​​​ട​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ​​​​​​നി​​​​​​​ന്നു​​​​​​​ള്ള ക്രൂ​​​​​​​ഡ് ഓ​​​​​​​യി​​​​​​​ൽ ക​​​​​​​ട​​​​​​​ലി​​​​​​​ന​​​​​​​ടി​​​​​​​യി​​​​​​​ലെ പൈ​​​​​​​പ്പു​​​​​​​ക​​​​​​​ൾ വ​​​​​​​ഴി ഇ​​​​​​​വി​​​​​​​ടെ എ​​​​​​​ത്തി​​​​​​​ച്ചാ​​​​​​​ണു സം​​​​​​​സ്ക​​​​​​​രി​​​​​​​ക്കു​​​​​​​ന്ന​​​​​​​തും വി​​​​​​​ദേ​​​​​​​ശ​​​​​​​ത്തേ​​​​​​​ക്ക് അ​​​​​​​യ​​​​​​​യ്ക്കു​​​​​​​ന്ന​​​​​​​തും. യു​​​​​​​ദ്ധം തു​​​​​​​ട​​​​​​​ങ്ങി​​​​​​​യ ഫെ​​​​​​​ബ്രു​​​​​​​വ​​​​​​​രി 28 മു​​​​​​​ത​​​​​​​ൽ ക​​​​​​​ഴി​​​​​​​ഞ്ഞ ബു​​​​​​​ധ​​​​​​​നാ​​​​​​​ഴ്ച വ​​​​​​​രെ പ്ര​​​​​​​തി​​​​​​​ദി​​​​​​​നം 11 ല​​​​​​​ക്ഷം മു​​​​​​​ത​​​​​​​ൽ 15 ല​​​​​​​ക്ഷം വ​​​​​​​രെ ബാ​​​​​​​ര​​​​​​​ൽ എ​​​​​​​ണ്ണ ഇ​​​​​​​റാ​​​​​​​ൻ ഇ​​​​​​​വി​​​​​​​ടെ​​​​​​​നി​​​​​​​ന്നു ക​​​​​​​യ​​​​​​​റ്റു​​​​​​​മ​​​​​​​തി ചെ​​​​​​​യ്തി​​​​​​​ട്ടു​​​​​​​ണ്ട്.

ഇ​​​​​​റാ​​​​​​ന്‍റെ ആ​​​​​​ക്ര​​​​​​മ​​​​​​ണ​​​​​​ത്തെ​​​​​​ത്തു​​​​​​ട​​​​​​ർ​​​​​​ന്ന് ഏ​​​​​​​റ്റ​​​​​​​വും പ്ര​​​​​​​ധാ​​​​​​​ന​​​​​​​പ്പെ​​​​​​​ട്ട എ​​​​​​​ണ്ണ​​​​​​​ക്ക​​​​​​​ട​​​​​​​ത്ത് പാ​​​​​​​ത​​​​​​​യാ​​​​​​​യ ഹോ​​​​​​​ർ​​​​​​​മു​​​​​​​സ് ക​​​​​​​ട​​​​​​​ലി​​​​​​​ടു​​​​​​​ക്കി​​​​​​​ലെ ക​​​​​​​പ്പ​​​​​​​ൽ ഗ​​​​​​​താ​​​​​​​ഗ​​​​​​​തം ത​​​​​​​ട​​​​​​​സ​​​​​​​പ്പെ​​​​​​​ടു​​​​​​ക​​​​​​യും പ​​​​​​​ശ്ചി​​​​​​​മേ​​​​​​​ഷ്യ​​​​​​​ൻ രാ​​​​​​​ജ്യ​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ​​​​​​​നി​​​​​​​ന്നു​​​​​​​ള്ള എ​​​​​​​ണ്ണനീ​​​​​​​ക്കം നി​​​​​​​ല​​​​​​​യ്ക്കു​​​​​​ക​​​​​​യും ചെ​​​​​​യ്ത​​​തു വ​​​​​​​ലി​​​​​​​യ പ്ര​​​​​​​തി​​​​​​​സ​​​​​​​ന്ധി​​​​​​​യാ​​​​​​​ണു സൃ​​​​​​​ഷ്‌​​​​​​ടി​​​​​​​ക്കു​​​​​​​ന്ന​​​​​​​ത്. ഈ ​​​​​​സാ​​​​​​ഹ​​​​​​ച​​​​​​ര്യ​​​​​​ത്തി​​​​​​ൽ ഇ​​​​​​​റാ​​​​​​​ന് മു​​​​​​​ന്ന​​​​​​​റി​​​​​​​യി​​​​​​​പ്പാ​​​​​​​യാ​​​​​​​ണു ഖാ​​​​​​ർ​​​​​​ഗ് ദ്വീ​​​​​​​പി​​​​​​​ലെ സൈ​​​​​​​നി​​​​​​​ക​​​​​​കേ​​​​​​​ന്ദ്ര​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ അ​​​​​​മേ​​​​​​രി​​​​​​ക്ക ആ​​​​​​​ക്ര​​​​​​​മ​​​​​​​ണം ന​​​​​​​ട​​​​​​​ത്തി​​​​​​​യ​​​​​​​ത്.

