പ്രഭാത വാർത്തകൾ..

 


   *🟨ഇ​​ന്ത്യ​​ക്ക് 27 കോ​​ടി, ന്യൂസിലൻഡിന് 14*

ദു​​ബാ​​യ്: ഐ​​സി​​സി പു​​രു​​ഷ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റ് ലോ​​ക​​ക​​പ്പ് ചാ​​മ്പ്യ​​ന്മാ​​രാ​​യ ഇ​​ന്ത്യ​​ക്ക് സ​​മ്മാ​​ന​​ത്തു​​ക​​യാ​​യി ല​​ഭി​​ച്ച​​ത് 27.48 കോ​​ടി രൂ​​പ (മൂ​​ന്നു മി​​ല്യ​​ണ്‍ ഡോ​​ള​​ര്‍).

ഫൈ​​ന​​ലി​​സ്റ്റു​​ക​​ളാ​​യ ന്യൂ​​സി​​ല​​ന്‍​ഡി​​ന് 14.65 കോ​​ടി രൂ​​പ​​യാ​​ണ് (1.6 മി​​ല്യ​​ണ്‍ ഡോ​​ള​​ര്‍) ല​​ഭി​​ച്ച​​ത്. സെ​​മി ഫൈ​​ന​​ലി​​ല്‍ പു​​റ​​ത്താ​​യ ഇം​​ഗ്ല​​ണ്ട്, ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക ടീ​​മു​​ക​​ള്‍​ക്ക് 7.24 കോ​​ടി രൂ​​പ വീ​​തം.

സൂ​​പ്പ​​ര്‍ എ​​ട്ടി​​ല്‍ പു​​റ​​ത്താ​​യ ടീ​​മു​​ക​​ള്‍​ക്ക് 3.48 കോ​​ടി രൂ​​പ വീ​​ത​​വും പ്രാ​​ഥ​​മി​​ക ഗ്രൂ​​പ്പ് ഘ​​ട്ട​​ത്തി​​ല്‍ പു​​റ​​ത്താ​​യ ടീ​​മു​​ക​​ള്‍​ക്ക് 2.29 കോ​​ടി രൂ​​പ വീ​​ത​​വു​​മാ​​ണ് ഐ​​സി​​സി​​യി​​ല്‍​നി​​ന്നു ല​​ഭി​​ക്കു​​ന്ന​​ത്.
 
   *🟨സ്മൃ​​തി മന്ദാന ഒ​​ന്ന്*
ദു​​ബാ​​യ്: ഐ​​സി​​സി വ​​നി​​താ ഏ​​ക​​ദി​​ന ബാ​​റ്റിം​​ഗ് റാ​​ങ്കിം​​ഗി​​ല്‍ ഇ​​ന്ത്യ​​യു​​ടെ സൂ​​പ്പ​​ര്‍ താ​​രം സ്മൃ​​തി മ​​ന്ദാ​​ന ഒ​​ന്നാം സ്ഥാ​​നം നി​​ല​​നി​​ര്‍​ത്തി.

ഇ​​ന്ത്യ​​ന്‍ ക്യാ​​പ്റ്റ​​ന്‍ ഹ​​ര്‍​മ​​ന്‍​പ്രീ​​ത് കൗ​​ര്‍ എ​​ട്ടാം സ്ഥാ​​ന​​ത്ത് തു​​ട​​ര്‍​ന്ന​​പ്പോ​​ള്‍ ജെ​​മീ​​മ റോ​​ഡ്രി​​ഗ​​സ് 12ലേ​​ക്ക് ഇ​​റ​​ങ്ങി.

    *🟨ആ​വേ​ശം അ​തി​രു​വി​ട്ടു; അ​ർ​ഷ്‌​ദീ​പ് സിം​ഗി​ന് ഐ​സി​സി പി​ഴ ചു​മ​ത്തി*
അ​ഹ​മ്മ​ദാ​ബാ​ദ്: ടി20 ​ലോ​ക​ക​പ്പ് ഫൈ​ന​ലി​നി​ടെ കി​വീ​സ് താ​രം ഡാ​രി​ൽ മി​ച്ച​ലി​നു നേ​രെ പ​ന്തു വ​ലി​ച്ചെ​റി​ഞ്ഞ സം​ഭ​വ​ത്തി​ൽ പേ​സ​ർ അ​ർ​ഷ്‌​ദീ​പ് സിം​ഗി​നെ​തി​രെ ന​ട​പ​ടി​യു​മാ​യി ഐ​സി​സി. മാ​ച്ച് ഫീ​യു​ടെ 15 ശ​ത​മാ​നം പി​ഴ​യാ​ണ് താ​ര​ത്തി​നെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​ലെ ആ​ർ​ട്ടി​ക്കി​ൾ 2.9 അ​ർ​ഷ്‌​ദീ​പ് ലം​ഘി​ച്ച​താ​യി ഐ​സി​സി ക​ണ്ടെ​ത്തി. രാ​ജ്യാ​ന്ത​ര മ​ത്സ​ര​ത്തി​നി​ടെ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ ഒ​രു താ​ര​ത്തി​നു നേ​രെ പ​ന്തോ മ​റ്റു ക്രി​ക്ക​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളോ എ​റി​യു​ന്ന​ത് സം​ബ​ന്ധി​ച്ച വ​കു​പ്പാ​ണി​ത്.

