ചുരത്തിൽ വാഹനാപകടം: ഗതാഗത തടസ്സം നേരിടുന്നു..


വയനാട് ചുരത്തിൽ (താമരശ്ശേരി ചുരം) കെ.എസ്.ആർ.ടി.സി ബസ്സും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തെത്തുടർന്ന് വലിയ രീതിയിലുള്ള ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്. 

 ചുരം ഒമ്പതാം വളവിന് സമീപമാണ് കെ.എസ്.ആർ.ടി.സി ബസ്സും ലോറിയും കൂട്ടിയിടിച്ചത്.
​ഗതാഗത തടസ്സം: വലിയ വാഹനങ്ങൾക്കും മറ്റും കടന്നുപോകാൻ കഴിയാത്ത വിധം റോഡിൽ തടസ്സം നേരിടുന്നുണ്ട്. നിലവിൽ ഇരുവശങ്ങളിലേക്കും വാഹനങ്ങളുടെ നീണ്ട നിരയാണ്.