അ​​​​​​​ടു​​​​​​​ത്ത ഘ​​​​​​​ട്ട​​​​​​​മാ​​​​​​​യി എ​​​​​​​ണ്ണ ഉ​​​​​​​ത്പാ​​​​​​​ദ​​​​​​​ന​​​കേ​​​​​​​ന്ദ്ര​​​​​​​ങ്ങ​​​​​​​ളെ ല​​​​​​​ക്ഷ്യ​​​​​​​മി​​​​​​​ടു​​​​​​​മെ​​​​​​​ന്നാ​​​​​​​ണ് മു​​​​​​​ന്ന​​​​​​​റി​​​​​​​യി​​​​​​​പ്പ്. ഇ​​​​​​​റാ​​​​​​ന്‍റെ സാ​​​​​​​മ്പ​​​​​​​ത്തി​​​​​​​ക, സൈ​​​​​​​നി​​​​​​​ക ഭ​​​​​​​ദ്ര​​​​​​​ത ത​​​​​​​ക​​​​​​​ർ​​​​​​​ക്കു​​​​​​​ക, ഭീ​​​​​​​ഷ​​​​​​​ണി​​​​​​​യി​​​​​​​ലൂ​​​​​​​ടെ ഹോ​​​​​​​ർ​​​​​​​മു​​​​​​​സി​​​​​​​ലെ ഗ​​​​​​​താ​​​​​​​ഗ​​​​​​​ത പ്ര​​​​​​​തി​​​​​​​സ​​​​​​​ന്ധി​​​​​​​യി​​​​​​​ൽ മാ​​​​​​​റ്റ​​​​​​​മു​​​​​​​ണ്ടാ​​​​​​​ക്കു​​​​​​​ക എ​​​​​​​ന്നീ ല​​​​​​​ക്ഷ്യ​​​​​​​ങ്ങ​​​​​​​ളോ​​​​​​​ടെ​​​​​​​യാ​​​​​​​ണ് ആ​​​​​​​ക്ര​​​​​​​മ​​​​​​​ണം.

