പ്രഭാത വാർത്തകൾ ഒറ്റനോട്ടത്തിൽ.

2026| ഫെബ്രുവരി 19 |വ്യാഴം |1201।കുംഭം7| 
1447 | റമദാൻ1

 ◾ പ​​​​ഹ​​​​ൽ​​​​ഗാം ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​നു​​​ശേ​​​ഷം ജ​​​​മ്മു​​​​കാ​​​​ഷ്മീ​​​​രി​​​​ലെ ഉ​​​​യ​​​​ർ​​​​ന്ന പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ൽ സി​​​​ആ​​​​ർ​​​​പി​​​​എ​​​​ഫ് 43 താ​​​​ത്കാ​​​​ലി​​​​ക സൈ​​​​നി​​​​ക താ​​​​വ​​​​ള​​​​ങ്ങ​​​​ൾ തു​​​​റ​​​​ന്ന​​​​താ​​​​യി വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്ത​​​​ൽ.
ഉ​​​​യ​​​​ർ​​​​ന്ന മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ ഒ​​​​ളി​​​​ച്ചു​​​​ക​​​​ഴി​​​​യു​​​​ന്ന ഭീ​​​​ക​​​​ര​​​​രെ പി​​​​ടി​​​​കൂ​​​​ടു​​​​ക ല​​​​ക്ഷ്യ​​​​മി​​​​ട്ടാ​​​​യി​​​​രു​​​​ന്നു ഇ​​​​ത്.
സ​​​​മു​​​​ദ്ര​​​​നി​​​​ര​​​​പ്പി​​​​ൽ​​​​നി​​​​ന്ന് 6000 അ​​​​ടി ഉ​​​​യ​​​​ര​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു താ​​​​ത്കാ​​​​ലി​​​​ക താ​​​​വ​​​​ള​​​​ങ്ങ​​​​ൾ. 2025 ജു​​​​ലൈ മു​​​​ത​​​​ൽ ഇ​​​​തു​​​​വ​​​​രെ 43 താ​​​​ത്കാ​​​​ലി​​​​ക കേ​​​​ന്ദ്ര​​​​ങ്ങ​​​ൾ‌ നി​​​ർ​​​മി​​​ച്ചു.