ന്യൂ​സി​ല​ൻ​ഡ് ഇ​ന്നിം​ഗ്സി​ന്‍റെ 11-ാം ഓ​വ​റി​ലാ​ണ് സം​ഭ​വം. ഡാ​രി​ൽ മി​ച്ച​ൽ അ​ടി​ച്ച ബോ​ൾ അ​ർ​ഷ്ദീ​പ് എ​ടു​ക്കു​ക​യും മി​ച്ച​ലി​നു നേ​രെ വ​ലി​ച്ചെ​റി​യു​ക​യാ​യി​രു​ന്നു. പ​ന്ത് കാ​ലി​ൽ കൊ​ണ്ട​തോ​ടെ രൂ​ക്ഷ പ്ര​തി​ക​ര​ണ​വു​മാ​യി മി​ച്ച​ൽ അ​ർ​ഷ്‌​ദീ​പി​ന്‍റെ അ​ടു​ത്തേ​ക്കെ​ത്തി.

തു​ട​ർ​ന്ന് ക്യാ​പ​റ്റ​ൻ സൂ​ര്യ​കു​മാ​ർ യാ​ദ​വ് ഡാ​രി​ൽ മി​ച്ച​ലി​നോ​ടു സം​സാ​രി​ച്ചാ​ണു പ്ര​ശ്‌​നം പ​രി​ഹ​രി​ച്ച​ത്. പി​ന്നാ​ലെ അ​ർ​ഷ്‌​ദീ​പി​നെ വി​ളി​ച്ച് അം​പ​യ​ർ മു​ന്ന​റി​യി​പ്പു ന​ൽ​കു​ക​യും ചെ​യ്‌​തി​രു​ന്നു.

    *🟨ഏ​കീ​കൃ​ത സി​വി​ല്‍ കോ​ഡ് ന​ട​പ്പാ​ക്കേ​ണ്ട സ​മ​യ​മാ​യി; വാ​ക്കാ​ല്‍ പ​രാ​മ​ര്‍​ശി​ച്ച് സു​പ്രീം​കോ​ട​തി*
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ഏ​കീ​കൃ​ത സി​വി​ൽ കോ​ഡ് ന​ട​പ്പാ​ക്കാ​ൻ സ​മ​യ​മാ​യെ​ന്ന് വാ​ക്കാ​ല്‍ പ​രാ​മ​ര്‍​ശി​ച്ച് സു​പ്രീം​കോ​ട​തി. 1937 ലെ ​ശ​രി​അ​ത്ത് നി​യ​മ​ത്തി​ലെ വ്യ​വ​സ്ഥ​ക​ളെ ചോ​ദ്യം ചെ​യ്തു​ള്ള കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ചീ​ഫ് ജ​സ്റ്റീ​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ഈ ​പ​രാ​മ​ർ​ശം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.

ഏ​കീ​കൃ​ത സി​വി​ൽ കോ​ഡ് ന​ട​പ്പി​ലാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് പാ​ർ​ല​മെ​ന്‍റ് പ​രി​ഗ​ണി​ക്ക​ട്ടെ​യെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. മു​സ്‌​ലിം സ്ത്രീ​ക​ൾ​ക്ക് വി​വേ​ച​നം സൃ​ഷ്ടി​ക്കു​ന്ന ശ​രീ​അ​ത്ത് നി​യ​മ​ത്തി​ന്‍റെ വ്യ​വ​സ്ഥ​ക​ൾ ചോ​ദ്യം ചെ​യ്തു​കൊ​ണ്ടു​ള്ള ഹ​ർ​ജി​യാ​യി​രു​ന്നു സു​പ്രീം കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​ക്കാ​യി വ​ന്ന​ത്.

