*⬛ഇന്ത്യയെ ആക്രമിച്ചാൽ തിരിച്ചടിക്കും: രാഷ്‌ട്രപതി*
ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ സാമൂഹികസുരക്ഷാ പദ്ധതികളിലൂടെ 95 കോടി പേർക്കു പ്രയോജനം ലഭിക്കുന്നുണ്ടെന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമു. കഴിഞ്ഞ ദശകത്തിൽ 25 കോടി ആളുകളെ ദാരിദ്ര്യത്തിൽനിന്ന് മോദി സർക്കാർ കരകയറ്റിയതായും നാലു കോടി വീടുകൾ സർക്കാർ നിർമിച്ചിട്ടുണ്ടെന്നും രാഷ്‌ട്രപതി പറഞ്ഞു.
ഇന്ത്യയുടെ ദ്രുതഗതിയിലുള്ള പുരോഗതി ആഗോളതലത്തിൽ ചർച്ചയാണെന്നും രാജ്യത്തു ക്രിയാത്മക മാറ്റമുണ്ടെന്നും മുർമു പറഞ്ഞു. ഇന്ത്യക്കെതിരേയുള്ള ഏതൊരു ആക്രമണത്തിനും ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും ഓപ്പറേഷൻ സിന്ദൂർ ഉദാഹരണമാണെന്നും അവർ ഓർമിപ്പിച്ചു.
ഇന്ത്യയുടെ സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തുന്നതിനായി മിഷൻ സുദർശൻ ചക്രയുടെ പ്രവർത്തനങ്ങൾ നടന്നുവരികയാണ്. പാർലമെന്റ് ബജറ്റ് സമ്മേളനത്തിനു തുടക്കം കുറിച്ച് ലോക്സഭയുടെയും രാജ്യസഭയുടെയും സംയുക്ത സമ്മേളനത്തിൽ നയപ്രഖ്യാപന പ്രസംഗം നടത്തുകയായിരുന്നു രാഷ്‌ട്രപതി.
മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതിയെച്ചൊല്ലി പ്രതിപക്ഷ ഇന്ത്യ സഖ്യം എംപിമാർ രാഷ്ട്രപതിയുടെ പ്രസംഗത്തിനിടെ പ്രതിഷേധിച്ചു. രാജ്യത്തിന്റെ സാന്പത്തിക അവലോകന റിപ്പോർട്ട് ഇന്നു പാർലമെന്റിൽ സമർപ്പിക്കും. ചരിത്രത്തിലാദ്യമായി ഞായറാഴ്ച രാവിലെ 11ന് ധനമന്ത്രി നിർമല സീതാരാമൻ കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം ഫെബ്രുവരി 13ന് അവസാനിക്കും. മാർച്ച് ഒന്‍പതു മുതൽ ഏപ്രിൽ രണ്ടുവരെ വീണ്ടും പാർലമെന്റ് സമ്മേളിക്കും.
യൂറോപ്യൻ യൂണിയനുമായുള്ള സ്വതന്ത്ര വ്യാപാരക്കരാർ സേവന, ഉത്പാദന മേഖലകളെ ഉത്തേജിപ്പിക്കുമെന്നും യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും രാഷ്‌ട്രപതി കൂട്ടിച്ചേർത്തു. സർക്കാരിന്റെ സാന്പത്തിക പരിഷ്കാരങ്ങൾ ’റിഫോംസ് എക്സ്പ്രസ്’ ദരിദ്രർക്കും മധ്യവർഗത്തിനും പ്രയോജനം ചെയ്യുന്നുണ്ട്. ചരിത്രപരമായ ജിഎസ്ടി പരിഷ്കരണം പൗരന്മാർക്ക് ഒരു ലക്ഷം കോടി രൂപയുടെ ലാഭം ഉറപ്പാക്കി. ആദായനികുതി നിയമ പരിഷ്കാരത്തിലൂടെ 12 ലക്ഷം രൂപ വരെയുള്ള വരുമാനം നികുതിയിൽ നിന്നൊഴിവാക്കി.