ഇ​​​​​​​റാ​​​​​​​ന്‍റെ മു​​​​​​ഖ്യ​​​​​​വ​​​​​​രു​​​​​​മാ​​​​​​ന​​​​​​മാ​​​​​​യ എ​​​​​​​ണ്ണ​​​​​​​വ്യാ​​​​​​​പാ​​​​​​​ര​​​​​​​ത്തെ ത​​​​​​​ക​​​​​​​ർ​​​​​​​ക്കാ​​​​​​​ൻ ഈ ​​​​​​​ദ്വീ​​​​​​​പി​​​​​​​നെ ല​​​​​​​ക്ഷ്യം വ​​​​​​​യ്ക്കു​​​​​​​ന്ന​​​​​​​തി​​​​​​​ലൂ​​​​​​​ടെ ക​​​​​​​ഴി​​​​​​​യും. രാ​​​​​​​ജ്യ​​​​​​​ത്തെ ഇ​​​​​​​തു സാ​​​​​​​മ്പ​​​​​​​ത്തി​​​​​​​ക​​​​​​​മാ​​​​​​​യി ത​​​​​​​ള​​​​​​​ർ​​​​​​​ത്തും. അ​​​​​​​യ​​​​​​​ൽ​​​​​​​രാ​​​​​​​ജ്യ​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ നി​​​​​​​രീ​​​​​​​ക്ഷ​​​​​​​ണ​​​​​​​ത്തി​​​​​​​ന് ഇ​​​​​​​റാ​​​​​​​ൻ ഈ ​​​​​​​ദ്വീ​​​​​​​പ് ഉ​​​​​​​പ​​​​​​​യോ​​​​​​​ഗി​​​​​​​ക്കു​​​​​​​ന്നു​​​​​​​ണ്ട്. ഇ​​​​​​​റാ​​​​​​​ന്‍റെ കു​​​​​​പ്ര​​​​​​സി​​​​​​ദ്ധ​​​​​​മാ​​​​​​യ വി​​​​​​പ്ല​​​​​​വ​​​​​​ഗാ​​​​​​ർ​​​​​​ഡു​​​​​​ക​​​​​​ളാ​​​​​​ണ് ദ്വീ​​​​​​​പി​​​​​​​ന് ക​​​​​​​ന​​​​​​​ത്ത സു​​​​​​​ര​​​​​​​ക്ഷ​​​​​​യൊ​​​​​​​രു​​​​​​​ക്കു​​​​​​​ന്ന​​​​​​​ത്.

പോ​​​​​​​ർ​​​​​​​ച്ചു​​​​​​​ഗീ​​​​​​​സു​​​​​​​കാ​​​​​​​രും ഡെച്ചു​​​​​​​കാ​​​​​​​രും മു​​​​​​​ന്പ് ഈ ​​​​​​​ദ്വീ​​​​​​​പി​​​​​​​നാ​​​​​​​യി പോ​​​​​​​രാ​​​​​​​ടി​​​​​​​യി​​​​​​​ട്ടു​​​​​​​ണ്ട്. 1980ക​​​​​​​ളി​​​​​​​ലെ ഇ​​​​​​​റാ​​​​​​​ൻ-​​​​​​​ഇ​​​​​​​റാ​​​​​​​ക്ക് യു​​​​​​​ദ്ധ​​​​​​​കാ​​​​​​​ല​​​​​​​ത്ത് ഇ​​​​​​​റാ​​​​​​​ക്ക് ഈ ​​​​​​​ദ്വീ​​​​​​​പ് ബോം​​​​​​​ബി​​​​​​​ട്ടു ത​​​​​​​ക​​​​​​​ർ​​​​​​​ക്കാ​​​​​​​ൻ ശ്ര​​​​​​​മി​​​​​​​ച്ചി​​​​​​രു​​​​​​ന്നു. പി​​​​​​​ന്നീ​​​​​​​ട്, ദ്വീ​​​​​​​പി​​​​​​​ലെ സം​​​​​​​വി​​​​​​​ധാ​​​​​​​ന​​​​​​​ങ്ങ​​​​​​​ൾ ഇ​​​​​​​റാ​​​​​​​ൻ പു​​​​​​​ന​​​​​​​ർ​​​​​​​നി​​​​​​​ർ​​​​​​​മി​​​​​​​ക്കു​​​​​​​ക​​​​​​​യാ​​​​​​​യി​​​​​​​രു​​​​​​​ന്നു.