◾ഭാ​ര​ത് മ​ണ്ഡ​പ​ത്തി​ൽ ന​ട​ന്ന 'ഇ​ന്ത്യ എ​ഐ ഇം​പാ​ക്ട് ഉ​ച്ച​കോ​ടി'​യി​ൽ ചൈ​നീ​സ് നി​ർ​മി​ത റോ​ബോ​ട്ടി​നെ ത​ദ്ദേ​ശീ​യ​മാ​യി വി​ക​സി​പ്പി​ച്ച​താ​ണെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട യു​പി​യി​ലെ ഗാ​ൽ​ഗോ​ട്ടി​യാ​സ് യൂ​ണി​വേ​ഴ്സി​റ്റി​ക്ക് ക​ന​ത്ത തി​രി​ച്ച​ടി. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ സ്റ്റാ​ൾ ഉ​ച്ച​കോ​ടി​യി​ൽ നി​ന്ന് നീ​ക്കം ചെ​യ്യു​ക​യും അ​ധി​കൃ​ത​ർ പ​ര​സ്യ​മാ​യി മാ​പ്പു​പ​റ​യു​ക​യും ചെ​യ്തു. 
യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ സെ​ന്‍റ​ർ ഓ​ഫ് എ​ക്സ​ല​ൻ​സ് 350 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പ​ത്തി​ലൂ​ടെ നി​ർ​മി​ച്ച 'ഓ​റി​യോ​ൺ' എ​ന്ന റോ​ബോ​ട്ടി​ക് നാ​യ​യെ​യാ​ണ് പ്ര​ദ​ർ​ശ​ന​ത്തി​ൽ അ​വ​ത​രി​പ്പി​ച്ച​ത്. ഇ​ത് പൂ​ർ​ണ​മാ​യും ഇ​ന്ത്യ​യി​ൽ വി​ക​സി​പ്പി​ച്ച​താ​ണെ​ന്ന് പ്രൊ​ഫ​സ​ർ നേ​ഹ സിം​ഗ് മാ​ധ്യ​മ​ങ്ങ​ളോ​ട് അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ, വീ​ഡി​യോ പു​റ​ത്തു​വ​ന്ന​തോ​ടെ ഇ​ത് ചൈ​നീ​സ് ക​മ്പ​നി​യാ​യ യൂ​ണി​ട്രീ റോ​ബോ​ട്ടി​ക്സ് വി​പ​ണി​യി​ലി​റ​ക്കി​യ മോ​ഡ​ലാ​ണെ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ സാ​ങ്കേ​തി​ക വി​ദ​ഗ്ധ​ർ ക​ണ്ടെ​ത്തി. ഏ​ക​ദേ​ശം 2.3 ല​ക്ഷം രൂ​പ​യ്ക്ക് ആ​ർ​ക്കും വാ​ങ്ങാ​ൻ കി​ട്ടു​ന്ന ഈ ​റോ​ബോ​ട്ടി​നെ​യാ​ണ് സ്വ​ന്തം ക​ണ്ടു​പി​ടു​ത്ത​മാ​യി യൂ​ണി​വേ​ഴ്സി​റ്റി അ​വ​ത​രി​പ്പി​ച്ച​ത്.
വിവാ​ദം ക​ടു​ത്ത​തോ​ടെ പ്രൊ​ഫ​സ​റെ ത​ള്ളി​പ്പ​റ​ഞ്ഞു​കൊ​ണ്ട് ഗാ​ൽ​ഗോ​ട്ടി​യാ​സ് യൂ​ണി​വേ​ഴ്സി​റ്റി രം​ഗ​ത്തെ​ത്തി. പ്രൊ​ഫ​സ​ർ​ക്ക് വി​ഷ​യ​ത്തെ​ക്കു​റി​ച്ച് ശ​രി​യാ​യ അ​റി​വി​ല്ലാ​യി​രു​ന്നു​വെ​ന്നും അ​മി​താ​വേ​ശം കൊ​ണ്ടാ​ണ് തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ ന​ൽ​കി​യ​തെ​ന്നും സ​ർ​വ​ക​ലാ​ശാ​ല പ​റ​ഞ്ഞു

◾വി​മാ​ന​പ​ക​ട​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട മ​ഹാ​രാ​ഷ്ട്ര ഉ​പ​മു​ഖ്യ​മ​ന്ത്രി അ​ജി​ത് പ​വാ​റി​ന്‍റെ മ​ര​ണ​ത്തി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് എ​ൻ​സി​പി നേ​താ​ക്ക​ൾ രം​ഗ​ത്ത്. ഇ​തു​സം​ബ​ന്ധി​ച്ച് എ​ൻ​സി​പി നേ​താ​ക്ക​ളു​ടെ സം​ഘം മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.
മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ന്ദ്ര സി​വി​ൽ വ്യോ​മ​യാ​ന മ​ന്ത്രി കെ. ​റാം മോ​ഹ​ൻ നാ​യി​ഡു രാ​ജി​വ​യ്ക്ക​ണ​മെ​ന്നും വി​മാ​നാ​പ​ക​ട​ത്തി​ൽ സ്വ​ത​ന്ത്ര അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും എ​ൻ​സി​പി (എ​സ്പി) നേ​താ​വ് രോ​ഹി​ത് പ​വാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.