ഈ ​ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ചീ​ഫ് ജ​സ്റ്റീ​സ് സൂ​ര്യ​കാ​ന്ത് ജ​സ്റ്റീ​സു​മാ​രാ​യ ജോ​യ്‌​മാ​ല ബാ​ക്‌​സി​യ, ആ​ർ. മ​ഹാ​ദേ​വ​ൻ എ​ന്നി​വ​ർ അ​ട​ങ്ങു​ന്ന ബെ​ഞ്ച് ഏ​കീ​കൃ​ത സി​വി​ൽ നി​യ​മ​മാ​ണ് ഇ​ത്ത​രം വി​ഷ​യ​ങ്ങ​ളെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഏ​റ്റ​വും അ​ഭി​കാ​മ്യം എ​ന്ന ത​ര​ത്തി​ലു​ള്ള പ​രാ​മ​ർ​ശം നടത്തിയത്.

    *🟨ജ​മ്മു കാ​ഷ്മീ​രി​ൽ വീ​ണ്ടും നു​ഴ​ഞ്ഞു​ക​യ​റ്റ ശ്ര​മം; പ​രാ​ജ​യ​പ്പെ​ടു​ത്തി സൈ​ന്യം*

ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ൽ പാ​ക് ഭീ​ക​ര​രു​ടെ നു​ഴ​ഞ്ഞു​ക​യ​റ്റ ശ്ര​മം പ​രാ​ജ​യ​പ്പെ​ടു​ത്തി സൈ​ന്യം. ര​ജൗ​രി സെ​ക്ട​റി​ലെ ജാം​ഗ​ർ-​നൗ​ഷേ​ര മേ​ഖ​ല​യി​ലാ​ണ് നി​യ​ന്ത്ര​ണ​രേ​ഖ വ​ഴി പാ​ക് ഭീ​ക​ര​ർ നു​ഴ​ഞ്ഞു​ക​യ​റാ​ൻ ശ്ര​മി​ച്ച​ത്.

ഇ​തേ തു​ട​ർ​ന്നു​ണ്ടാ​യ സൈ​ന്യ​ത്തി​ന്‍റെ വെ​ടി​വ​യ്പ്പി​ൽ ഒ​രു ഭീ​ക​ര​ൻ കൊ​ല്ല​പ്പെ​ട്ടു. ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്ക് മൂ​ന്നോ​ടെ ആ​യി​രു​ന്നു നി​യ​ന്ത്ര​ണ​രേ​ഖ​യ്ക്ക് സ​മീ​പം പാ​ക് ഭീ​ക​ര​ർ നു​ഴ​ഞ്ഞു​ക​യ​റാ​ൻ ശ്ര​മി​ച്ച​ത്. ഇ​തേ തു​ട​ർ​ന്നാ​യി​രു​ന്നു സൈ​ന്യം വെ​ടി​യു​തി​ർ​ത്ത​ത്.

നേ​ര​ത്തെ കാ​ഷ്മീ​രി​ലേ​ക്ക് പാ​ക് ഭീ​ക​ര​രു​ടെ നു​ഴ​ഞ്ഞു​ക​യ​റ്റ ശ്ര​മം ഉ​ണ്ടാ​കു​മെ​ന്ന് ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. ര​ണ്ട് ഭീ​ക​ര​രാ​ണ് നു​ഴ​ഞ്ഞു​ക​യ​റ്റ​ത്തി​ന് ശ്ര​മി​ച്ച​ത്. സൈ​ന്യ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ട ഭീ​ക​ര​നാ​യി മേ​ഖ​ല​യി​ൽ തെ​ര​ച്ചി​ൽ തു​ട​രു​ന്നു.

    *🟨ഇ​ന്ധ​ന പ്ര​തി​സ​ന്ധി; ബം​ഗ്ലാ​ദേ​ശി​ന് സ​ഹാ​യ ഹ​സ്ത​വു​മാ​യി ഇ​ന്ത്യ*
ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മേ​ഷ്യ​ൻ‌ സം​ഘ​ർ​ഷം രൂ​ക്ഷ​മാ​കു​ന്ന​തി​നി​ടെ ക​ടു​ത്ത ഇ​ന്ധ​ന പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന ബം​ഗ്ലാ​ദേ​ശി​ലേ​ക്ക് ഡീ​സ​ൽ വി​ത​ര​ണം പു​നഃ​രാ​രം​ഭി​ച്ച് ഇ​ന്ത്യ. ഇ​ന്ത്യ-​ബം​ഗ്ലാ​ദേ​ശ് സൗ​ഹൃ​ദ പൈ​പ്പ്‌​ലൈ​ൻ വ​ഴി​യാ​ണ് ഇ​ന്ധ​നം ന​ൽ​കു​ന്ന​ത്.