മാവോയിസ്റ്റ് അക്രമം ഉടൻ ഇല്ലാതാകുമെന്നു മുർമു അറിയിച്ചു. പിന്നാക്ക സമുദായങ്ങളുടെ ക്ഷേമമാണു സർക്കാരിന്റെ മുൻഗണന. വിവിധ ക്ഷേമപദ്ധതികളിലൂടെ സ്ത്രീകളെ ശക്തീകരിക്കുന്നു. ലോകത്തിലെ രണ്ടാമത്തെ വലിയ മത്സ്യോത്പാദന രാജ്യമാണ് ഇന്ത്യ. റെയിൽവേ 100 ശതമാനം വൈദ്യുതീകരണത്തോടടുക്കുന്നു.
അതിവേഗ വന്ദേഭാരത് സർവീസുകൾ മുതൽ പുതിയ രാജധാനി ട്രെയിനുകൾ വരെയുള്ളവ റെയിൽവേ വികസനത്തിന് ആക്കം കൂട്ടുന്നു. നിലവിൽ 150 വന്ദേ ഭാരത് ട്രെയിനുകൾ ഓടുന്നുണ്ട്. വന്ദേ ഭാരത് സ്ലീപ്പർ സുപ്രധാന നേട്ടമാണ്.
*🟨അജിത് പവാര്‍ സഞ്ചരിച്ച വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെടുത്തു*
ബാരാമതി: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണത്തിനിടയാക്കിയ വിമാനാപകടത്തിന്റെ കാരണം കണ്ടെത്താനുള്ള നിര്‍ണായക തെളിവുകള്‍ ഡിജിസിഎക്ക് ലഭിച്ചു. തകര്‍ന്ന വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് ഡിജിസിഎ അപകടസ്ഥലത്തുനിന്ന് കണ്ടെടുത്തു. ഡിജിസിഎ ഇത് ഏറ്റെടുത്ത് വിശദമായ പരിശോധനയ്ക്കായി അയക്കും.
അപകടസമയത്തെ വിമാനത്തിന്റെ വേഗത, ഉയരം, എന്‍ജിന്റെ പ്രവര്‍ത്തനം, പൈലറ്റുമാരുടെ സംഭാഷണം എന്നിവ ബ്ലാക്ക് ബോക്സ് പരിശോധിക്കുന്നതിലൂടെ വ്യക്തമാകും. ലാന്‍ഡിംഗിനിടെയുണ്ടായ സാങ്കേതിക തകരാറാണോ അതോ മോശം കാലാവസ്ഥയാണോ അപകടത്തിന് കാരണമായതെന്ന് ഇതിലൂടെ സ്ഥിരീകരിക്കാന്‍ സാധിക്കും.
ബ്ലാക്ക് ബോക്സിന് പുറമെ വിമാനത്തിന്റെ അവശിഷ്ടങ്ങളും വിദഗ്ധ സംഘം പരിശോധിച്ചുവരികയാണ്. ഡിജിസിഎയുടെ പ്രത്യേക അന്വേഷണ സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
*🟨പൈലറ്റുമാരുടെ ജോലിഭാരം കുറയ്ക്കാനുള്ള നിയമങ്ങള്‍ ഉടന്‍ നടപ്പിലാക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി*
ന്യൂഡല്‍ഹി: പൈലറ്റുമാരുടെ ക്ഷീണവും വിശ്രമമില്ലായ്മയും പരിഹരിക്കുന്നതിനായി കൊണ്ടുവന്ന പുതിയ പരിഷ്കാരങ്ങള്‍ നടപ്പിലാക്കുന്നത് വൈകിപ്പിക്കുന്നതില്‍ വ്യോമയാന നിയന്ത്രണ ഏജന്‍സിയായ ഡിജിസിഎയോട് വിശദീകരണം തേടി ഡല്‍ഹി ഹൈക്കോടതി. പൈലറ്റുമാരുടെ ജോലി സമയം സംബന്ധിച്ച പുതിയ നിയമങ്ങള്‍ അനിശ്ചിതമായി നീട്ടിവെച്ചതിനെതിരെയുള്ള ഹര്‍ജിയിലാണ് കോടതി ഇടപെടല്‍.
