മാനന്തവാടി: രണ്ടു മണിക്കൂറോളം നാട്ടുകാരെ മുൾമുനയിൽ നിർത്തിയ വയനാട് മാനന്തവാടിയിലെ തട്ടികൊണ്ടുപോകൽ സംഭവത്തിൽ ദുരൂഹത നീക്കാൻ ഊർജിത അന്വേഷണവുമായി പൊലീസ്.
ശനിയാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു ദ്വാരക പുലിക്കാട് റോഡരികിലെ വീട്ടു മുറ്റത്ത് ക ളിക്കുകയായിരുന്ന വട്ടപ്പാറ ബിജുവിൻ്റെ മകൾ ജി യന്ന എന്ന നാലു വയസ്സുകാരിയെ കാണാതാ യത്. രണ്ടു മണിക്കൂറോളം നാട്ടുകാരെ പരിഭ്രാന്തിയിലാക്കിയതിനു ശേഷം, തരുവണ പാ ലയാണ കക്കടവ് റോഡരികിൽ കുട്ടിയെ കണ്ടെത്തിയതോടെയാണ് ആശ്വാസമായത്.
രാത്രി 7.50 ഓടെ പുലിക്കാട് ഭാഗത്തുനിന്നും ഒ രാൾ ഇരുചക്രവാഹനത്തിൽ എത്തുകയും വീടി ന് സമീപത്തായി നിർത്തുകയും വാഹനം ഓഫ് ചെയ്യാതെ വീടിനടുത്തേക്ക് നടക്കുകയും ചെയ്യു ന്നത് സമീപത്തെ സി.സി ടി.വിയിൽ പതിഞ്ഞിട്ടു ണ്ട്. ഈ സമയം ബിജുവിൻ്റെ പട്ടി കുരച്ച് ശബ്ദം ഉ ണ്ടാക്കുകയും ചെയ്തിരുന്നു.
അൽപസമയത്തിനകം ഇയാൾ കുട്ടിയെ വാഹന ത്തിലിരുത്തി തിരിച്ചുപോകുന്നതായി റോഡിൽ നിന്നും 60 മീറ്റർ മാറിയുള്ള വീട്ടിലുള്ള സി.സി ടി. വി ദൃശ്യങ്ങളിൽ കാണാൻ കഴിയുന്നുണ്ട്. മുറ്റത്ത് കളിക്കുകയായിരുന്ന കുട്ടിയെ കാണാതായതോ ടെ പരിഭ്രാന്തരായ വീട്ടുകാരും നാട്ടുകാരും പൊ ലീസും വ്യാപകമായ തിരച്ചിൽ നടത്തി.
രണ്ട് മണിക്കൂറിന് ശേഷം 10 മണിയോടടുത്ത് ത രുവണ പാലയാണ കക്കടവ് റോഡരികിൽ വെ ച്ചാണ് കുട്ടിയെ പൊതുപ്രവർത്തകൻ കൂടിയായ ജോസ് പാലയാണ കാണുന്നത്. പൊലീസും നാ ട്ടുകാരുമെത്തി കുട്ടിയെ വീട്ടിലെത്തിച്ചു. മാമൻ് കൂടെയാണ് താൻ വന്നതെന്ന് കുട്ടി ജോസിനോ ടും വീട്ടുകാരോടും പറഞ്ഞിട്ടുണ്ട്. ഇയാൾ കുട്ടിയെ ദേഹോപദ്രവമൊന്നും ഏൽപിച്ചിട്ടില്ല. പിതാവിന്റെ പരാതിയിൽ പൊലീസ് തട്ടിക്കൊണ്ടു പോകലിന് കേസെടുത്തു.
കുട്ടിയെ ചെവിയിലെ സ്വർണാഭരണം ഊരിമാറ്റാ ൻ ശ്രമിച്ചതോടെ നാലു വയസ്സുകാരി ഇത് ചെറു ക്കുകയും ബഹളം വെച്ചതോടെ കുട്ടിയെ റോഡി ൽ ഇറക്കി വിടുകയുമായിരുന്നുവെന്നും പറയപ്പെ ടുന്നുണ്ട്. പരിസരത്തെ സി.സി ടി.വി കാമറകൾ പരിശോധിച്ചതിൽ നീല സ്കൂട്ടറിൽ കുട്ടിയെ കയ റ്റിക്കൊണ്ടുപോയതായി പൊലീസിന് സൂചന ലഭി ച്ചിരുന്നു. വാഹന നമ്പറും ആളെയും തിരിച്ചറിയാ ൻ ശ്രമം തുടരുകയാണ്. അന്വേഷണത്തിനായി മാനന്തവാടി ഡി.വൈ.എസ്.പി വി.കെ. വിശ്വംഭര ന്റെ നേതൃത്വത്തിൽ മാനന്തവാടി, വെള്ളമുണ്ട സി.ഐ മാരായ പി. റഫീഖ്, ബിജു ആൻറണി എ ന്നിവരടങ്ങിയ എട്ടംഗ സംഘത്തെ നിയോഗിച്ചിട്ടു ണ്ട്.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