ആ​സാ​മി​ലെ നു​മാ​ലി​ഗ​ഡ് റി​ഫൈ​ന​റി​യി​ൽ നി​ന്ന് 5,000 ട​ൺ ഡീ​സ​ൽ ചൊ​വ്വാ​ഴ്‌​ച​യോ​ടെ ബം​ഗ്ലാ​ദേ​ശി​ലെ​ത്തു​മെ​ന്ന് ബം​ഗ്ലാ​ദേ​ശ് പെ​ട്രോ​ളി​യം കോ​ർ​പ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ് റൈ​സാ​നൂ​ർ റ​ഹ്മാ​ൻ വ്യ​ക്ത​മാ​ക്കി. ഇ​ന്ത്യ ന​ൽ​കു​ന്ന ഇ​ന്ധ​നം ബം​ഗ്ലാ​ദേ​ശി​ലെ നി​ല​വി​ലെ പ്ര​തി​സ​ന്ധി​ക്ക് വ​ലി​യ ആ​ശ്വാ​സ​മാ​ണ്.

പ​ശ്ചി​മേ​ഷ്യ​യി​ലെ സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന് ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് വ​ഴി​യു​ള്ള ച​ര​ക്ക് ഗ​താ​ഗ​തം നി​ല​ച്ച​താ​ണ് ബം​ഗ്ലാ​ദേ​ശി​ലെ ക​ടു​ത്ത ഇ​ന്ധ​ന പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണ​മാ​യ​ത്. ആ​വ​ശ്യ​മാ​യ പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ളു​ടെ 95 ശ​ത​മാ​ന​വും ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന രാ​ജ്യ​മാ​ണ് ബം​ഗ്ലാ​ദേ​ശ്.

പ്ര​തി​സ​ന്ധി ആ​രം​ഭി​ച്ച​തി​ന് പി​ന്നാ​ലെ ബം​ഗ്ലാ​ദേ​ശി​ൽ ക​ടു​ത്ത ഇ​ന്ധ​ന നി​യ​ന്ത്ര​ണം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. നി​ല​വി​ൽ ടു ​വീ​ല​റു​ക​ൾ​ക്ക് 10 ലി​റ്റ​റും കാ​റു​ക​ൾ​ക്ക് 40 ലി​റ്റ​റു​മാ​യി ഇ​ന്ധ​ന വി​ത​ര​ണം പ​രി​മി​ത​പ്പെ​ടു​ത്തി​യി​രു​ന്നു.

   *🟨ലോ​ക്‌​സ​ഭ​യി​ൽ സ്പീ​ക്ക​ർ​ക്കെ​തി​രെ അ​വി​ശ്വാ​സ പ്ര​മേ​യ ച​ർ​ച്ച; ഭ​ര​ണ-​പ്ര​തി​പ​ക്ഷ പോ​ര് മു​റു​കു​ന്നു*
ന്യൂ​ഡ​ൽ​ഹി: ലോ​ക്‌​സ​ഭാ സ്പീ​ക്ക​ർ ഓം ​ബി​ർ​ള​യെ നീ​ക്കം ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷം ന​ൽ​കി​യ പ്ര​മേ​യ​ത്തി​ന്മേ​ലു​ള്ള ച​ർ​ച്ച പാ​ർ​ല​മെ​ന്‍റി​ൽ പു​രോ​ഗ​മി​ക്കു​ന്നു. ഭ​ര​ണ​ഘ​ട​ന​യെ സം​ര​ക്ഷി​ക്കാ​നാ​ണ് ത​ങ്ങ​ൾ ഈ ​നീ​ക്കം ന​ട​ത്തു​ന്ന​തെ​ന്ന് ച​ർ​ച്ച​യ്ക്ക് തു​ട​ക്ക​മി​ട്ടു​കൊ​ണ്ട് കോ​ൺ​ഗ്ര​സ് എം​പി ഗൗ​ര​വ് ഗൊ​ഗോ​യി പ​റ​ഞ്ഞു.