പൈലറ്റുമാരുടെ ക്ഷീണം കുറയ്ക്കുന്നതിനായി രാത്രികാല ജോലി സമയം കുറയ്ക്കാനും ആഴ്ചയിലെ വിശ്രമ സമയം 36 മണിക്കൂറില്‍ നിന്ന് 48 മണിക്കൂറായി വര്‍ദ്ധിപ്പിക്കാനും വ്യവസ്ഥ ചെയ്യുന്ന നിയമങ്ങള്‍ 2024 ജനുവരിയിലാണ് ഡിജിസിഎ പ്രഖ്യാപിച്ചത്. ജൂണ്‍ ഒന്നിനകം ഈ നിയമങ്ങള്‍ നടപ്പിലാക്കണമെന്നായിരുന്നു ആദ്യ നിര്‍ദ്ദേശം. എന്നാല്‍ എയര്‍ലൈന്‍ കമ്പനികളുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് ഡിജിസിഎ ഈ കാലാവധി അനിശ്ചിതമായി നീട്ടിവെക്കുകയായിരുന്നു.
വിമാനയാത്രക്കാരുടെയും പൈലറ്റുമാരുടെയും സുരക്ഷ കണക്കിലെടുത്ത് ഈ നിയമങ്ങള്‍ അനിവാര്യമാണെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു. പൈലറ്റുമാരുടെ ക്ഷീണം വിമാനാപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിഷയത്തില്‍ ഡിജിസിഎയുടെ മറുപടി ആവശ്യപ്പെട്ട കോടതി, കേസ് വീണ്ടും പരിഗണിക്കുന്നതിനായി മാറ്റി.
*🟨കുവൈത്തിലെ പ്രവാസി തൊഴിലാളികൾക്ക് സുരക്ഷിത താമസം: ഷദ്ദാദിയയിൽ മൂന്ന് പാർപ്പിട സമുച്ചയങ്ങൾ*
കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രവാസി തൊഴിലാളികൾക്ക് സുരക്ഷിതവും മാന്യവുമായ താമസസൗകര്യം ഉറപ്പാക്കുന്നതിന്, ഷദ്ദാദിയ മേഖലയിൽ മൂന്ന് വലിയ പാർപ്പിട സമുച്ചയങ്ങൾ സ്ഥാപിക്കാൻ കുവൈത്ത് മുനിസിപ്പൽ കൗൺസിൽ അംഗീകാരം നൽകി. തിങ്കളാഴ്ച ചേർന്ന കൗൺസിൽ യോഗത്തിലാണ് നിർണായക തീരുമാനം കൈക്കൊണ്ടത്.
പദ്ധതിക്കായി അനുവദിച്ച ഭൂമി ധനമന്ത്രാലയത്തിന് കീഴിലുള്ള സ്റ്റേറ്റ് പ്രോപ്പർട്ടി വിഭാഗത്തിന് കൈമാറുമെന്നും, ഈ ഭൂമികൾ സ്വകാര്യ മേഖലയ്ക്ക് പൊതു ലേലത്തിലൂടെ കൈമാറ്റം ചെയ്യില്ലെന്നും കൗൺസിൽ വ്യക്തമാക്കി. സർക്കാർ നേരിട്ടുള്ള നിയന്ത്രണത്തിലും മേൽനോട്ടത്തിലുമാകും പാർപ്പിട സമുച്ചയങ്ങളുടെ വികസനം നടക്കുക.
നഗരാസൂത്രണ വകുപ്പിന്റെ കർശനമായ സാങ്കേതികവും സുരക്ഷാപരവുമായ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുക. കെട്ടിടങ്ങളുടെ ഉയരം, താമസ യൂണിറ്റുകളുടെ ക്രമീകരണം, തീസുരക്ഷാ സംവിധാനങ്ങൾ, ശുചിത്വ–ആരോഗ്യ സൗകര്യങ്ങൾ, പാർക്കിങ് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിൽ വ്യക്തമായ നിബന്ധനകളാണ് മുന്നോട്ടുവെച്ചിരിക്കുന്നത്.
