പ്രധാന നിർദ്ദേശങ്ങൾ ഇവയാണ്:
✅ അവധി ദിവസങ്ങളിൽ ക്ലാസ് പാടില്ല: വിദ്യാർത്ഥികൾക്ക് വിശ്രമം ഉറപ്പാക്കാൻ അവധി ദിവസങ്ങളിലെ ക്ലാസുകൾ ഒഴിവാക്കണം.
✅ അധ്യാപകർക്ക് സമ്മാനം വേണ്ട: അധ്യാപകർ തങ്ങളുടെ ജന്മദിനത്തിൽ കുട്ടികളിൽ നിന്നും ഗിഫ്റ്റുകൾ വാങ്ങാൻ പാടില്ല.
✅ പുതിയ സ്കൂൾ കെട്ടിടങ്ങൾ ഹൈടെക് ആവണം: ഇനി നിർമ്മിക്കുന്ന സ്കൂൾ കെട്ടിടങ്ങളിൽ ലിഫ്റ്റ്, ഫാൻ, എസി എന്നിവ നിർബന്ധമായും ഉണ്ടായിരിക്കണം.
✅ ബാക്ക് ബെഞ്ചേഴ്സ് വേണ്ട: ക്ലാസുകളിൽ 'ബാക്ക് ബെഞ്ചേഴ്സ്' എന്ന രീതി ഒഴിവാക്കണം. എല്ലാ കുട്ടികൾക്കും തുല്യ പരിഗണന ലഭിക്കണം.
✅ ഭരണഘടനാ ആമുഖം: സ്കൂളുകളിലെ സ്പെഷ്യൽ അസംബ്ലിയിൽ ഭരണഘടനയുടെ ആമുഖം വായിക്കണം.
✅ കുട്ടികൾക്ക് ഇൻഷുറൻസ്: 1 മുതൽ 12 വരെ ക്ലാസുകളിലെ കുട്ടികൾക്കായി ഈ അധ്യയന വർഷം തന്നെ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കും.
✅ പഴയ വിദ്യാർത്ഥി സംഘടനകൾക്ക് ബൈ-ലോ: പൂർവ്വ വിദ്യാർത്ഥി സംഘടനകളുടെ പ്രവർത്തനം കാര്യക്ഷമമാക്കാൻ പുതിയ ബൈ-ലോ കൊണ്ടുവരും.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