ഫെ​ബ്രു​വ​രി​യി​ൽ ന​ട​ന്ന ച​ർ​ച്ച​യ്ക്കി​ടെ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യെ 20 ത​വ​ണ​യാ​ണ് സ്പീ​ക്ക​ർ ത​ട​സ്സ​പ്പെ​ടു​ത്തി​യ​തെ​ന്ന് ഗൊ​ഗോ​യ് ആ​രോ​പി​ച്ചു. ഇ​ത് മ​നഃ​പൂ​ർ​വ​മാ​ണെ​ന്നും പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ശ​ബ്ദം അ​ടി​ച്ച​മ​ർ​ത്താ​നാ​ണ് സ്പീ​ക്ക​ർ ശ്ര​മി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. വ്യ​ക്തി​പ​ര​മാ​യി ഓം ​ബി​ർ​ള​യു​മാ​യി ന​ല്ല ബ​ന്ധ​മാ​ണു​ള്ള​തെ​ങ്കി​ലും സ​ഭ​യു​ടെ അ​ന്ത​സ് കാ​ത്തു​സൂ​ക്ഷി​ക്കാ​ൻ ഈ ​ന​ട​പ​ടി അ​നി​വാ​ര്യ​മാ​ണെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

സ​ഭ​യി​ൽ ന​ട​ന്ന വാ​ഗ്‌​വാ​ദ​ങ്ങ​ൾ​ക്കി​ടെ ഇ​ട​പെ​ട്ട കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ, ​നി​ല​വി​ലെ പ്ര​തി​പ​ക്ഷം പാ​ർ​ല​മെ​ന്‍റ​റി മ​ര്യാ​ദ​ക​ൾ ലം​ഘി​ക്കു​ക​യാ​ണെ​ന്ന് കു​റ്റ​പ്പെ​ടു​ത്തി. "ഇ​തു​പോ​ലൊ​രു പ്ര​തി​പ​ക്ഷം മു​ൻ​പ് ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു.

എ​ന്നാ​ൽ ഗൗ​ര​വ് ഗൊ​ഗോ​യ്ക്ക് പാ​ർ​ല​മെ​ന്‍റ​റി കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് അ​റി​വി​ല്ലെ​ന്നും, സ​ഭാ​ന​ട​പ​ടി​ക​ൾ ത​ട​സ​പ്പെ​ടു​ത്താ​ൻ മാ​ത്ര​മാ​ണ് പ്ര​തി​പ​ക്ഷം ശ്ര​മി​ക്കു​ന്ന​തെ​ന്നും കേ​ന്ദ്ര​മ​ന്ത്രി കി​ര​ൺ റി​ജി​ജു പ​റ​ഞ്ഞു. ആ​ദ്യം വി​ട്ടു​നി​ന്നെ​ങ്കി​ലും മ​മ​ത ബാ​ന​ർ​ജി​യു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് എം​പി​മാ​രും പ്ര​മേ​യ​ത്തെ പി​ന്തു​ണ​ച്ച് രം​ഗ​ത്തെ​ത്തി. മ​ഹു​വ മൊ​യ്ത്ര ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ സ്പീ​ക്ക​റു​ടെ ന​ട​പ​ടി​ക​ളെ ക​ടു​ത്ത ഭാ​ഷ​യി​ൽ വി​മ​ർ​ശി​ച്ചു.

ഇ​ന്ത്യ​ൻ പാ​ർ​ല​മെ​ന്‍റ് ച​രി​ത്ര​ത്തി​ൽ നാ​ലാ​മ​ത്തെ ത​വ​ണ​യാ​ണ് ഒ​രു സ്പീ​ക്ക​ർ​ക്കെ​തി​രെ ഇ​ത്ത​ര​ത്തി​ൽ പ്ര​മേ​യം വ​രു​ന്ന​ത്. 118 പ്ര​തി​പ​ക്ഷ എം​പി​മാ​രാ​ണ് പ്ര​മേ​യ​ത്തി​ൽ ഒ​പ്പി​ട്ടി​രി​ക്കു​ന്ന​ത്. നി​ല​വി​ൽ ജ​ഗ​ദം​ബി​ക പാ​ൽ ആ​ണ് സ​ഭാ​ന​ട​പ​ടി​ക​ൾ നി​യ​ന്ത്രി​ക്കു​ന്ന​ത്. ഭ​ര​ണ​പ​ക്ഷ​ത്തി​ന് വ്യ​ക്ത​മാ​യ ഭൂ​രി​പ​ക്ഷ​മു​ള്ള​തി​നാ​ൽ പ്ര​മേ​യം പ​രാ​ജ​യ​പ്പെ​ടാ​നാ​ണ് സാ​ധ്യ​ത​യെ​ങ്കി​ലും, പ്ര​തി​പ​ക്ഷം ഇ​തി​നെ ഒ​രു രാ​ഷ്ട്രീ​യ ആ​യു​ധ​മാ​ക്കി മാ​റ്റി​യി​രി​ക്കു​ക​യാ​ണ്.
  