◾ചൈ​​നീ​​സ് നി​​ര്‍​മി​​ത റോ​​ബോ നാ​​യ ത​​ങ്ങ​​ളു​​ടെ സ്വ​​ന്തം സൃ​​ഷ്‌​ടി​​യാ​​ണെ​​ന്ന് അ​​വ​​കാ​​ശ​​പ്പെ​​ട്ട ഉ​​ത്ത​​ര്‍​പ്ര​​ദേ​​ശി​​ലെ ഗ്രേ​​റ്റ​​ര്‍ നോ​​യി​​ഡ ആ​​സ്ഥാ​​ന​​മാ​​യു​​ള്ള ഗാ​​ല്‍​ഗോ​​ട്ടി​​യാ​​സ് സ​​ര്‍​വ​​ക​​ലാ​​ശാ​​ല​​യെ എ​​ഐ ഉ​​ച്ച​​കോ​​ടി​​യി​​ല്‍​നി​​ന്ന് പു​​റ​​ത്താ​​ക്കി. അ​​വ​​കാ​​ശ​​വാ​​ദം വ്യാ​​ജ​​മാ​​ണെ​​ന്ന് തെ​​ളി​​ഞ്ഞ​​തോ​​ടെ സ​​ര്‍​വ​​ക​​ലാ​​ശാ​​ല ഔ​​ദ്യോ​​ഗി​​ക​​മാ​​യി ക്ഷ​​മാ​​പ​​ണ​​വും ന​​ട​​ത്തി.
ഗാ​​ല്‍​ഗോ​​ട്ടി​​യാ​​സ് സ​​ര്‍​വ​​ക​​ലാ​​ശാ​​ല​​യി​​ലെ ഒ​​രു പ്ര​ഫ​​സ​​ര്‍ ചൈ​​നീ​​സ് നി​​ര്‍​മി​​ത റോ​​ബോ പ്ര​​ദ​​ര്‍​ശി​​പ്പി​​ച്ചു​​കൊ​​ണ്ട് ഒ​​രു സ​​ര്‍​ക്കാ​​ര്‍ മാ​​ധ്യ​​മ​​ത്തി​​നു ന​​ല്‍​കി​​യ വാ​​ര്‍​ത്താ​​ശ​​ക​​ല​​മാ​​ണ് അ​​വ​​കാ​​ശ​​വാ​​ദ​​ങ്ങ​​ളു​​ടെ അ​​ടി​​വേ​​രി​​ള​​ക്കി​​യ​​ത്.

◾എ​​ഐ ഉ​​ച്ച​​കോ​​ടി​യോ​ട​നു​ബ​ന്ധി​ച്ചു നി​​ര​​വ​​ധി ലോ​​ക​​നേ​​താ​​ക്ക​​ളു​​മാ​​യും ഗൂ​​ഗി​​ള്‍ സി​​ഇ​​ഒ​​യു​​മാ​​യും പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തി. സ്‌​​പെ​​യി​​ന്‍ പ്ര​​സി​​ഡ​​ന്‍റ്, ക്രൊ​​യേ​​ഷ്യ​​ന്‍ പ്ര​​ധാ​​ന​​മ​​ന്ത്രി, ഫി​​ന്‍​ല​​ന്‍​ഡ് പ്ര​​ധാ​​ന​​മ​​ന്ത്രി, സെ​​ര്‍​ബി​​യ​​ന്‍ പ്ര​​സി​​ഡ​​ന്‍റ്, എ​​സ്തോ​ണി​​യൻ പ്ര​​സി​​ഡ​​ന്‍റ്, ക​​സാ​​ഖ് പ്ര​​ധാ​​ന​​മ​​ന്ത്രി, ഭൂ​ട്ടാ​​ന്‍ പ്ര​​ധാ​​ന​​മ​​ന്ത്രി എ​​ന്നി​വ​​രു​​മാ​​യി ഉ​​ഭ​​യ​​ക​​ക്ഷി ച​​ര്‍​ച്ച​​ക​​ള്‍ ന​​ട​​ത്തി​​യ പ്ര​​ധാ​​ന​​മ​​ന്ത്രി ഗൂ​​ഗി​​ള്‍ സി​​ഇ​​ഒ സു​​ന്ദ​​ര്‍ പി​​ച്ചൈ​​യെയും ക​ണ്ടു.

