കോഴിക്കോട് ബീച്ചിൽ കഞ്ചാവ് ഉണക്കാനിട്ട് കിടന്നുറങ്ങിയയാൾ പൊലീസ് പിടിയിൽ



കോഴിക്കോട് ബീച്ചിൽ കഞ്ചാവ് ഉണക്കാൻ ഇട്ട് കിടന്ന് ഉറങ്ങിയ ആൾ പിടിയിൽ. വെള്ളയിൽ സ്വദേശി മുഹമ്മദ് റാഫിയാണ് അറസ്റ്റിലായത്. രാവിലെ ബീച്ചിൽ വ്യായാമത്തിന് എത്തിയ ആളുകളാണ് ഇയാളെ ആദ്യം കണ്ടത് . മുഹമ്മദ് റാഫി നേരത്തെയും കഞ്ചാവ് കേസുകളിൽ പ്രതിയാണ്.

കോഴിക്കോട് ഏറ്റവും കൂടുതൽ ആളുകൾ, എത്തുന്ന സ്ഥലത്താണ്, ഒരാൾ പരസ്യമായി കഞ്ചാവ് ഉണക്കാൻ ഇട്ട ശേഷം കിടന്ന് ഉറങ്ങുന്നത് . രാവിലെ നടക്കാൻ എത്തിയ ആളുകൾക്ക് സംശയം തോന്നിയതോടെ പൊലീസിൽ വിവരം അറിയിച്ചു . ഉടൻ വെള്ളയിൽ പൊലീസിൽ വിവരം അറിയിച്ചു.

ഇവർ സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് ഉണക്കാൻ ഇട്ടത് കഞ്ചാവാണെന്ന് സ്ഥിരീകരിച്ചത് . പിന്നാലെ പ്രതിയെ കസ്റ്റഡിയിൽ എടുത്തു. വെള്ളയിൽ സ്വദേശി മുഹമ്മദ് റാഫിയാണ് പിടിയിലായത് . സ്ഥിരം കഞ്ചാവ് കേസിൽ പ്രതിയായ ഇയാളെ പൊലീസ് ചോദ്യം ചെയ്യുകയാണ് . പിന്നീട് കോടതിയിൽ ഹാജരാക്കും . അതേസമയം, നിരന്തരം പൊലീസ് പട്രോളിങ് നടക്കുന്ന മേഖലയിൽ ഒരാൾ കഞ്ചാവുമായി കിടന്ന് ഉറങ്ങിയതോടെ, പൊലീസിനെതിരെ വിമർശനവും ഉയരുന്നുണ്ട് .

അതിനിടെ പാലക്കാട് പരുതൂരിൽ സ്വർണമെന്ന് കരുതി മുക്കുപണ്ടങ്ങൾ കവർന്നു. വീടിന്റെ ഗ്രില്ല് തകർത്താണ് കവർച്ച. കൊടുമുണ്ട സ്വദേശി മുജീബ് റഹ്മാൻ്റെ വീട്ടിലാണ് കവർച്ച നടന്നത്.മോഷ്‌ടാക്കൾ എത്തുന്ന വിവിധ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.