   *🟨കെ.ജി. സനൽകുമാർ ഇനി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ; നിലവിൽ നിയമവകുപ്പ് സെക്രട്ടറി* 
 *തിരുവനന്തപുരം* : കേരളത്തിന്റെ പുതിയ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി നിലവിലെ നിയമവകുപ്പ് സെക്രട്ടറി കെ.ജി. സനൽകുമാറിനെ നിയമിച്ചു. ജുഡീഷ്യൽ സർവീസിലും ഭരണരംഗത്തും ദീർഘകാലത്തെ പ്രവൃത്തിപരിചയമുള്ള വ്യക്തിയാണ് അദ്ദേഹം.

2023 ജൂലൈയിലാണ് കൊല്ലം ചവറ കുടുംബകോടതി ജഡ്ജിയായിരുന്ന കെ. ജി. സനൽകുമാറിനെ ലോ സെക്രട്ടറിയായി നിയമിച്ച് സർക്കാർ ഉത്തരവിറക്കിയത്. ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലായിരുന്നു നിയമനം. തിരുവനന്തപുരം ലോ അക്കാഡമി ലോ കോളേജിൽ നിന്ന് എൽ. എൽ. ബിയും എൽ. എൽ. എമ്മും പാസായശേഷം 1989ലാണ് അഭിഭാഷകനായി സനൽകുമാര്‍ എൻറോൾ ചെയ്തത്. 1998ൽ വൈക്കം മുൻസിഫായി ജോലിയിൽ പ്രവേശിച്ചു. വടക്കഞ്ചരി, തലശേരി, ചേർത്തല, കൊല്ലം മജിസ്ട്രേറ്റ്, ശാസ്താംകോട്ട മുൻസിഫ് മജിസ്ട്രേറ്റ്, പത്തനംതിട്ട മുൻസിഫ്, എറണാകുളം സബ് ജഡ്ജ്, സി. ജെ. എം ആലപ്പുഴ, പത്തനംതിട്ട അഡീഷണൽ ജില്ലാ ജഡ്ജി, പത്തനംതിട്ട എം. എ. സി. റ്റി, കോട്ടയം അഡീഷണൽ ജില്ലാ ജഡ്ജി, കോട്ടയം വിജിലൻസ് ജഡ്ജ് എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

    *🟨മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ?'; വികസന നേട്ടങ്ങൾ എടുത്തുപറഞ്ഞ് എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം*
 *തിരുവനന്തപുരം* : സംസ്ഥാന സർക്കാരിന്റെ വൻകിട വികസന പദ്ധതികളും ജനക്ഷേമ പ്രവർത്തനങ്ങളും മുൻനിർത്തി 'മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ?' എന്ന മുദ്രാവാക്യവുമായി എല്‍ഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമായി. കേരളത്തിൽ എൽഡിഎഫ് സർക്കാർ ചെയ്തുവരുന്ന വികസനപ്രവർത്തനങ്ങളും അടിസ്ഥാന സൗകര്യ വികസനത്തിൽ കൈവരിച്ച വിപ്ലവകരമായ മാറ്റങ്ങളും അക്കമിട്ടു നിരത്തിയാണ് എൽഡിഎഫ് ജനങ്ങളെ സമീപിക്കുന്നത്. വിദ്യാഭ്യാസം, ആരോ​ഗ്യം, വ്യവസായം, സ്ത്രീസുരക്ഷ, ടൂറിസം തുടങ്ങി സർവമേഖലയിലും ഉണ്ടായിട്ടുള്ള വിപ്ലവകരമായ മാറ്റങ്ങൾ ഉയർത്തി പിടിച്ചാണ് പ്രവർത്തനങ്ങൾ.

വികസനത്തുടർച്ചയ്ക്കായി ജനങ്ങൾ എൽഡിഎഫിനൊപ്പം നിൽക്കുമെന്ന ആത്മവിശ്വാസമാണ് പ്രചാരണത്തിലൂടെ എൽഡിഎഫ് പങ്കുവെക്കുന്നത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ മുൻനിർത്തി സംസ്ഥാനത്തുടനീളം വിപുലമായ പ്രചാരണ പരിപാടികളാണ് എൽഡിഎഫ് ആസൂത്രണം ചെയ്തിരിക്കുന്നത്. സർക്കാർ നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കുകയാണ് പ്രചാരണത്തിന്റെ പ്രധാന ലക്ഷ്യം.