സ്‌​​പെ​​യി​​ന്‍ പ്ര​​സി​​ഡ​​ന്‍റ് പെ​​ഡ്രോ സാ​​ഞ്ച​​സു​​മാ​​യി ഡ​​ല്‍​ഹി​​യി​​ലെ ഹൈ​​ദ​​രാ​​ബാ​​ദ് ഹൗ​​സി​​ല്‍ മോ​​ദി ന​​ട​​ത്തി​​യ കൂ​​ടി​​ക്കാ​​ഴ്ച​​യി​​ല്‍ 2026 സം​​സ്‌​​കാ​​ര​​ത്തി​​ന്‍റെ​​യും ടൂ​​റി​​സ​​ത്തി​ന്‍റെ​​യും എ​​ഐ​​യു​​ടെ​​യും ഇ​​ന്ത്യ-​​സ്‌​​പെ​​യി​​ന്‍ വ​​ര്‍​ഷ​​മാ​​യി ആ​​ച​​രി​​ക്കാ​​ന്‍ തീ​​രു​​മാ​​ന​​മാ​​യി​​ട്ടു​​ണ്ട്. ഒ​​രു ക്രൊ​​യേ​​ഷ്യ​​ന്‍ പ്ര​​ധാ​​ന​​മ​​ന്ത്രി ഇ​​ന്ത്യ​​യി​​ല്‍ ന​​ട​​ത്തു​​ന്ന ആ​​ദ്യസ​​ന്ദ​​ര്‍​ശ​​ന​​ത്തി​​ല്‍ ക്രൊ​​യേ​​ഷ്യ​​ന്‍ പ്ര​​ധാ​​ന​​മ​​ന്ത്രി ആ​​ന്‍​ഡ്രെ​​ജ് പ്ലെ​​ങ്കോ​​വി​​ച്ചു​​മാ​​യി മോ​​ദി ച​​ര്‍​ച്ച​​ക​​ള്‍ ന​​ട​​ത്തി.

◾വം​​ശീ​​യാക്രമണം നേ​രി​ട്ട്​ ക​​ഴി​​ഞ്ഞ വ​​ര്‍​ഷം ഡി​​സം​​ബ​​റി​​ല്‍ ഉ​​ത്ത​​രാ​​ഖ​​ണ്ഡി​​ല്‍ കൊ​​ല്ല​​പ്പെ​​ട്ട ത്രി​​പു​​ര സ്വ​​ദേ​​ശി ഏ​​ഞ്ച​​ല്‍ ച​​ക്മ​​യു​​ടെ മ​​ര​​ണം നി​​ര്‍​ഭാ​​ഗ്യ​​ക​​ര​​മെ​​ന്ന് സു​​പ്രീം​​കോ​​ട​​തി.

ഇ​​ത്ത​​രം സം​​ഭ​​വ​​ങ്ങ​​ളെ ഉ​​രു​​ക്കു​​മു​ഷ്‌​ടി​​കൊ​​ണ്ട് നി​​യ​​ന്ത്രി​​ക്ക​​ണ​​മെ​​ന്ന് വ്യ​​ക്ത​​മാ​​ക്കി​​യ കോ​​ട​​തി വി​​ഷ​​യം പാ​​ര്‍​ല​​മെ​​ന്‍റാ​​ണ് പ​​രി​​ഗ​​ണി​​ക്കേ​​ണ്ട​​തെ​​ന്ന് ചൂ​​ണ്ടി​​ക്കാ​​ട്ടി.