നഗരമധ്യങ്ങളിൽ നിലവിലുള്ള തൊഴിലാളി താമസ തിരക്ക് കുറയ്ക്കുക, പര്യാപ്ത സുരക്ഷാ സൗകര്യങ്ങൾ ഇല്ലാത്ത താമസ സാഹചര്യങ്ങൾ ഒഴിവാക്കുക, തൊഴിലാളികൾക്ക് ആരോഗ്യകരവും മനുഷ്യാവകാശപരമായതുമായ ജീവിത സാഹചര്യം ഉറപ്പാക്കുക എന്നിവയാണ് പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. പ്രവാസി തൊഴിലാളികളുടെ ജീവിത നിലവാരം ഉയർത്തുന്നതിനൊപ്പം നഗര വികസനത്തെ കൂടുതൽ ക്രമബദ്ധമാക്കുന്ന ദീർഘകാല നയത്തിന്റെ ഭാഗമായാണ് ഈ പദ്ധതി വിലയിരുത്തപ്പെടുന്നത്."
*"പിഎഫ്‌ഐ കേന്ദ്രങ്ങളിൽ
എൻഐഎ പരിശോധന*
കൊച്ചി
നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പിഎഫ്ഐ) കേന്ദ്രങ്ങളിൽ ബുധനാഴ്‌ച സംസ്ഥാന വ്യാപകമായി ദേശീയ അന്വേഷണ ഏജൻസി(എൻഐഎ)യുടെ പരിശോധന. എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലായി ഒന്പത് കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ നിരവധി ഡിജിറ്റൽ ഉപകരണങ്ങളും രേഖകളും കണ്ടെടുത്തു.
പിഎഫ്ഐയുടെ ക്രിമിനൽ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് 2022 സെപ്‌തംബറിൽ എൻഐഎ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. പിഎഫ്‌ഐ നേതൃത്വത്തിൽ ഇന്ത്യയിൽ അക്രമത്തിലൂന്നിയ ആശയം പ്രചരിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടുള്ളതാണ് കേസ്. രാജ്യത്തെ ഛിന്നഭിന്നമാക്കി 2047ഓടെ ഇസ്ലാമിക ഭരണം സ്ഥാപിച്ച് പിടിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെ ഗൂഢാലോചന നടത്തിയെന്ന് കാണിച്ചാണ് എൻഐഎ കേസ് രജിസ്റ്റർ ചെയ്‌തത്."
*🟨"സിപിഐ എം പ്രവർത്തകരെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ് ; പോപ്പുലർ ഫ്രണ്ട് പ്രവർത്തകന്
9 വർഷം കഠിനതടവും പിഴയും*
കൊല്ലം
സിപിഐ എം പ്രവർത്തകരെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ ഒന്നാം പ്രതിയായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകന് തടവും പിഴയും. കുളപ്പാടം പുത്തൻകട ജങ്‌ഷൻ ജാബിർ മൻസിലിൽ അനു എന്ന മുഹമ്മദ് അൻവറി (23)നാണ് ഒന്പതുവർഷം കഠിനതടവും 70,000രൂപ പിഴയും. കൊല്ലം അസിസ്റ്റന്റ് സെഷൻസ് ജഡ്ജ് അരുൺ എം കുരുവിളയാണ് ശിക്ഷ വിധിച്ചത്.
സിപിഐ എം പ്രവർത്തകരായ നിസാർ, രഞ്ജിത്ത്, സൈഫുദീൻ എന്നിവരെ വാളും കമ്പിവടിയും ഉപയോഗിച്ച് മാരകമായി വെട്ടിപ്പരിക്കേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ശിക്ഷ. ഇവരോടുള്ള രാഷ്ട്രീയ വിരോധത്താൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ മുഹമ്മദ് അൻവർ, മുഹമ്മദ് ഫൈസൽ, ഇർഷാദ്, ഷഹീർമുസലിയാർ, മുഹമ്മദ് താഹിർ, ഷാൻ, സലിം അബ്ദുൽ ജലീൽ, ഷാഫി, കിരാർ, ഹുസൈൻ എന്നിവർ ചേർന്ന് ആക്രമിക്കുകയായിരുന്നു. കേസിലെ ഏഴു പ്രതികളെ നേരത്തെ ശിക്ഷിച്ചിരുന്നു. മൂന്നുപേർ ഇപ്പോഴും ഒളിവിലാണ്.