    *🟨സ്ഥിരീകരിക്കാത്ത വിവരങ്ങൾ പ്രചരിപ്പിക്കൽ കുറ്റകരം*

*ശക്തമായ മുന്നറിയിപ്പുമായി ഫെഡറൽ പ്രോസിക്യൂഷൻ*

ദുബൈ: നിലവിലെ സാഹചര്യത്തിൽ തെറ്റിദ്ധരിപ്പിക്കുന്നതും സ്ഥിരീകരിക്കാത്തതുമായ വിവരങ്ങൾ സോഷ്യൽ മീഡിയയിലും മറ്റ് ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലും പങ്കുവെക്കുന്നത് ഗുരുതരമായ കുറ്റമാണെന്ന് ഫെഡറൽ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. സൈബർ കുറ്റകൃത്യങ്ങളും വ്യാജ വാർത്തകളും തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി അറ്റോർണി ജനറൽ ഖാലിദ് അൽ മദനി ഖലീജ് ടൈംസിന് നൽകിയ അഭിമുഖത്തിലാണ് ഈ മുന്നറിയിപ്പ് നൽകിയത്.

“വിവരങ്ങൾ സൂക്ഷിക്കുകയും പങ്കുവെക്കുകയും ചെയ്യുന്നത് ഒരു ഉത്തരവാദിത്വമാണ്. എന്നാൽ കിംവദന്തികൾ പ്രചരിപ്പിക്കുന്നത് കുറ്റകൃത്യമായി കണക്കാക്കപ്പെടും,” എന്ന് മദനി വ്യക്തമാക്കി. പ്രത്യേകിച്ച് ഔദ്യോഗിക അതോറിറ്റികളുടെ പ്രസ്താവനകളോട് വൈരുദ്ധ്യമുള്ളതോ സ്ഥിരീകരിക്കാത്തതോ ആയ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് വലിയ അപകടങ്ങൾക്ക് ഇടയാക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സമൂഹമാധ്യമ ഉപഭോക്താക്കൾ ഔദ്യോഗിക സ്രോതസുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കുകയും, കെട്ടിച്ചമച്ചതോ മാറ്റം വരുത്തിയതോ ആയ വിവരങ്ങൾ പങ്കുവെക്കുന്നത് ഒഴിവാക്കുകയും വേണമെന്നാണ് അധികൃതരുടെ പ്രധാന നിർദ്ദേശം. ചില തെറ്റായ വിവരങ്ങൾ രാജ്യത്തിന് പുറത്തുനിന്ന് പ്രചരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെങ്കിലും, രാജ്യത്തിനകത്ത് ഇത്തരം പ്രവർത്തനങ്ങൾ ഉണ്ടായാൽ അതിനെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

   *🌏ഇ​റാ​ൻ ഉ​ന്ന​ത നേ​താ​ക്ക​ളുടെ ത​ല​യ്ക്കു വി​ല​യി​ട്ട് അ​മേ​രി​ക്ക; പത്തു പേ​ർ​ക്ക് 84 കോടി*
വാ​ഷിം​ഗ്ട​ൺ ഡിസി: ഇ​റാന്‍റെ പു​തി​യ പ​ര​മോ​ന്ന​ത നേ​താ​വ് മുജ്ത​ബ ഖ​മ​നയ്‌ ഉൾപ്പെടെയുള്ള ഉന്നതരുടെ തലയ്ക്കു വിലയിട്ട് അമേരിക്ക. ഇസ്‌ലാമിക് റെ​വ​ല്യൂ​ഷ​ണ​റി ഗാ​ർ​ഡ് കോ​ർ​പ്സ് (ഐ​ആ​ർ​ജി​സി) ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ ഉൾപ്പെടെയുള്ള പ്രമുഖരെക്കുറിച്ചു വിവരം നൽകുന്നവർക്കു പത്തു മി​ല്യ​ൺ ഡോ​ള​ർ (ഏ​ക​ദേ​ശം 84 കോ​ടി രൂ​പ​യി​ലേ​റെ) വ​രെ പാ​രി​തോ​ഷി​കം ന​ൽ​കു​മെ​ന്നു യു​എ​സ് സ്റ്റേ​റ്റ് ഡി​പ്പാ​ർ​ട്ട്മെന്‍റ് അ​റി​യി​ച്ചു.