    *🟨മറിയ ഉമ്മൻ മത്സരിക്കില്ല, മക്കളുടെ രാഷ്ട്രീയ മോഹങ്ങൾക്ക് ഉമ്മൻചാണ്ടി അതിര് വരച്ചിട്ടുണ്ട് ' -ചാണ്ടി ഉമ്മൻ*
*കോട്ടയം:* നിയമസഭ തെരഞ്ഞെടുപ്പിൽ സഹോദരി മറിയ ഉമ്മൻ മത്സരിക്കാനുള്ള സാധ്യത തള്ളി ചാണ്ടി ഉമ്മൻ. മക്കളുടെ രാഷ്ട്രീയ മോഹങ്ങൾക്ക് ഉമ്മൻചാണ്ടി അതിര് വരച്ചിട്ടുണ്ടെന്നും അത് പാലിക്കുമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

കുടുംബത്തിൽ നിന്ന് രണ്ട് പേർ മത്സരിക്കില്ലെന്ന് ചാണ്ടി ഉമ്മൻ വ്യക്തമാക്കി. മറിയയുടെ സ്ഥാനാർത്ഥിത്വം ചർച്ച ചെയ്തിട്ടില്ല. മറിയയും മത്സരിക്കുന്നില്ലെന്നാണ് പറഞ്ഞതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

    *🟨പരുമല ആശുപത്രി നഴ്സുമാരുടെ ശമ്പളം 40,000 രൂപയാക്കി; തീരുമാനം മാനേജ്‌മെന്റ് കമ്മിറ്റി യോഗത്തിൽ* 
 *പത്തനംതിട്ട* : സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 40,000 രൂപയാക്കാനുള്ള ആവശ്യം അംഗീകരിച്ച് പരുമല ആശുപത്രി. പരിശുദ്ധ കാതോലിക്കാ ബാവായുടെ അധ്യക്ഷതയിൽ ചേർന്ന ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം.

ആശുപത്രി സിഇഒ ഫാദർ എം സി പൗലോസ്, സീനിയർ നഴ്സിംഗ് സ്റ്റാഫ് പ്രതിനിധികളായ സുജിത്ത് കെ ജോർജ്, സാം കെ മാത്യു എന്നിവരോട് ശമ്പള വർധനു സംബന്ധിച്ച ധാരണാപത്രം കൈമാറി. ഈ സാഹചര്യത്തിൽ, സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ യൂനിയൻ നഴ്സുമാർ അസോസിയേഷൻ (UNNA)–യുടെ നേതൃത്വത്തിൽ നടത്തിയ സമരം കൂടുതൽ ആരോഗ്യ സേവനങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടാക്കാതിരിക്കാനുള്ള ഹൈക്കോടതി നിർദേശങ്ങൾക്കിടയിലായിരുന്നു.

    *🟨കോ​വി​ഡ് വാ​ക്സി​ൻ പാ​ർ​ശ്വ​ഫ​ല​ങ്ങ​ൾ; ന​ഷ്ട​പ​രി​ഹാ​ര ന​യം രൂ​പീ​ക​രി​ക്കാ​ൻ കേ​ന്ദ്ര​ത്തി​ന് സു​പ്രീംകോ​ട​തി നി​ർ​ദേശം*
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് പാ​ർ​ശ്വ​ഫ​ല​ങ്ങ​ൾ അ​നു​ഭ​വ​പ്പെ​ട്ട​വ​ർ​ക്കും ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കും ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ന്ന​തി​നാ​യി സ​മ​ഗ്ര​മാ​യ ഒ​രു ന​യം രൂ​പീ​ക​രി​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​രി​നോ​ട് സു​പ്രീം​കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു. വാ​ക്സി​നേ​ഷ​ൻ മൂ​ലം ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളോ മ​ര​ണ​മോ സം​ഭ​വി​ച്ച കേ​സു​ക​ളി​ൽ കൃ​ത്യ​മാ​യ മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ ആ​വ​ശ്യ​മാ​ണെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു.