2012 ജനുവരി മൂന്നിന് പുലർച്ചെ രണ്ടിന് കണ്ണനല്ലൂർ കുളപ്പാടം ജങ്‌ഷനു സമീപമായിരുന്നു സംഭവം. പരിക്കേറ്റവരുടെ അവസ്ഥ ഗുരുതരമായതിനാൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് നേരിട്ടെത്തി അവരുടെ മരണമൊഴി രേഖപ്പെടുത്തിയിരുന്നു. വിചാരണവേളയിൽ ഒളിവിൽപോയ ഒന്നാം പ്രതി മുഹമ്മദ് അൻവർ സൗദിയിൽ കഴിയുകയായിരുന്നു. നാലുമാസം മുമ്പ് രഹസ്യമായി കാസർകോട് എത്തിയപ്പോഴാണ് പിടിയിലായത്."
*🟨"പേരാമ്പ്രയിൽ ലക്ഷങ്ങളുടെ കുഴൽപ്പണവേട്ട: രണ്ടു പേർ പിടിയിൽ*
പേരാമ്പ്ര: ബംഗളൂരുവിൽ നിന്നും കൊടുവള്ളിയിലേക്ക് കാറിൽ കടത്തുകയായിരുന്ന 72,60,000 രൂപയുടെ കുഴൽപ്പണവുമായി രണ്ട് പേർ പേരാമ്പ്ര പൊലീസ് പിടിയിൽ. മാനിപുരം വടക്കെ അപ്പമണ്ണിൽ സഫ്‌വാൻ (33), കൊടുവള്ളി വാവാട് സ്വദേശി മാളികതടത്തിൽ അലി ഇർഷാദ് (36) എന്നിവരാണ് അറസ്റ്റിലായത്. കർണാടകയിൽ നിന്ന് സ്ഥിരമായി പണം കടത്തുന്ന സംഘത്തിലെ കണ്ണികളാണ് ഇരുവരുമെന്ന് പൊലീസ് പറഞ്ഞു.
കോഴിക്കോട് റൂറൽ എസ്പി ഫറാഷിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് ബുധനാഴ്ച വൈകീട്ട് കല്ലോട് ബ്ലോക്ക് ഓഫീസ് റോഡ് ജംഗ്ഷനിൽ വെച്ചാണ് പ്രതികൾ സഞ്ചരിച്ചിരുന്ന കർണാടക രജിസ്‌ട്രേഷനിലുള്ള (KA 51 MJ 9501) വെള്ള ക്രെറ്റ കാർ പൊലീസ് തടഞ്ഞത്. പരിശോധനയുടെ ആദ്യഘട്ടത്തിൽ പണം കണ്ടെത്താനായില്ലെങ്കിലും, വിശദമായ പരിശോധനയിൽ കാറിന്റെ ഡോർ പാഡുകൾക്കിടയിൽ രഹസ്യ അറകൾ കണ്ടെത്തി. ഡോർ പാഡ് ഇളക്കി മാറ്റിയപ്പോൾ 500, 200, 100 രൂപയുടെ നോട്ടുകെട്ടുകൾ അടുക്കി വെച്ച നിലയിലായിരുന്നു. തുടർന്ന് ടെല്ലർ മെഷീൻ എത്തിച്ച് നോട്ടുകൾ എണ്ണിത്തിട്ടപ്പെടുത്തിയ ശേഷം പ്രതികളെയും പണവും വാഹനവും സ്റ്റേഷനിലേക്ക് മാറ്റി.
പിടിക്കപ്പെടാതിരിക്കാൻ മുത്തങ്ങ, തോൽപ്പെട്ടി, കൂട്ടുപുഴ ചെക്ക് പോസ്റ്റുകൾ മാറി മാറിയാണ് ഇവർ പണം കടത്താൻ ഉപയോഗിച്ചിരുന്നത്. പേരാമ്പ്ര ഇൻസ്പെക്ടർ പി ജംഷീദ്, സബ് ഇൻസ്പെക്ടർ സനദ് പി പ്രദീപ്, എസ്ഐ രാജേഷ്, എഎസ്ഐ രാജേഷ്, സീനിയർ സിപിഒമാരായ അനുരാജ്, ജ്യോതേഷ് എന്നിവരടങ്ങുന്ന സംഘമാണ് പണം പിടികൂടിയത്."
