കേണിച്ചിറ കേളമംഗലത്ത് കടുവ ആക്രമണം പശുകിടാവിനെ കൊന്ന് ഭക്ഷിച്ചു.


കേളമംഗലം നായ്ക്ക ഉന്നതിയിലെ മാളുവിന്റെ മൂന്നര വയസുള്ള പശുവിനെയാണ് കഴിഞ്ഞ രാത്രി കടുവ ആക്രമിച്ച്ഭക്ഷിച്ചത്. രാവിലെ തൊഴുത്തിൽ പശുവിനെ കാണാതായതിനെ തുടർന്ന് നടത്തിയ തിരിച്ചിലിലാണ് പശുവിൻ്റെ ജഡം വന പ്രദേശത്ത് ഉന്നതികാർ കണ്ടെത്തിയത്.

 വനംവകുപ്പ് അധികൃതർ സ്ഥലത്ത് എത്തി മാളുവിന് മതിയായ നഷ്ട്ടപരിഹാരം നൽകുമെന്ന് അറിയിച്ചു. പശുവിന്റെ ജഡത്തിന് സമീപം കടുവ സാന്നിധ്യം നിലനില്ക്കുന്നതിനാൽ ആളുകൾ വനത്തിലേക്ക് പ്രവേശിക്കരുതെന്ന് ജാഗ്രത നിർദ്ദേശവും നൽകിയിട്ടുണ്ട്.