തെരുവുനായ ആക്രമണം; 6 പേര്‍ക്ക് പരിക്ക്,നായയും ചത്ത നിലയിൽ


തൊണ്ടര്‍നാട് പഞ്ചായത്തിലെ തേറ്റമല, കാഞ്ഞിരങ്ങാട്, പാലേരി എന്നിവിടങ്ങളില്‍ തെരുവുനായ ആക്രമണം. 6 പേര്‍ക്ക്  കടിയേറ്റു. നിരവധി വളര്‍ത്തുമൃഗങ്ങള്‍ക്കും പരിക്കേറ്റു.

 പൊട്ടക്കല്‍ മേരി, റിസ മെഹ്റിന്‍, കേളു, ബാബു, തങ്കച്ചന്‍, എബ്രഹാം എന്നിവര്‍ക്കാണ് വീടിന് പരിസരത്ത് വെച്ച് കടിയേറ്റത്. ബാബുവിന്റെ മുഖത്തും കൈകാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ  മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ആക്രമിച്ച നായയെ പാലേരിയില്‍ ചത്ത നിലയില്‍ കണ്ടെത്തി. നായയുടെ മൃതദേഹം പരിശോധയ്ക്കായി കൊണ്ടുപോകും.