*🟨"തെങ്ങ് തലയിൽ വീണ് നേപ്പാൾ സ്വദേശി മരിച്ചു*
പുത്തൻചിറ: പിണ്ടാണിയിൽ ഉണങ്ങിയ തെങ്ങ് തലയിൽ വീണ് നേപ്പാൾ സ്വദേശി മരിച്ചു. നേപ്പാൾ പൊഹറ സ്വദേശി മദൻകുമാർ ഖടുക്ക (27) ആണ് മരിച്ചത്. ബുധനാഴ്ച പകൽ ഒന്നിനായിരുന്നു അപകടം. പിണ്ടാണി സ്വദേശിക്കൊപ്പം മരംവെട്ട് ജോലിക്ക് എത്തിയതായിരുന്നു മദൻകുമാർ.
മരം മുറിച്ചു മാറ്റിയ ശേഷം കയർ മടക്കി വെക്കുന്നതിനിടെ തൊട്ടടുത്ത് നിന്നിരുന്ന ഉണങ്ങിയ തെങ്ങ് ഒടിഞ്ഞ് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മദൻകുമാറിനെ ഉടൻ തന്നെ മാളയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വ്യാഴാഴ്ച മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടം നടത്തും."
*"ഐ ലീഗ് ഫെബ്രുവരി 21ന് തുടങ്ങും*
ന്യൂഡൽഹി
ഐ ലീഗ് ഫുട്‌ബോളിന്റെ പരിഷ്‌കരിച്ച പതിപ്പിന് ഫെബ്രുവരി 21ന് തുടക്കമാകും. 11 ടീമുകളാണ് ഇക്കുറി. ആകെ 80 മത്സരങ്ങൾ. അതേസമയം, ചർച്ചിൽ ബ്രദേഴ്‌സ് കളിക്കുമെന്ന കാര്യത്തിൽ ഉറപ്പുനൽകിയിട്ടില്ല.
ഗോകുലം കേരള എ-ഫ്‌സി, ഡയമണ്ട് ഹാർബർ, ചൻമാരി എഫ്‌സി, റിയൽ കശ്-മീർ, രാജസ്ഥാൻ യുണൈറ്റഡ്, ഡെന്പോ എസ്‌സി, നാംധാരി എഫ്‌സി, ഷില്ലോങ് ലജോങ്, ശ്രീനിധി ഡെക്കാൺ, ഐസ്വാൾ എഫ്‌സി.
രണ്ട് ഗ്രൂപ്പുകളായിട്ടാണ് ആദ്യ റൗണ്ട് മത്സരങ്ങൾ. മികച്ച ആറ് ടീമുകൾ രണ്ടാം അടുത്ത ഘട്ടത്തിലേക്ക് മുന്നേറും. കൂടുതൽ പോയിന്റ് കിട്ടുന്ന ടീം ജേതാക്കളാകും."
*🟨"മിന്നാതെ സഞ്ജു*
വിശാഖപട്ടണം
ഒരിക്കൽകൂടി സഞ്‌ജു സാംസൺ മിന്നിത്തിളങ്ങാതെ അവസാനിപ്പിച്ചു. 15 പന്തിൽ 24 റൺ. മൂന്ന് ഫോറും ഒരു സിക്‌സറും പറത്തിയെങ്കിലും വലിയ ഇന്നി ങ്സിനുള്ള അവസരം നഷ്‌ടമാക്കി. ന്യൂസിലൻഡിനെതിരായ നാലാം ട്വന്റി20 ക്രിക്കറ്റ് മത്സരത്തിൽ ഓപ്പണറായി ഇറങ്ങിയ സഞ്‌ജു ഏഴാമത്തെ ഓവറിൽ സ്‌പിന്നറായ മിച്ചെൽ സാന്റ്‌നെറുടെ പന്തിൽ ബൗൾഡായി. ആദ്യ മൂന്ന് കളിയിൽ 10, 6, 0 എന്നിങ്ങനെയായിരുന്നു സ്‌കോർ. 50 റണ്ണിന്റെ ആശ്വാസ ജയത്തോടെ ന്യൂസിലൻഡ് പരമ്പര തോൽവിയുടെ ആഘാതം കുറച്ചു(1–3).
തകർപ്പൻ അർധസെഞ്ചുറിയുമായി(15 പന്തിൽ 50) കളംനിറഞ്ഞ ശിവം ദുബെയുടെ(23 പന്തിൽ 65) ഇന്നിങ്സ് പാഴായി.