ച​​ക്മ​​യു​​ടെ കൊ​​ല​​പാ​​ത​​ക​​ത്തി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ല്‍ വം​​ശീ​​യ വി​​വേ​​ച​​നം അ​​ടി​​സ്ഥാ​​ന​​മാ​​ക്കി​​യു​​ള്ള പ​​രാ​​തി​​ക​​ള്‍ കൈ​​കാ​​ര്യം ചെ​​യ്യു​​ന്ന​​തി​​ന് സം​​സ്ഥാ​​ന​​ങ്ങ​​ളി​​ല്‍ ഒ​​രു നോ​​ഡ​​ല്‍ ഏ​​ജ​​ന്‍​സി വേ​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ടാ​​ണ് ഹ​​ര്‍​ജി​​ക്കാ​​ര​​ന്‍ സു​​പ്രീം​​കോ​​ട​​തി​​യെ സ​​മീ​​പി​​ച്ച​​ത്. എ​​ന്നാ​​ല്‍ ഇ​​ത്ത​​ര​​ത്തി​​ല്‍ ഒ​​രു നി​​ര്‍​ദേ​​ശം ന​​ല്‍​കു​​ന്ന​​ത് വി​​വേ​​ച​​ന​​ത്തെ കൂ​​ടു​​ത​​ല്‍ പ്രോ​​ത്സാ​​ഹി​​പ്പി​​ക്കു​​മെ​​ന്ന് സു​​പ്രീം​​കോ​​ട​​തി നി​​രീ​​ക്ഷി​​ച്ചു.
അ​​തേ​​സ​​മ​​യം, വം​​ശീ​​യാ​​ധി​​ക്ഷേ​​പം സം​​ബ​​ന്ധി​​ച്ച് ഹ​​ര്‍​ജി​​ക്കാ​​ര​​ന്‍ ഉ​​ന്ന​​യി​​ച്ച വി​​ഷ​​യ​​ങ്ങ​​ള്‍ പ​​രി​​ശോ​​ധി​​ക്കാ​​ന്‍ അ​​റ്റോ​​ര്‍​ണി ജ​​ന​​റ​​ലി​​നോ​​ട് ചീ​​ഫ് ജ​​സ്റ്റീ​​സ് സൂ​​ര്യ​​കാ​​ന്ത് അ​​ധ്യ​​ക്ഷ​​നാ​​യ ബെ​​ഞ്ച് ആ​​വ​​ശ്യ​​പ്പെ​​ട്ടു. തു​​ട​​ര്‍​ന്ന് ഹ​​ര്‍​ജി​​ക​​ള്‍ ബെ​​ഞ്ച് തീ​​ര്‍​പ്പാ​​ക്കി.


◾ഗ്രൂപ്പ് എ മത്സ​ര​വും വി​ജ​യി​ച്ച​തോ​ടെ ഒ​രു മ​ത്സ​രം പോ​ലും തോ​ൽ​ക്കാ​തെ​യാ​ണ് ടീം ​ഇ​ന്ത്യ സൂ​പ്പ​ർ എ​ട്ട് ഘ​ട്ട​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​ത്.

മ​ത്സ​ര​ത്തി​ൽ ടോ​സ് നേ​ടി ആ​ദ്യം ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഇ​ന്ത്യ 20 ഓ​വ​റി​ൽ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 193 റ​ൺ​സെ​ന്ന മി​ക​ച്ച സ്കോ​റാ​ണ് പ​ടു​ത്തു​യ​ർ​ത്തി​യ​ത്.

തു​ട​ക്ക​ത്തി​ൽ ഓ​പ്പ​ണ​ർ​മാ​രെ വേ​ഗ​ത്തി​ൽ ന​ഷ്ട​മാ​യ​ത് ഇ​ന്ത്യ​ക്ക് തി​രി​ച്ച​ടി​യാ​യെ​ങ്കി​ലും മ​ധ്യ​നി​ര​യി​ലെ ത​ക​ർ​പ്പ​ൻ പ്ര​ക​ട​നം ര​ക്ഷ​ക്കെ​ത്തി. യു​വ​താ​രം അ​ഭി​ഷേ​ക് ശ​ർ​മ്മ ടൂ​ർ​ണ​മെ​ന്‍റി​ൽ തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ത​വ​ണ​യും പൂ​ജ്യ​ത്തി​ന് പു​റ​ത്താ​യ​ത് ആ​രാ​ധ​ക​രെ നി​രാ​ശ​രാ​ക്കി.

എ​ന്നാ​ൽ പി​ന്നീ​ട് ക്രീ​സി​ലെ​ത്തി​യ ശി​വം ദു​ബെ​യു​ടെ വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗാ​ണ് ക​ളി മാ​റ്റി​യ​ത്. വെ​റും 31 പ​ന്തി​ൽ നി​ന്ന് ആ​റ് സി​ക്സ​റു​ക​ളും നാ​ല് ഫോ​റു​ക​ളും അ​ട​ക്കം 66 റ​ൺ​സാ​ണ് ദു​ബെ അ​ടി​ച്ചു​കൂ​ട്ടി​യ​ത്.


