കേരളത്തിൽ ചൂട് കനക്കുന്നു യുവി സൂചികയിൽ ഇടുക്കി മുന്നിൽ, അഞ്ച് ജില്ലകളിൽ ജാഗ്രതാ നിർദേശം



സംസ്ഥാനത്ത് വേനൽച്ചൂട് സൂര്യപ്രകാശത്തിലെ കഠിനമാകുന്നതിനിടെ അൾട്രാവയലറ്റ് രശ്‌മികളുടെ തോത് വർധിക്കുന്നത് ആശങ്കയാകുന്നു. നിലവിൽ ഇടുക്കി ജില്ലയിലാണ് ഏറ്റവും ഉയർന്ന യുവി സൂചിക രേഖപ്പെടുത്തിയിരിക്കുന്നത്.

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, വയനാട് ജില്ലകളിൽ സൂചിക ആറിലെത്തി. യുവി ഇൻഡക്സ് 6 മുതൽ 7 വരെയുള്ളത് മഞ്ഞ മുന്നറിയിപ്പിന്റെ പരിധിയിൽ വരുന്നതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

പകൽ 10 മണി മുതൽ ഉച്ചയ്ക്ക് 3 മണി വരെയാണ് സൂര്യരശ്‌മികൾക്ക്‌ ഏറ്റവും തീവ്രതയേറുന്നത്. ഈ സമയത്ത് നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കാൻ ശ്രദ്ധിക്കണം. പ്രത്യേകിച്ച് പുറം ജോലികളിൽ ഏർപ്പെടുന്നവർ, മത്സ്യത്തൊഴിലാളികൾ, ബൈക്ക് യാത്രികർ, വിനോദസഞ്ചാരികൾ എന്നിവർ ജാഗ്രത പുലർത്തണം. മലമ്പ്രദേശങ്ങളിലും ജലാശയങ്ങൾക്ക് സമീപവും ഈ രശ്‌മികളുടെ പ്രതിഫലനം കൂടുതലായിരിക്കും.