മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ വൻ ഹാൻസ് വേട്ട-മൂന്നര ട്ടെണ്ണോളം ഹാൻസ് പിടികൂടി.



      മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ എക്സൈസ് ഇൻസ്പെക്ടർ മഹേഷ്.എസ് ൻ്റെ നേതൃത്വത്തിൽ   നടത്തിയ വാഹന പരിശോധനയിൽ വന്‍ ഹാൻസ് ശേഖരം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട  കോയമ്പത്തൂർ സ്വദേശി കാളി മുത്തു കുമാർ  പിടിയിൽ  ആയി.

 KA- 59-9282 നമ്പർ ലോറിയിൽ പഞ്ചസാര ലോഡിന്റെ മറവിൽ കടത്തുകയായിരുന്നു 3481.74 കിലോ ഗ്രാം നിരോധിത പുകയില ഉത്പന്നങ്ങൾ കണ്ടെത്തി. പരിശോധനയിൽ, പ്രിവന്റീവ് ഓഫീസർമാരായ പ്രജീഷ് എ സി, ബിനുമോൻ എ എം,സിവിൽ എക്‌സൈസ് ഓഫീസർ ജിതിൻ . പി.പി അരുൺ കെ.സിഎന്നിവരും ഉണ്ടായിരുന്നു.