◾*ശുഭദിനം*
*കവിത കണ്ണൻ*
വേട്ടക്കാരന്റെ കാലൊച്ച കേട്ടാല്‍ മൃഗങ്ങളെല്ലാം ഓടിയൊളിക്കും.  അയാള്‍ തോക്കെടുത്താല്‍ ഏതെങ്കിലും മൃഗം ചത്തുവീഴും എന്നവര്‍ക്ക് ഉറപ്പാണ്. എന്നാല്‍ ഒരു മാന്‍ മാത്രം അയാളെ പേടിച്ചില്ല.  കണ്ണില്‍ പെടുന്നവയെ മാത്രമേ അയാള്‍ കൊല്ലുന്നുളളൂ എന്ന് മാന്‍ ശ്രദ്ധിച്ചിരുന്നു.  അവന്‍ ഒരുതന്ത്രം പ്രയോഗിച്ചു.  വേട്ടക്കാരന്റെ പറമ്പിലുളള വാഴയോട് മാന്‍ പറഞ്ഞു:  എന്നെ ഒളിച്ചിരിക്കാന്‍ സഹായിച്ചാല്‍ ഞാന്‍ നിന്റെ ഇലയൊന്നും തിന്നില്ല.  വാഴസമ്മതിച്ചു.  ആഴ്ചകളോളം വാഴ മാനിനെ മറച്ചുപിടിച്ചു.  കുറച്ച് കഴിഞ്ഞപ്പോള്‍ വാഴ മാനിനോട് ചോദിച്ചു:  നിന്നെ സംരക്ഷിക്കുന്നത് കൊണ്ട് എനിക്കെന്താണ് ഗുണം. മാന്‍ പറഞ്ഞു:  ഞാന്‍ നിന്നെ ഉപദ്രവിച്ചില്ലല്ലോ.. ഇപ്പോല്ൾ നമ്മള്‍ രണ്ടുപേരും സുരക്ഷിതരല്ലേ.. വിശന്നാല്‍ മാന്‍ തന്നെ തിന്നുമെന്ന സംശയിച്ച്  അടുത്തതവണ വേട്ടക്കാരന്‍ വന്നപ്പോള്‍ വാഴ ഇലകള്‍ നിവര്‍ത്തി.  മാനിനെ കണ്ട അയാള്‍ അതിനെ വെടിവെച്ചുവീഴ്ത്തി.  ഇത്രയും നാള്‍ മാനിനെ സംരക്ഷിച്ചത് വാഴയാണെന്ന് മനസ്സിലാക്കി വാഴയെ ഒറ്റവെട്ടിന് നിലത്തിട്ടു.  ഒന്നിനെമാത്രം ആശ്രയിച്ചും വിശ്വസിച്ചും എക്കാലവും നിലനില്‍ക്കാനാവില്ല.  പരസ്പരം ലഭിക്കുന്ന തണലാണ് എല്ലാ ബന്ധങ്ങളേയും നിലനിര്‍ത്തുന്നത്.   ആ ശേഷി അവസാനിക്കുകയോ തീരുമാനംമാറുകയോ ചെയ്താല്‍ ബന്ധങ്ങളില്‍ ഉലച്ചിലുകള്‍ ഉണ്ടാകും.  ഒരേ പാലത്തിലൂടെ അങ്ങോട്ടും ഇങ്ങോട്ടുമുളള യാത്ര ഉറപ്പാക്കുന്നതാണ് സുരക്ഷിതം.  പരസ്പരം ചെളിവാരിയെറിയുന്നത് ആത്മാഭിമാനത്തേയും പരസ്പരബഹുമാനത്തേയും ബാധിക്കും.  അടുത്തിടപഴകുമ്പോള്‍ മനസ്സിലാകുന്ന ന്യൂനതകള്‍ എല്ലാവര്‍ക്കുമുണ്ടാകും.  ഒന്നുകില്‍ അവയോടുപൊരുത്തപ്പെടാന്‍ ശീലിക്കണം. അല്ലെങ്കില്‍ വിടപറയണം.  അവയെ പൊതുമധ്യത്തിലേക്ക് വലിച്ചിടരുത്.  പരസ്പരം തണലാകാന്‍ ശ്രമിക്കണം - ശുഭദിനം