ബസ് കാത്ത് നിൽക്കവെ കാറിടിച്ച് വീട്ടമ്മ മരിച്ചു.



പുൽപ്പള്ളി
എരിയപ്പിളളിയിൽ  ബസ് കാത്തുനിന്ന ഗാന്ധിനഗർ കോളനിയിലെ കല്യാണിയുടെ മകൾ രമ്യയാണ് (40) മരിച്ചത്..ബസ് കാത്തു നിൽക്കുമ്പോൾ ബത്തേരി ഭാഗത്തുനിന്ന് വന്ന സിഫ്റ്റ് കാർ രമ്യയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ രമ്യയെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗാന്ധിനഗർ കോളനിയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു രമ്യയുടെ കുടുംബം. അയൽക്കൂട്ടം കഴിഞ്ഞ് തയ്യൽ കടയ്ക്ക് സമീപം ബസ് കാത്തു നിൽക്കുമ്പോഴാണ് അപകടം