*സ്‌കോർ: ന്യൂസിലൻഡ് 215/7, ഇന്ത്യ 165(18.4)*
ജയിക്കാൻ 200 റണ്ണിന് പുറത്ത് വേണ്ടിയിരുന്ന ഇന്ത്യയെ നടുക്കിയാണ് തുടക്കം. മാറ്റ് ഹെൻറി എറിഞ്ഞ ആദ്യ പന്തിൽ അഭിഷേക് ശർമ പുറത്തായി. അടുത്ത ഓവറിൽ ക്യാപ്‌റ്റൻ സൂര്യകുമാർ യാദവും മടങ്ങി. എട്ട് പന്തിൽ എട്ട് റൺ. രണ്ട് ഓവറിൽ രണ്ട് വിക്കറ്റ് നഷ്‌ടത്തിൽ ഒമ്പത് റണ്ണെന്ന നിലയിൽ പതറിയ ഇന്ത്യയെ രക്ഷിക്കാൻ സഞ്‌ജുവിനൊത്ത് റിങ്കു സിങ് ചേർന്നു. ഇൗ കൂട്ടുകെട്ട് 46 റണ്ണെടുത്തു. നാലാം നമ്പറിൽ മികച്ച പ്രകടനം നടത്തിയ റിങ്കു 30 പന്തിൽ മൂന്ന് ഫോറും രണ്ട് സിക്‌സറുമടക്കം 39 റണ്ണുമായാണ് മടങ്ങിയത്. ഹാർദിക് പാണ്ഡ്യ രണ്ട് റണ്ണിൽ അവസാനിപ്പിച്ചു. പതിനൊന്നാം ഓവറിൽ 82/5 എന്ന സ്‌കോറിലാണ് ശിവം ദുബെയും ഹർഷിത് റാണയും ഒരുമിച്ചത്. ഇരുവരും 63 റണ്ണുമായി ചേർന്നപ്പോൾ വിജയപ്രതീക്ഷയായി. ദുബെ 15 പന്തിൽ അർധസെഞ്ചുറി നേടി. യുവ്‌രാജ് സിങും(12 പന്ത്) അഭിഷേക് ശർമയും(14 പന്ത്) മാത്രം മുന്നിൽ. ഇഷ് സോധി എറിഞ്ഞ 12–ാം ഓവറിൽ 29 റണ്ണടിച്ച് സ്‌റ്റേഡിയത്തെ ഇളക്കിമറിച്ചു."
"ദുബെ ഏഴ് സിക്‌സറും മൂന്ന് ഫോറുമടിച്ചു. മാറ്റ് ഹെൻറിയുടെ പന്തിൽ റണ്ണൗട്ടായി. ഹർഷിത് റാണ അടിച്ചത് ബൗളറുടെ കൈയിൽ തട്ടി വിക്കറ്റിൽ പതിച്ചപ്പോൾ ദുബെ ക്രീസിന് പുറത്തായിരുന്നു. അതോടെ ഇന്ത്യ തോൽവി ഉറപ്പിച്ചു. സാന്റ്‌നെർക്ക് മൂന്ന് വിക്കറ്റുണ്ട്. ഇഷ് സോധിയും ജേക്കബ് ഡഫിയും രണ്ട് വീതവും നേടി.
ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത കിവീസിനായി ഓപ്പണർമാർ മികച്ച തുടക്കം നൽകി. ഡെവൻ കോൺവെയും ടിം സീഫെർട്ടും 8.2 ഓവറിൽ 100 റണ്ണടിച്ചു. പവർപ്ലേയിൽ 71 റൺ. കോൺവെ 23 പന്തിൽ 44 റണ്ണുമായി മടങ്ങി. അതിൽ നാല് ഫോറും മൂന്ന് സിക്‌സറുമുണ്ടായിരുന്നു. സീഫെർട്ട് 25 പന്തിൽ 50 കടന്നു. 36 പന്തിൽ 62 റണ്ണെടുത്തപ്പോൾ ഏഴ് ഫോറും മൂന്ന് സിക്‌സറും അകമ്പടിയായി.
