മാനന്തവാടി: സംസ്ഥാന കർഷകപുരസ്‌കാരം 2026 പ്രഖ്യാപിച്ചു. വാണിജ്യാടിസ്ഥാനത്തിൽ പശുക്കളെ വളർത്തുന്ന മികച്ചക്ഷീരകർഷകനുള്ള പുരസ്‌കാരം മാനന്തവാടിയിലെ അയ്യാനിക്കാട്ട് വീട്ടിൽ ലില്ലി മാത്യു കരസ്ഥമാക്കി. ഫെബ്രുവരി 25 ബുധനാഴ്ച്ച തിരുവനന്തപുരം കനകകുന്ന് കൊട്ടാരത്തിൽ വെച്ച് നടക്കുന്ന ചടങ്ങിൽ മന്ത്രി ചിഞ്ചുറാണിയിൽ നിന്നും ലില്ലി മാത്യു പുരസ്‌കാരം ഏറ്റുവാങ്ങും. 1 ലക്ഷം രൂപ പ്രശസ്തി പത്രം, ഫലകം എന്നിവയടങ്ങുന്നതാണ് പുരസ്കാരം. ലില്ലി മാത്യു തൻ്റെ ഫാമിൽ 149 പശുക്കളെ വളർത്തുന്നുണ്ട്. പ്രതിദിനം 2000 ലിറ്ററോളം പാൽ ഉൽപ്പ്പാദിപ്പിക്കുന്നുണ്ട്. കൂടാതെ ലില്ലീസ് ഫാം പ്രോഡക്‌ട്‌സ് എന്ന പേരിൽ 16 തരത്തിലുള്ള പാലുൽപ്പന്നങ്ങൾ ഉൽപ്പാദിപ്പിച്ച് വിപണനവും ചെയ്യുന്നുണ്ട്. ഇതോടൊപ്പം വിദേശത്തേക്ക് നാടൻ നെയ്യ് കയറ്റുമതിയും ചെയ്യുന്നുണ്ട്.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