വാ​ക്സി​ൻ എ​ടു​ത്ത​തി​നു​ശേ​ഷം ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​രെ സ​ഹാ​യി​ക്കാ​ൻ സ​ർ​ക്കാ​രി​ന് ഉ​ത്ത​ര​വാ​ദി​ത്ത​മു​ണ്ടെ​ന്ന് സു​പ്രീം​കോ​ട​തി ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി. നി​ല​വി​ൽ ഇ​ത്ത​രം കേ​സു​ക​ളി​ൽ സ​ഹാ​യം ന​ൽ​കു​ന്ന​തി​ൽ വ്യ​ക്ത​ത​യി​ല്ലെ​ന്ന് കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. എ​ത്ര രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണം, ആ​ർ​ക്കൊ​ക്കെ​യാ​ണ് ഇ​തി​ന് അ​ർ​ഹ​ത​യു​ള്ള​ത് തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ൽ കൃ​ത്യ​മാ​യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ നി​ശ്ച​യി​ച്ച് സ​ത്യ​വാം​ഗ്‌​മൂ​ലം സ​മ​ർ​പ്പി​ക്കാ​ൻ ജ​സ്റ്റി​സു​മാ​ര​ട​ങ്ങി​യ ബെ​ഞ്ച് കേ​ന്ദ്ര സ​ർ​ക്കാ​രി​നോ​ട് നി​ർ​ദേ​ശി​ച്ചു.

വാ​ക്സി​ൻ സ്വീ​ക​രി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് മ​രി​ച്ച​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​ക​ളി​ലാ​ണ് കോ​ട​തി​യു​ടെ ഈ ​ഇ​ട​പെ​ട​ൽ. വാ​ക്സി​ൻ പാ​ർ​ശ്വ​ഫ​ല​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ജ​ന​ങ്ങ​ളെ ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന​തി​ലും നി​രീ​ക്ഷി​ക്കു​ന്ന​തി​ലും സ​ർ​ക്കാ​ർ പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്നും ഹ​ർ​ജി​ക്കാ​ർ ആ​രോ​പി​ച്ചു. വാ​ക്സി​നേ​ഷ​ൻ ജ​ന​ങ്ങ​ളു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​ണ് ന​ട​പ്പി​ലാ​ക്കി​യ​തെ​ന്നും പാ​ർ​ശ്വ​ഫ​ല​ങ്ങ​ൾ വ​ള​രെ അ​പൂ​ർ​വ​മാ​യ കേ​സു​ക​ളി​ൽ മാ​ത്ര​മാ​ണ് സം​ഭ​വി​ക്കു​ന്ന​തെ​ന്നും സ​ർ​ക്കാ​ർ മു​ൻ​പ് കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു.

    *🟨നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്; ടി​വി​കെ സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കാ​യു​ള്ള അ​ഭി​മു​ഖം ആ​രം​ഭി​ച്ചു*
ചെ​ന്നൈ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ടി​വി​കെ സ്ഥാ​നാ​ർ​ഥി​ക​ളെ ക​ണ്ടെ​ത്താ​ൻ അ​ഭി​മു​ഖം ആ​രം​ഭി​ച്ചു. സ്ഥാ​നാ​ർ​ഥി​ത്വം ആ​ഗ്ര​ഹി​ച്ച് നൂ​റു​ക​ണ​ക്കി​നു പേ​രാ​ണ് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​വ​രി​ൽ നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​രെ പ​ണ​യൂ​രി​ലെ പാ​ർ​ട്ടി ഓ​ഫീ​സി​ൽ വി​ളി​ച്ചു​വ​രു​ത്തി​യാ​ണ് അ​ഭി​മു​ഖം ന​ട​ത്തു​ന്ന​ത്. 234 മ​ണ്ഡ​ല​ങ്ങ​ളി​ലും ത​നി​ച്ചു മ​ത്സ​രി​ക്കാ​നാ​ണ് നീ​ക്ക​മെ​ങ്കി​ലും ടി​വി​കെ​യെ എ​ൻ​ഡി​എ സ​ഖ്യ​ത്തി​ലെ​ത്തി​ക്കാ​ൻ നീ​ക്കം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

വി​സി​ൽ ചി​ഹ്ന​മാ​ണ് ടി​വി​കെ​യ്ക്ക് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ വി​ജ​യ് പെ​ര​മ്പൂ​ര്‍ മ​ണ്ഡ​ല​ത്തി​ൽ നി​ന്നാ​ണ് ജ​ന​വി​ധി തേ​ടു​ന്ന​ത്. വി​ക​സ​ന​ത്തി​ല്‍ പി​ന്നോ​ക്കം നി​ല്‍​ക്കു​ന്ന നി​മ​യ​സ​ഭാ മ​ണ്ഡ​ല​ത്തി​ല്‍ നി​ന്നും താ​ന്‍ ജ​ന​വി​ധി തേ​ടു​മെ​ന്ന് നേ​ര​ത്തെ വി​ജ​യ് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.
'ശുഭദിനം.