കൊണ്ടോട്ടിയിൽ കരിപ്പൂർ എയർപോർട്ട് റോഡിൽ നിർത്തിയിട്ടിരുന്ന സ്വകാര്യ ബസുകൾക്ക് തീപിടിച്ചു. ഇന്ന് വൈകുന്നേരം 3:30-ഓടെയാണ് സംഭവം ഉണ്ടായത്.
കരിപ്പൂർ വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാൻഡ്‌ലിങ് ടീം ആയ ഭദ്രയുടെ ബസുകൾ ആണ് കത്തിയത്. വിമാനത്താവളത്തിന് സമീപത്തെ ഒഴിഞ്ഞ പ്രദേശത്ത് നിർത്തിയിട്ടിരുന്ന ബസുകൾക്കാണ് തീപിടിച്ചത്. നിലവിൽ സർവീസ് നടത്താത്ത ബസുകളാണിവയെന്നാണ് വിവരം. അടുത്തടുത്തായി നിർത്തിയിട്ടിരിക്കുക യായിരുന്നു ബസുകൾ. വിമാനത്താവള സ്റ്റാഫുകൾക്കായി സർവീസ് നടത്തിയിരുന്ന ബസുകളാണിവ. കരിപ്പൂർ വിമാനത്താവളത്തിലെ ഫയർ എഞ്ചിനും കോഴിക്കോട്ട് നിന്നുള്ള അഗ്നിശമനാ യൂണിറ്റുമെത്തിയാണ് തീയണച്ചത്. തീ പൂർണാമായും നിയന്ത്രണവിധേയമാക്കിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.
തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