ലോ​ക​മെ​മ്പാ​ടും ഭീ​ക​ര​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​സൂ​ത്ര​ണം ചെ​യ്യു​ക​യും ന​ട​പ്പാക്കുകയും ചെ​യ്യു​ന്ന​ത് ഇവരാണെന്നു യുഎസ് വ്യ​ക്ത​മാ​ക്കി. പശ്ചിമേഷ്യയിൽ യു​എ​സും ഇ​സ്രയേ​ലും ചേ​ർ​ന്ന് ഇ​റാനെതിരേ ന​ട​ത്തി​യ സൈ​നി​ക നീ​ക്ക​ങ്ങ​ൾ​ക്കു പി​ന്നാ​ലെ​യാ​ണ് ട്രംപ് ഭരണകൂടത്തിന്‍റെ നി​ർ​ണാ​യ​ക പ്ര​ഖ്യാ​പ​നം.

*പ​ട്ടി​ക​യി​ൽ പ്ര​മു​ഖ​ർ*

സ്റ്റേ​റ്റ് ഡി​പ്പാ​ർ​ട്ട്മെന്‍റ് പു​റ​ത്തു​വി​ട്ട പ​ത്തു​പേ​രു​ടെ പ​ട്ടി​ക​യി​ൽ പു​തി​യ പ​ര​മോ​ന്ന​ത നേ​താ​വ് മുജ്ത​ബ ഖ​മനയ് ആണ് ഒന്നാമൻ. മുജ്തബയ്ക്കു പു​റ​മെ സു​പ്രീം ലീ​ഡ​റു​ടെ ഓ​ഫീ​സി​ലെ ഡെ​പ്യൂ​ട്ടി ചീ​ഫ് ഓ​ഫ് സ്റ്റാ​ഫ് അ​ലി അ​സ്ഗ​ർ ഹെ​ജാ​സി, സൈ​നി​ക ഉ​പ​ദേ​ഷ്ടാ​വ് മേ​ജ​ർ ജ​ന​റ​ൽ യ​ഹ്യ റ​ഹീം സ​ഫാ​വി, സു​പ്രീം നാ​ഷ​ണ​ൽ സെ​ക്യൂ​രി​റ്റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി അ​ലി ലാ​രി​ജാ​നി, ആ​ഭ്യ​ന്ത​ര മ​ന്ത്രി ബ്രി​ഗേ​ഡി​യ​ർ ജ​ന​റ​ൽ എ​സ്ക​ന്ദ​ർ മോ​മി​നി, ര​ഹ​സ്യാ​ന്വേ​ഷ​ണ-​സു​ര​ക്ഷാമ​ന്ത്രി ഇ​സ്മാ​യി​ൽ ഖ​തീ​ബ് എ​ന്നി​വ​രും പ​ട്ടി​ക​യി​ലു​ണ്ട്. പ്ര​തി​രോ​ധ കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി, ഐ​ആ​ർ​ജി​സി ക​മാ​ൻ​ഡ​ർ തു​ട​ങ്ങി​യ സ്ഥാ​ന​ങ്ങ​ളി​ലു​ള്ള​വ​രും യുഎസ് പട്ടികയിലുണ്ട്.

*ഡിജിറ്റൽ സംവിധാനം*

വി​വ​ര​ങ്ങ​ൾ കൈ​മാ​റു​ന്ന​വ​ർ​ക്കാ​യി എ​ൻ​ക്രി​പ്റ്റ് ചെ​യ്ത ഡി​ജി​റ്റ​ൽ സം​വി​ധാ​ന​ങ്ങ​ളാ​ണ് അ​മേ​രി​ക്ക ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ടോ​ർ അ​ധി​ഷ്ഠി​ത ടി​പ്‌​ലൈ​ൻ വ​ഴി​യോ സി​ഗ്‌നൽ ആ​പ്പ് വ​ഴി​യോ വി​വ​ര​ങ്ങ​ൾ കൈമാറാമെന്നു യുഎസ് സ്റ്റേ​റ്റ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് പൊതുജനങ്ങളെ അറിയിച്ചു. വിവര​ങ്ങ​ൾ ന​ൽ​കു​ന്ന​വ​ർ​ക്ക് പാ​രി​തോ​ഷി​ക​ത്തി​നു പു​റ​മെ സു​ര​ക്ഷി​ത​ പു​ന​ര​ധി​വാ​സവും ‘റി​വാ​ർ​ഡ്സ് ഫോ​ർ ജ​സ്റ്റി​സ്’ പദ്ധതിയിലുണ്ട്.

ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 28ന് ​ന​ട​ന്ന ബോം​ബാ​ക്ര​മ​ണ​ത്തി​ൽ പ​ര​മോ​ന്ന​ത നേ​താ​വ് ആയത്തുള്ള അ​ലി ഖമനയ് കൊ​ല്ല​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്നാ​ണ് മ​ക​ൻ മുജ്ത​ബ ഖ​മനയ് അ​ധി​കാ​ര​മേ​റ്റ​ത്. മേ​ഖ​ല​യി​ലെ അ​സ്ഥി​ര​ത​ക​ൾ​ക്കി​ട​യി​ലും ഇ​റാ​നി​ലെ സൈ​നി​ക-​രാ​ഷ്‌ട്രീയ ഇ​ട​പെ​ട​ലു​ക​ളി​ൽ ഐ​ആ​ർ​ജി​സി​യു​ടെ സ്വാ​ധീ​നം ശ​ക്ത​മാ​യി തു​ട​രു​ന്നു​വെ​ന്ന വി​ല​യി​രു​ത്ത​ലിന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് യു​എ​സ് ​ന​ട​പ​ടി.

    *🟨പൈപ്പ് വഴി പ്രകൃതി വാതകമുള്ളവര്‍ക്ക് ഇനി എല്‍പിജി കിട്ടില്ല; ഭേദഗതി ഉത്തരവ് പുറത്തിറക്കി കേന്ദ്രം*

 *ന്യൂഡൽഹി* :പൈപ്പ് വഴി പ്രകൃതിവാതകമുള്ളവര്‍ക്ക് ഇനി എല്‍പിജി കിട്ടില്ല. ഭേദഗതി ഉത്തരവ് പുറത്തിറക്കി പെട്രോളിയം മന്ത്രാലയം. പൈപ്പ് വഴി പ്രകൃതിവാതകമുള്ളവര്‍ എല്‍പിജി സിലിണ്ടറുകള്‍ സറണ്ടര്‍ ചെയ്യാന്‍ നിര്‍ദേശം നല്‍കി. ഇത്തരക്കാര്‍ക്ക് എല്‍പിജി നല്‍കുന്നത് നിരോധിത പ്രവര്‍ത്തനമായി കണക്കാക്കും. ഇരട്ട കണക്ഷനുകള്‍ ഒഴിവാക്കുന്നതിനാണ് നടപടി. 

അതേസമയം,  പശ്ചിമേഷ്യൻ സംഘർഷത്തിനിടെ രാജ്യത്തെ പാചകവാതക പ്രതിസന്ധി പരിഹരിക്കാൻ നയതന്ത്ര നീക്കവുമായി ഇന്ത്യയുടെ ഇടപെടല്‍. ഇറാന്റെ അനുമതിയോടെ ഹോർമൂസ് കടലിടുക്ക് പിന്നിട്ട എൽപിജി ടാങ്കറുകളായ ശിവാലിക്, നന്ദാദേവിയും ദിവസങ്ങള്‍ക്കകം ഗുജറാത്ത് തീരത്തെത്തും. പരിഭ്രാന്തരായി ഗ്യാസ് ബുക്ക് ചെയ്യുന്നവരുടെ എണ്ണം 88 ലക്ഷമായി ഉയർന്നത് വിതരണത്തെ ബാധിക്കുന്നുണ്ടെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചു.
ശുഭദിനം.