ഇന്ത്യൻ ബൗളർമാർക്കെല്ലാം തല്ലുകൊണ്ടു. കുൽദീപ് യാദവിനും അർഷ്‌ദീപ് സിങ്ങിനും രണ്ട് വിക്കറ്റ് കിട്ടി. കുൽദീപ് നാല് ഓവറിൽ 39 റൺ വഴങ്ങിയപ്പോൾ അർഷ്‌ദീപ് 33 റൺ വിട്ടുകൊടുത്തു. ജസ്‌പ്രീത് ബുമ്ര 38 റൺ നൽകിയാണ് ഒരു വിക്കറ്റ് സ്വന്തമാക്കിയത്. രവി ബിഷ്‌ണോയിക്ക് ഒരു വിക്കറ്റെടുക്കാൻ 49 റൺ. ഹർഷിത് റാണയുടെ നാല് ഓവറിൽ കിവീസ് ബാറ്റർമാർ 54 റണ്ണടിച്ചു. നാല് ക്യാച്ചുമായി റിങ്കു സിങ് കളം നിറഞ്ഞു."
*🟨വാപോ”പൊതുവായ പദം,വിക്സിന്റെ സ്വന്തമെന്ന വാദം തള്ളി മദ്രാസ് ഹൈക്കോടതി*
ചെന്നൈ: “വാപോ” (Vapo)എന്ന പദം വിവരണാത്മകവും പൊതുസ്വഭാവമുളളതും (publici juris)ആയതിനാൽ അതിനുമേൽ കുത്തകാവകാശം ഉന്നയിക്കാൻ പ്രോക്ടർ ആൻഡ് ഗാംബിൾ കമ്പനി(P&G)ക്ക് കഴിയില്ലെന്ന് മദ്രാസ് ഹൈക്കോടതി. “വാപോ”എന്ന പദം ഉപയോഗിക്കുന്നതിന് എതിരാളികളെ തടയാനോ ട്രേഡ്മാർക്ക് രജിസ്ട്രേഷനുകളിൽ ഏകാധിപത്യം അനുവദിക്കാനോ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി.
ഐ പി ഐ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി രജിസ്റ്റർ ചെയ്ത “VAPORIN”, “VAPORIN COLD RUB”എന്നിവയുൾപ്പെടെയുള്ള മാർക്കുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ട്രേഡ്മാർക്ക് റെക്ടിഫിക്കേഷൻ ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി.
ഐപിഐ ഇന്ത്യയുടെ ഉൽപ്പന്നങ്ങളുടെ പേരിലും ട്രേഡ് ഡ്രസ്സിലും വിക്‌സ് വാപോറബിനോട് കബളിപ്പിക്കുന്ന സാമ്യമുണ്ടെന്നും ബ്രാൻഡിന്റെ ഗുഡ്‌വിൽ തട്ടിയെടുക്കാനുള്ള ലക്ഷ്യമുണ്ടെന്നും വിക്സ് നിര്‍മ്മാണ കമ്പനി ആരോപിച്ചത് കോടതി തള്ളി."
"ട്രേഡ് മാർക്സ് ആക്ട്, 1999ലെ സെക്ഷനുകൾ 47, 57, 125എന്നിവ പ്രകാരമാണ് P&G ഹൈക്കോടതിയെ സമീപിച്ചത്. 1890മുതൽ അന്താരാഷ്ട്രതലത്തിലും 1964മുതൽ ഇന്ത്യയിലും വിക്‌സ് ബ്രാൻഡിന് ദീർഘകാല പ്രശസ്തിയും ഗുഡ്‌വില്ലുമുണ്ടെന്ന് അവര്‍ വാദിച്ചു. ഈ സാഹചര്യത്തിൽ വാപോ എന്ന പദം തങ്ങളുടെ സ്വന്തമാണെന്നായിരുന്നു അവകാശം ഉന്നയിച്ചത്.
“‘VAPO’ ‘വാപർ’ എന്ന പദത്തിന്റെ ചുരുക്കരൂപം മാത്രമാണ്.വാപർ അധിഷ്ഠിത ഔഷധങ്ങൾ വിവരണപ്പെടുത്താൻ ഇത് വ്യാപകമായി ഉപയോഗിക്കുന്നു.അതിനാൽ ഇത് ഏകാധിപത്യവൽക്കരിക്കാൻ കഴിയില്ല,”കോടതി വ്യക്തമാക്കി."
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